ഈ വര്‍ഷം കണി കാണേണ്ടത് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ?; വിഷു ആഘോഷിക്കേണ്ടത് എങ്ങനെ?

ഈ വര്‍ഷം കണി കാണലും കൈനീട്ടം കൊടുക്കലും വിഷു ആഘോഷവും എല്ലാം ഏപ്രില്‍ 15-ാം തീയതി ബുധനാഴ്ച ആണ്
VISHU
വിഷു കണി കാണൽfile
Published on

വര്‍ഷം കണി കാണലും, കൈനീട്ടം കൊടുക്കലും വിഷു ആഘോഷവും എല്ലാം ഏപ്രില്‍ 15-ാം തീയതി ബുധനാഴ്ച ആണ്.സാധാരണയായി എല്ലാ വര്‍ഷവും മേടമാസം ഒന്നാം തീയതിയാണ് വിഷു ആഘോഷിക്കുന്നത്. അപൂര്‍വമായി മാത്രം അത് രണ്ടാം തീയതി ആകാറുണ്ട്. സൂര്യോദയം കഴിഞ്ഞായിരിക്കും മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സൂര്യന്‍ സംക്രമിക്കുന്നത്. അങ്ങനെ വരുമ്പോഴാണ് വിഷു രണ്ടാം തീയതി ആയി മാറുന്നത്.

മേടമാസം ഒന്നാം തീയതിയായ 14 ഏപ്രില്‍ 2026 ചൊവ്വാഴ്ച രാവിലെ 9. 32 നാണ് സൂര്യന്‍ മീനം രാശിയില്‍ നിന്നും മേടം രാശിയില്‍ പ്രവേശിക്കുന്നത്. പുതുവര്‍ഷ ആരംഭമായതിനാല്‍ തന്നെ ഈ ദിവസം ചെയ്യുന്ന ശുഭകാര്യങ്ങള്‍ക്ക് ഒരു വര്‍ഷ ത്തെ ഗുണഫലം ലഭിക്കുമെന്നാണ് വിശ്വാസം.അതുകൊണ്ടുതന്നെയാണ് കാര്‍ഷിക വിഭവങ്ങളും പണവും സ്വര്‍ണവും ധാന്യങ്ങളും വസ്ത്രവും ഗ്രന്ഥവും ഒക്കെ ഒരുക്കി നാം കണി കാണുന്നത്. ശ്രീകൃഷ്ണന്റെ ചിത്രമോ വിഗ്രഹമോ അതോടൊപ്പം വയ്ക്കുകയും ചെയ്യുന്നു.

VISHU
പാമ്പ് കൊത്തുന്നത് സ്വപ്‌നം കണ്ടാല്‍ ദുഃസൂചനയാണോ?; ദുഃസ്വപ്നം കണ്ടാല്‍ എന്തുചെയ്യണം?

വിഷുവുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും പ്രചാരത്തില്‍ ഉണ്ടെങ്കിലും ഇത് യഥാര്‍ത്ഥത്തില്‍ ഒരു കാര്‍ഷിക ഉത്സവം തന്നെയാണ്. രാവും പകലും തുല്യമായ ദിവസത്തെയാണ് പണ്ട് വിഷു എന്ന് വിളിച്ചിരുന്നത്. വിഷുവും പുതുവര്‍ഷവും അടുത്തടുത്ത് വരുന്നതുകൊണ്ട് ഇപ്പോള്‍ ആഘോഷം പുതുവര്‍ഷ ദിനത്തില്‍ കൊണ്ടാടുന്നു.രാവും പകലും തുല്യമായ ദിവസം ഇപ്പോള്‍ വിഷുദിവസമല്ല എന്ന് ചുരുക്കം.

VISHU
ബ്രേക്ക് ഫാസ്റ്റ് കഴിക്കേണ്ട സമയം എപ്പോൾ?, ശൗചക്രിയയ്ക്ക് കൃത്യമായ സമയമുണ്ടോ?; അവയവങ്ങളുടെ കൃത്യമായ പ്രവർത്തനം അറിയാം, എന്താണ് ഓർ​ഗൻ ക്ലോക്ക്?
Summary

How should Vishu be celebrated?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com