daily horoscope 
Astrology

Today's Rashi Phalam April 13 | ദീർഘയാത്രയ്ക്ക് സാധ്യത, സന്തോഷകരമായ ദിവസം

ഇന്നത്തെ നക്ഷത്രഫലം – 13-4-2026

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക 1/4)

സൽക്കാരങ്ങളിൽ പങ്കെടുക്കും. വീട് പുതുക്കി പണിയാൻ ആരംഭിക്കും. ദീർഘ യാത്രയ്ക്ക് സാധ്യതയുണ്ട്. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സാമ്പത്തിക നില ഭദ്രമാണ്.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

കഴിഞ്ഞ ദിവസങ്ങളിൽ തീരുമാനമാകാതിരുന്ന ചർച്ചകൾ പൂർത്തിയാക്കാൻ കഴിയും. പുതിയ അവസരങ്ങൾ ലഭിക്കും. യാത്രകളിൽ നിന്ന് ഗുണം ലഭിക്കും. അധ്യാപകർക്ക് മികച്ച ദിവസമാണ്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു ജോലി വിജയകരമായി പൂർത്തിയാക്കും. പണം ഇടപാ ടുകളിൽ ജാഗ്രത പുലർത്തുക. തുടർ പഠനത്തിനുള്ള അവസരങ്ങൾ തെളിയും.

കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)

കുടുംബകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാഹചര്യം ഉണ്ടാകും. സ്ഥാനക്കയറ്റം നേടാൻ ഇടയുണ്ട്. പങ്കാളിയുമായി തുറന്ന സംവാദം പ്രശ്ന ങ്ങൾ കുറയ്ക്കും. അസുഖങ്ങൾ ഭേദമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

നിങ്ങളുടെ ശ്രമങ്ങൾക്ക് അംഗീകാരം ലഭിക്കും. ജോലിയിൽ ഉയർച്ച നേടും. ഒരു പുതിയ ആശയം പ്രവർത്തനത്തിലേക്ക് കൊണ്ടുവരാൻ കഴിയും. വളരെ സന്തോഷകരമായ ദിവസമാണ് ഇന്ന്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഏറെ നാളായി പരിശ്രമിക്കുന്ന കാര്യം നടക്കും. മറ്റുള്ളവർ തെറ്റിദ്ധരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പ്രവർത്തനരംഗത്ത് സമാധാനം ഉണ്ടാകും. മക്കളെ കൊണ്ട് സന്തോഷിക്കുവാൻ കഴിയും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ഭാഗ്യം അനുകൂലമായ ദിവസമാണ്. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. കൂട്ടായ പ്രവർത്തനങ്ങളിൽ വിജയസാധ്യത കൂടുതലാണ്. ചെലവുകൾ നിയന്ത്രിക്കുന്നത് ഗുണകരമാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

പരിശ്രമങ്ങൾക്കു ഫലം കാണാൻ തുടങ്ങും. മേലുദ്യോഗസ്ഥരുടെ പ്രീതിസമ്പാദിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. യാത്ര ഗുണകരമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

പഠനവും പരിശീലനവും ഗുണകരമായ ഫലങ്ങൾ നൽകും. പുതിയ അവസരങ്ങൾ ലഭിക്കും. ദൂരയാത്രകൾ അനുകൂലമായി മാറും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. വരുമാനം വർദ്ധിക്കും

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത ആവശ്യമാണ്. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. പല കാര്യങ്ങളും അനുകൂലമായി മാറുന്നതായി അനുഭവപ്പെടും. പുതിയപ്രണയബന്ധങ്ങൾഉടലെടുക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

അംഗീകാരങ്ങളും ബഹുമതികളും ലഭിക്കാൻ ഇടയുണ്ട്. ജോലിയിൽ ഉയർച്ച നേടും. കൂട്ടായ പ്രവർത്തനങ്ങളിൽ വിജയകരമായ ഫലങ്ങൾ ലഭിക്കും. ബന്ധങ്ങൾ കൂടുതൽ ഉറപ്പിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. പുതിയ ചുമതലകൾ ഏറ്റെടുക്കും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.

daily horoscope april 13

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ തുറമുഖങ്ങൾക്ക് യുഎസ് ഉപരോധം; എണ്ണവില കുതിച്ചുയരുന്നു

'ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനല്‍', കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പൊലീസ് റിപ്പോര്‍ട്ട്

കൂറ്റന്‍ സ്‌കോറിനു മുന്നില്‍ '9 സിക്സടിച്ച്' റുതര്‍ഫോര്‍ഡ് പൊരുതി, പക്ഷേ... 'ഹെവി വെയ്റ്റ്' പോരില്‍ ആര്‍സിബി

പാറപ്പുറത്തു നിന്ന് സെൽഫി എടുക്കുന്നതിനിടെ തിരയടിച്ച് കടലിൽ വീണു; ആഴിമലയിൽ തീർഥാടക സംഘത്തിലെ അം​ഗത്തിന് ദാരുണാന്ത്യം

റെക്കോര്‍ഡില്‍ ഗെയ്‌ലും ബാബറും ഇനി കോഹ്‌ലിക്ക് പിന്നില്‍; 1000 റണ്‍സിലെത്തുന്ന ആദ്യ താരം!

SCROLL FOR NEXT