daily horoscope 
Astrology

ഭാഗ്യമുള്ള ദിവസം, പ്രതീക്ഷിച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും

ഇന്നത്തെ നക്ഷത്ര ഫലം – 26-11-2025 ഡോ: പി.ബി. രാജേഷ്

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക 1/4)

സുഹൃത്ത്‌ നൽകുന്ന ഉപദേശം ആത്മവിശ്വാസം നൽകും. സാമ്പത്തിക കാര്യങ്ങൾ നേരെ നടക്കും. വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം ആകും. ആരോഗ്യത്തിൽ ശ്രദ്ധ ആവശ്യമാണ്.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ബിസിനസ്സിൽ ഒരു ചെറിയ നേട്ടം ലഭിക്കാം. വീട്ടിലെ ചെലവുകൾ നിയന്ത്രണത്തിലാകും. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ എളുപ്പത്തിൽ പൂർത്തിയാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

നിങ്ങളുടെ തീരുമാനങ്ങൾക്ക് പിന്തുണ ലഭിക്കും. സുഹൃത്തുക്കള്‍ക്കൊപ്പം കൂടുന്നത് മനസിനെ ശാന്തമാക്കും. യാത്രയ്ക്കുള്ള തയ്യാറെടുപ്പ് ശ്രദ്ധാപൂർവ്വം ചെയ്യുക. പുതിയ വിഷയം പഠിക്കാൻ തുടങ്ങും.

കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)

വീട്ടിൽ നല്ല അന്തരീക്ഷം ഉണ്ടാകും. വരുമാനത്തി ൽ ചെറിയ വർദ്ധനവ് ഉണ്ടാകും. ശരീര ക്ഷീണം തോന്നും. പണയം വീട്ടാൻ സാധിക്കും.പുണ്യ കർമങ്ങൾ അനുഷ്ഠിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ജോലിസ്ഥലത്ത് നിങ്ങളുടെ പരിശ്രമം അംഗീകരിക്കപ്പെടും. പണം ഉപയോഗത്തിൽ ശ്രദ്ധിക്കണം. കുടുംബത്തിൽ ശാന്തത നിലനിൽക്കും.യാത്രയ്ക്കിടെ വിലപിടിച്ച സാധനങ്ങൾ സൂക്ഷിച്ചു വെക്കുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

പുതിയ ചുമതലകൾ ഏറ്റെടുക്കും. ബന്ധുക്കളെ സന്ദർശിക്കാൻ സാധിക്കും.ഔദ്യോഗിക കാര്യങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.സാ മ്പത്തിക നില ഭദ്രമായി തുടരും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കാൻ ഇടയുണ്ട്.ചിലർക്ക് പുതിയ വാഹനത്തിന് യോഗം കാ ണുന്നു.പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും.വരുമാനത്തിൽ വർദ്ധനവ് പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ലേഖകൻമാർക്ക് മികച്ച ദിവസമാണ് ഇന്ന്. ടെസ്റ്റുകളിലും ഇന്റർ വുകളിലും ഉന്നത വിജയം നേടും. ഉല്ലാസ യാത്രയിൽ പങ്കെടുക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

പ്രതീക്ഷിച്ചിരുന്നു നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും ആരോഗ്യം തൃപ്തികരമാണ് ചിലവുകൾ വർധിക്കാൻ ഇടയുണ്ട്. വിദേശത്തുനിന്ന് ഒരു സന്തോഷവാർത്ത എത്തിച്ചേരും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മുടങ്ങിക്കിടന്ന കാര്യങ്ങൾ അനുകൂലമായി മാറും.പുതിയ ജോലി കണ്ടെത്താൻ കഴിയും.സുഹൃത്തുക്കളെ കൊണ്ട് നേട്ടം ഉണ്ടാകും നിയമകാര്യങ്ങളിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടതി 3/4)

പൊതുവേ ഭാഗ്യമുള്ള ഒരു ദിവസമാണ് ഇന്ന്. ബിസിനസ്സിൽ അഭിവൃദ്ധി ഉണ്ടാകും. ഔദ്യോഗിക യാത്രകൾ ഗുണകരമായി മാറും. പൂർവിക സ്വത്ത് കൈവശം വന്നുചേരും.

മീനം (പൂരുരുട്ടതി 1/4, ഉത്രട്ടാതി, രേവതി)

ഉദ്ദേശിക്കുന്നതുപോലെ കാര്യങ്ങൾ നടക്കുന്ന ദിവസമാണ് ഇന്ന്. പ്രതീക്ഷിക്കാത്ത ചില തടസ്സ ങ്ങൾ നേരിടേണ്ടി വരാം. ആരോഗ്യ കാര്യത്തിൽ ഭയപ്പെടാനില്ല. വരുമാനം തൃപ്തികരമാണ്.

Daily horoscope, astrology prediction for 26-11-2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിലെ എസ്‌ഐആര്‍ നടപടികൾ നിര്‍ത്തിവെക്കണം; ഹർജികൾ ഇന്ന് സുപ്രീംകോടതിയില്‍

ന്യൂസിലന്‍ഡിനെതിരായ തോല്‍വി വീണ്ടും?, അതോ മാനം കാക്കുമോ?; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായകം

തദ്ദേശ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്നുമുതല്‍; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

വരും മണിക്കൂറുകളില്‍ സെന്യാര്‍ ചുഴലിക്കാറ്റ്; നാളെ വരെ ഇടിമിന്നലോട് കൂടിയ മഴ, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പണം സമ്പാദിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

SCROLL FOR NEXT