Daily Horoscope 
Astrology

സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം

ഇന്നത്തെ നക്ഷത്രഫലം 16-1-2026

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക 1/4)

ദൈനംദിന കാര്യങ്ങളിൽ തിരക്കേറിയ സാഹചര്യം ഉണ്ടാകും. ചെറിയ സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

സുഹൃത്തുക്കളുമായുള്ള ബന്ധം കൂടുതൽ ശക്തമാകും. കുടുംബത്തിലെ ചില പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയും. തൊഴിൽ സംബന്ധമായി അനുകൂല വാർത്തകൾ കേൾക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ആശയ വിനിമയത്തിൽ വ്യക്തത പുലർത്തണം. ചില രേഖാ കാര്യങ്ങൾ പൂർത്തിയാക്കാൻ സമയം ചെലവാകും. പണമിടപാടുകളിൽ സൂക്ഷ്മത ആവശ്യമാണ്. സമാധാനപരമായ സമീപനം ഗുണം ചെയ്യും.

കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)

കുടുംബസഹകരണം ലഭിക്കുന്ന ദിനമാണ്. യാത്രകളിൽ ചെറിയ തടസ്സങ്ങൾ ഉണ്ടാകാം. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. പഴയ സുഹൃത്തുമായി ബന്ധപ്പെടാൻ അവസരം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

സാമൂഹിക രംഗത്ത് അംഗീകാരം ലഭിക്കും. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. മറ്റുള്ളവരെ സഹായിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടും. അനാവശ്യമായ തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.

കന്നി (ഉത്രം, അത്തം, ചിത്തിര 1/2)

ജോലിസ്ഥലത്ത് ഉത്തരവാദിത്വങ്ങൾ വർധിക്കും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. പഠന കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. ആരോഗ്യത്തിൽ പൊതുവേ സ്ഥിരത കാണാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

വ്യാപാരകാര്യങ്ങളിൽ ചിന്തിച്ച തീരുമാനങ്ങൾ ആവശ്യമാണ്. പഴയ കുടിശ്ശിക ലഭിക്കാൻ സാധ്യ ത. കുടുംബത്തിൽ ചെറിയ അഭിപ്രായ ഭേദങ്ങൾ ഉണ്ടാകാം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ധൈര്യത്തോടെ എടുത്ത തീരുമാനങ്ങൾ ഫലപ്ര ദമാകും. സാമ്പത്തികമായി മെച്ചപ്പെടുന്ന സാഹച ര്യം കാണുന്നു. കലാരംഗത്തുള്ളവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാ കും. യാത്രകൾ ഗുണകരമാകും. ഉദ്ദേശിച്ച കാര്യങ്ങൾ വൈകിയെങ്കിലും നടപ്പാകും. മുതിർന്നവരുടെ ഉപദേശം സഹായകരമാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ജോലി സംബന്ധിച്ച സമ്മർദ്ദം കുറയും. സാമ്പത്തി ക ക്രമീകരണങ്ങൾ വിജയകരമാകും. ആരോഗ്യ ത്തിൽ ചെറിയ അസ്വസ്ഥതകൾ തോന്നാം. സമയ നിയന്ത്രണം അനിവാര്യമാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

സുഹൃദ് ബന്ധങ്ങൾ ശക്തമാകും. പുതിയ ആശ യങ്ങൾ പ്രാവർത്തികമാക്കാൻ അവസരം ലഭി ക്കും. തൊഴിൽ മേഖലയിൽ മാറ്റങ്ങൾ പ്രതീക്ഷി ക്കാം. കുടുംബത്തിൽ സമാധാനം നിലനിൽക്കും.

മീനം (പൂരുരുട്ടാതി 1/4, ഉത്രുട്ടാതി, രേവതി)

സാമ്പത്തികമായി സ്ഥിരത കൈവരും. ദാമ്പത്യ ബ ന്ധത്തിൽ മനസ്സിലാക്കൽ വർധിക്കും. സഹോദര സഹായം ലഭിക്കും.പഴയ ശ്രമങ്ങൾക്ക് അനുകൂല ഫലം കാണും. രഹസ്യങ്ങൾ പുറത്തുവിടാതിരിക്കുക.

Astrology : Daily Horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പുറത്തുവന്നത് വാലും തലയുമില്ലാത്ത ചാറ്റ്, അധിക്ഷേപിച്ച് നിശബ്ദയാക്കാന്‍ ശ്രമം'; ഫെന്നിക്കെതിരെ അതിജീവിത

രണ്ടാം ദിനത്തിലും ഇഞ്ചോടിഞ്ച്, കണ്ണൂരും കോഴിക്കോടും മുന്നില്‍

ഫ്‌ളാറ്റ് വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി: ഷിബു ബേബി ജോണിനെതിരെ കേസ്

വടക്കഞ്ചേരിയില്‍ യുവാവ് അയല്‍വാസിയെ വെട്ടിക്കൊന്നു

പുറത്തു വന്നത് വാലും തലയുമില്ലാത്ത ചാറ്റ്, ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT