മേടം (അശ്വതി, ഭരണി, കാർത്തിക ¼)
മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരങ്ങൾ ലഭിക്കും. സഹോദരനുമായുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാൻ സാധിക്കും. ദൂരയാത്രയ്ക്ക് അവസരം തെളിയും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
വസ്തു വാങ്ങാനോ വിൽക്കാനോ ശ്രമിക്കുന്നവർക്ക് അനുകൂല സാഹചര്യമുണ്ടാകും. വ്യാപാരത്തിൽ പുതിയ ഉപഭോക്താക്കളെ ലഭിക്കും. അസുഖത്തിന് ആശ്വാസം ലഭിക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
വിദേശത്തുനിന്നുള്ള അറിയിപ്പ് സന്തോഷം പകരും. പ്രണയബന്ധത്തിൽ നിലനിന്നിരുന്ന സംശയങ്ങൾ നീങ്ങും. കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
മുടങ്ങിക്കിടന്ന പണമിടപാടിൽ അനുകൂലമായ പുരോഗതിയുണ്ടാകും. വീട്ടിൽ അതിഥികൾ എത്താൻ സാധ്യതയുണ്ട്. സുഹൃത്തിന്റെ ഇടപെടലിലൂടെ തർക്കത്തിന് പരിഹാരം കാണും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട പ്രതീക്ഷകൾക്ക് അനുകൂല സൂചന ലഭിക്കും. വാഹന യാത്രയിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. മക്കളുടെ നേട്ടം അഭിമാനത്തിന് കാരണമാകും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
വിവാഹം കാത്തിരിക്കുന്നവർക്ക് അനുകൂലമായ ആലോചന മുന്നോട്ടുപോകും. രേഖകൾ സംബന്ധിച്ച തടസ്സങ്ങൾ നീങ്ങാൻ സാധ്യതയുണ്ട്. പഴയ പരിചയക്കാരനിൽനിന്ന് സഹായം ലഭിക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)
സാമൂഹികരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. കലാ-കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് നേട്ടമുണ്ടാകാം. കടം കൊടുക്കുമ്പോൾ ആവശ്യമായ മുൻകരുതൽ എടുക്കുക.
വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)
കുടുംബത്തിലെ സ്വത്ത് സംബന്ധിച്ച ചർച്ചകൾ ക്ക് വ്യക്തത വരും. പുതിയ വാഹനം സ്വന്തമാ ക്കാനുള്ള ശ്രമങ്ങൾക്ക് പുരോഗതിയുണ്ടാകും. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ഉദ്യോഗവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ദൂരെയുള്ള ബന്ധുവിൽനിന്ന് സന്തോഷവാർത്ത കേൾക്കും. അനാവശ്യ വാഗ്ദാനങ്ങൾ നൽകാതിരിക്കുക.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
വിദേശയാത്രയ്ക്കുള്ള നടപടികളിൽ പ്രതീക്ഷിച്ച പുരോഗതിയുണ്ടാകും. വീട് മാറാൻ അനുയോജ്യമായ സാഹചര്യം തെളിയും. പങ്കാളിയുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകുക.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പഠനത്തിൽ മികച്ച നേട്ടമുണ്ടാക്കാൻ കഴിയും. സുഹൃത്തിന്റെ സഹായത്തോടെ വ്യക്തിപരമായ പ്രശ്നം പരിഹരിക്കും. ഭക്ഷണക്രമത്തിൽ ശ്രദ്ധ പുലർത്തുക.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
ദീർഘകാലമായി കാത്തിരുന്ന രേഖയോ സർട്ടിഫിക്കറ്റോ കൈവശം ലഭിക്കാൻ സാധ്യതയുണ്ട്. വിവാഹിതരുടെ ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങളുണ്ടാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates