Daily Horoscope  
Astrology

Today's Rashi Phalam November 07 | ഉദ്യോഗത്തിൽ സ്ഥാനമാറ്റ സാധ്യത, പൊതുരംഗത്ത് അംഗീകാരം

ഇന്നത്തെ നക്ഷത്രഫലം – 7-11-2026

Author : ഡോ: പി. ബി.രാജേഷ്

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

കുടുംബത്തിൽ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് സമാധാനമുണ്ടാകും. ഉദ്യോഗത്തിൽ പുതിയ ചുമതലകൾ ലഭിക്കും. വിദേശത്തു നിന്ന് സാമ്പത്തിക സഹായം ലഭിക്കും.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

സ്വന്തമായി സ്ഥാപനം തുടങ്ങാനുള്ള ആഗ്രഹം സഫലമാകും. ജോലിയിൽ സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. പഴയ വാഹനം വിറ്റ് പുതിയത് വാങ്ങും. ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുക്കും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ഉപരിപഠനത്തിനായി ആഗ്രഹിച്ച സ്ഥാപനത്തിൽ പ്രവേശനം ലഭിക്കും. പ്രണയബന്ധം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാഹചര്യമുണ്ടാകും. കായികരംഗത്ത് നേട്ടമുണ്ടാകും.

കർക്കടക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

പുതിയ ഭൂമി വാങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയാക്കും. ഉദ്യോഗത്തിൽ സ്ഥാനമാറ്റത്തിന് സാധ്യതയുണ്ട്. സഹോദരിയുടെ കുടുംബത്തിൽ നിന്ന് സന്തോഷകരമായ വാർത്ത ലഭിക്കും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

വിദേശത്തേക്ക് ജോലി തേടുന്നവർക്ക് അനുകൂല മറുപടി ലഭിക്കും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. കുടുംബത്തിലെ മംഗളകർമങ്ങൾക്ക് നേതൃത്വം നൽകും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

വിവാഹം നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾ വിജയകരമാകും. ജോലി സംബന്ധമായ അഭിമുഖത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. വീടിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 1/4)

പങ്കാളിയുടെ തൊഴിൽപരമായ നേട്ടം കുടുംബത്തിന് സന്തോഷം നൽകും. പുതിയ വ്യാപാര കരാറുകളിൽ ഏർപ്പെടും. മക്കളുടെ വിദേശ യാത്രയ്ക്ക് ആവശ്യമായ രേഖകൾ ലഭിക്കും.

വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട)

ദീർഘകാലമായി ശ്രമിച്ചിരുന്ന ഉദ്യോഗലബ്ധിക്ക് അനുകൂല സാഹചര്യമുണ്ടാകും. കുടുംബസ്വത്ത് ഭാഗംവയ്ക്കുന്നതിൽ ധാരണയിലെത്തും. വിദേശത്തുള്ള സുഹൃത്ത് സന്ദർശിക്കാനെത്തും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

വിദേശപഠനത്തിനുള്ള സാമ്പത്തിക സഹായം ലഭിക്കും. ദാമ്പത്യജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങളുണ്ടാകും. കൃഷിഭൂമി പാട്ടത്തിന് നൽകുന്നതിലൂടെ വരുമാനം വർധിക്കും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

സ്ഥലംമാറ്റം കാത്തിരിക്കുന്നവർക്ക് അനുകൂല അറിയിപ്പുണ്ടാകും. പുതിയ വീട് വാങ്ങുന്നതിനുള്ള ബാങ്ക് വായ്പ അനുവദിക്കും. മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ പുരോഗതിയുണ്ടാകും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കോടതിയിൽ നിലനിൽക്കുന്ന കേസിൽ അനുകൂല ഉത്തരവുണ്ടാകും. ബിസിനസിൽ പുതിയ പങ്കാളിയെ ലഭിക്കും. സഹോദരന്റെ വിവാഹകാര്യത്തിൽ തീരുമാനമാകും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ഏറെനാളായി കാത്തിരുന്ന നിയമന ഉത്തരവ് കൈവശമെത്തും. വീടിനോടു ചേർന്ന് പുതിയ കെട്ടിടം നിർമിക്കാനുള്ള ആലോചന നടക്കും. സാമ്പത്തിക ഇടപാടുകളിൽ നേട്ടമുണ്ടാകും.

Today's Rashi Phalam November 07 | Daily Horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദിയെ ആശയക്കുഴപ്പത്തിലാക്കരുത്, സംവാദത്തിന് സമ്മതിപ്പിക്കൂ'; അമിത് ഷായോട് രാഹുല്‍ ഗാന്ധി

സിബിഎസ്ഇ 10, 12 ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍; ഡേറ്റ് ഷീറ്റ് പുറത്ത്

തിരുവനന്തപുരം മുതല്‍ കോട്ടയം വരെ ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എസ്ഐആറിൽ ഒഴിവാക്കിയവർക്ക് പേര് ചേർക്കാൻ ഒരവസരം കൂടി; 7 സംസ്ഥാനങ്ങളിലെ വോട്ടർമാർക്ക് അവസരം

ദീപാവലിക്ക് മുന്‍പേ ഡല്‍ഹിയില്‍ വിഷപ്പുക; ആശുപത്രികളില്‍ രോഗികള്‍ കൂടി, നിയന്ത്രണങ്ങള്‍ കടുപ്പിച്ചു