ബിഹാര്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് അട്ടിമറി ജയം, അഞ്ചും തൂത്തുവാരി; വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് നാലു പ്രതിപക്ഷ എംഎല്‍എമാര്‍

ബിഹാര്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുകളിലും വിജയിച്ച് എന്‍ഡിഎ
 Nitish Kumar
Nitish Kumarഫയൽ
Updated on
1 min read

പട്‌ന: ബിഹാര്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുകളിലും വിജയിച്ച് എന്‍ഡിഎ. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് എന്‍ഡിഎ നാലുപേരുടെ വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ നിരയിലെ 41 എംഎല്‍എമാരില്‍ നാലുപേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതാണ് അഞ്ചാമത്തെ സ്ഥാനാര്‍ഥിയെയും വിജയിപ്പിച്ച് അട്ടിമറി വിജയം നേടാന്‍ എന്‍ഡിഎയ്ക്ക് സാധിച്ചത്.

ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു പ്രസിഡന്റുമായ നിതീഷ് കുമാര്‍, ബിജെപി ദേശീയ പ്രസിഡന്റ് നിതിന്‍ നബിന്‍, കേന്ദ്രമന്ത്രി രാം നാഥ് താക്കൂര്‍, ബിജെപി നേതാവ് ശിവേഷ് കുമാര്‍, രാഷ്ട്രീയ ലോക് മോര്‍ച്ച (ആര്‍എല്‍എം) നേതാവ് ഉപേന്ദ്ര കുശ്വാഹ എന്നിവരാണ് എന്‍ഡിഎ മുന്നണിയില്‍ നിന്ന് വിജയിച്ച അഞ്ച് പേര്‍. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് കേന്ദ്രമന്ത്രിസഭയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് നിതീഷ് കുമാര്‍.

 Nitish Kumar
വിവാഹസല്‍ക്കാരത്തിനിടെ രസഗുള തൊണ്ടയില്‍ കുടുങ്ങി; യുവാവ് മരിച്ചു

എന്‍ഡിഎ തങ്ങളുടെ 202 അംഗങ്ങളും വോട്ട് ചെയ്യുമെന്ന് ഉറപ്പാക്കിയിരുന്നു. കോണ്‍ഗ്രസില്‍ നിന്നുള്ള മൂന്ന് പേരും ആര്‍ജെഡിയില്‍ നിന്നുള്ള ഒരാളും ഉള്‍പ്പെടെ പ്രതിപക്ഷ ക്യാമ്പില്‍ നിന്നുള്ള നാല് പേരാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. ഇതോടെ വോട്ടെടുപ്പില്‍ പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം 37 ആയി. നാലു പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത് രണ്ടാം മുന്‍ഗണനാ വോട്ടെണ്ണലില്‍ എന്‍ഡിഎയുടെ കാര്യം എളുപ്പമാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 Nitish Kumar
ഒഡീഷയില്‍ മെഡിക്കല്‍ കോളജ് ഐസിയുവില്‍ തീപിടിത്തം; 10 രോഗികള്‍ വെന്തുമരിച്ചു; നിരവധി പേര്‍ക്ക് പൊള്ളലേറ്റു
Summary

Bihar RS polls: NDA sweeps all 5 seats as 4 RJD-Cong MLAs abstain from voting

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com