Daily-horoscope 
Astrology

Today's Rashi Phalam April 17 | പഠനകാര്യങ്ങളിൽ നേട്ടം, തൊഴിൽ മേഖലയിൽ പുരോഗതി

ഇന്നത്തെ നക്ഷത്രഫലം – 17-4-2026

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

സാമ്പത്തിക നില മെച്ചപ്പെടും. സജ്ജനങ്ങളുടെ സാന്നിധ്യം നല്ല ചിന്തകൾക്ക് പ്രചോദനമാകും. അസുഖങ്ങൾ പൂർണമായി വിട്ടുമാറും. കുടുംബത്തിൽ സമാധാനം നിലനിൽക്കും.

ഇടവം (കാർത്തിക 2/4, രോഹിണി, മകയിരം ½)

നൽകുന്ന നിർദേശങ്ങളും ഉപദേശങ്ങളും മറ്റുള്ളവർക്ക് പ്രയോജനപ്പെടും. ജോലിയിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ചില കാര്യങ്ങളിൽ ആത്മസംതൃപ്തി കുറയാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ജീവിതസാഹചര്യങ്ങൾ മനസ്സിലാക്കി മാത്രമേ പ്രതികരിക്കാവൂ. അറിയുന്ന കാര്യങ്ങൾ ശരിയായ സമയത്ത് അവതരിപ്പിക്കാൻ ശ്രമിക്കുക. തീർത്ഥയാത്ര ചെയ്യാനുള്ള അവസരം ലഭിക്കും.

കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)

വാഹനോപയോഗത്തിൽ ജാഗ്രത അനിവാര്യമാണ്. വിശദമായി പരിശോധിക്കാതെ ഒരു കാര്യത്തിലും ഏർപ്പെടരുത്. വിശ്വാസത്തിൽ വീഴ്ച വരാതിരിക്കാനായി സൂക്ഷിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

അർഹമായ അംഗീകാരം ലഭിക്കാൻ ചെറിയ വൈകൽ ഉണ്ടാകും. മാനസിക സമ്മർദ്ദം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. ചില ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഭാഗ്യമുള്ള ദിവസമാണ് ഇന്ന്.

കന്നി (ഉത്രം 2/4, അത്തം, ചിത്തിര ½)

വിട്ടുവീഴ്ചാ മനോഭാവം കുടുംബത്തിൽ സമാധാനം നിലനിർത്തും. ഉത്സാഹത്തോടെ പ്രവർത്തിച്ചാൽ തൊഴിൽ മേഖലയിലെ തടസ്സങ്ങൾ മറികടക്കാൻ കഴിയും. ദീർഘയാത്രകൾ വേണ്ടിവരും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

പരിചയസമ്പന്നരായവരുടെ നിർദേശങ്ങൾ പിന്തുടർന്നാൽ കാര്യങ്ങൾ മെച്ചപ്പെടും. വ്യക്തതയുള്ള സമീപനം ആരോപണങ്ങളെ മറികടക്കാൻ സഹായിക്കും. സാമ്പത്തിക പുരോഗതി കൈവരിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ദൈവഭക്തിയും യുക്തിയായ സമീപനവും ആഗ്രഹിച്ച കാര്യങ്ങൾ സാധ്യമാക്കും. വിമർശനങ്ങളെ സമചിതത്വത്തോടെ നേരിടാൻ കഴിയും. മേലധികാരികളുടെ പിന്തുണ ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

അവിവേകമായ സാഹസങ്ങൾ ഒഴിവാക്കുക. അനാവശ്യ ഇടപെടലുകൾ ഒഴിവാക്കുന്നത് നല്ലതാണ്. ആരോഗ്യത്തിന് ശ്രദ്ധ നൽകണം. ആശയവിനിമയത്തിൽ വ്യക്തത പുലർത്തണം.

മകരം (ഉത്രാടം 2/4, തിരുവോണം, അവിട്ടം ½)

അമിത ആവേശം ഒഴിവാക്കണം. കേൾക്കുന്ന കാര്യങ്ങളിൽ സത്യാവസ്ഥ മനസ്സിലാക്കിയ ശേ ഷമേ പ്രതികരിക്കാവൂ. ആസൂത്രിത പ്രവർത്തന ങ്ങൾ വിജയകരമായി പൂർത്തിയാക്കും.

കുംഭം (അവിട്ടം 2/4, ചതയം, പൂരുരുട്ടാതി ¾)

പഠനകാര്യങ്ങളിൽ നേട്ടം ഉണ്ടാകും. തൊഴിൽ മേഖലയിൽ പുരോഗതി കൈവരും. ചിലപ്പോൾ കു ടുംബകാര്യങ്ങൾക്ക് വേണ്ടത്ര സമയം കണ്ടെ ത്താൻ ബുദ്ധിമുട്ട് ഉണ്ടാകാം.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ധാർമ്മിക പ്രവർത്തനങ്ങളിൽ പങ്കാളിത്തം ഉണ്ടാകും. സമയോചിത ഇടപെടലുകൾ ലക്ഷ്യസാധനത്തിന് സഹായിക്കും. ചെറിയ കാര്യങ്ങൾക്കു പോലും കൂടുതൽ പരിശ്രമം ആവശ്യമാകാം.

Today's Rashi Phalam April 17.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍നിര്‍ണയം സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കില്ല; 'ഇത് അമിത് ഷായുടെ ഉറപ്പ്'

ട്രിബ്യൂണല്‍ അനുവദിച്ചാല്‍ വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തവര്‍ക്ക് ബംഗാളില്‍ വോട്ട് ചെയ്യാം; സുപ്രീം കോടതി

എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയെ ഉപേക്ഷിച്ച നിലയില്‍

ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരന്‍ കുഴഞ്ഞുവീണു; ചികിത്സാ കിട്ടാതെ മരിച്ചെന്ന് പരാതി; പ്രതിഷേധം

ഇസ്രയേല്‍ - ലെബനൻ സംഘർഷത്തില്‍ വെടിനിര്‍ത്തല്‍, പ്രഖ്യാപനവുമായി ട്രംപ്

SCROLL FOR NEXT