Daily horoscope 
Astrology

കമിതാക്കൾക്ക് ഒത്തുകൂടാൻ അവസരം, നിക്ഷേപങ്ങളിൽ നിന്നു വലിയ ലാഭം

ഇന്നത്തെ നക്ഷത്ര ഫലം – 02-01-2026

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

യാത്രകൾ കൊണ്ട് സാമ്പത്തിക നേട്ടം ഉണ്ടാകും. മാധ്യമപ്രവർത്തകർക്കും സാഹിത്യകാരന്മാർക്കും മികച്ച ദിവസമാണ്. പഠനം തുടരാൻ കഴിയും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

പൊതുവേ ഉത്സാഹം തോന്നുന്ന ദിവസമാണ് ഇന്ന്. കമിതാക്കൾക്ക് ഒത്തുകൂടാനുള്ള സാധ്യത തെളിയും. സൽക്കാരങ്ങളിലും മംഗള കർമ്മങ്ങ ളിലും പങ്കെടുക്കാൻ ഇടയുണ്ട്.

മിഥുനം (മകയിരം ½, തിരുവാതിര, പുനർതം ¾)

നേരത്തെ തീരുമാനിച്ച യാത്രകൾ നടത്തും. ഉപരി പഠനത്തിന് അവസരം ഉണ്ടാകും. സാമ്പത്തിക നഷ്ടം വരാതെ ശ്രദ്ധിക്കുക. തൊഴിൽ രംഗത്ത് കൂടുതൽ ജാഗ്രത വേണം.

കർക്കടകം (പുനർതം ¼, പൂയം, ആയില്യം)

നിക്ഷേപങ്ങളിൽ നിന്നും വലിയ ലാഭം പ്രതീക്ഷിക്കാം. ചെറിയ യാത്രകൾ പ്രയോജനകരമാകും. അസുഖങ്ങൾ പൂർണമായും വിട്ടുമാറും. കുടുംബ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും. സാമ്പത്തിക പുരോഗതി നേടാനും ആകും. മനസ്സിനെ ചില പ്രശ്നങ്ങൾ അലട്ടിക്കൊണ്ടിരിക്കും. ഈശ്വരാനുകൂ ല്യമുള്ള സമയമായതിനാൽ ഒന്നും ഭയപ്പെടാനില്ല.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

തൊഴിൽപരമായ കാര്യങ്ങൾ അനുകൂലമായി മാറുന്ന സമയമാണ്. വരുമാന വർദ്ധനവും പ്രതീക്ഷിക്കാം. കുടുംബത്തിൽ ചില അഭിപ്രായ ഭിന്നതകൾക്ക് സാധ്യതയുണ്ട്.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് ഭാഗ്യം അനുകൂലമായ സമയമാണ്. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കാൻ സാധിക്കും. ഇഷ്ടപ്പെട്ട ഭൂമി സ്വ ന്തമാക്കാൻ കഴിയും.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

പല കാര്യങ്ങൾക്കും പ്രതീക്ഷിക്കാത്ത പ്രതിബന്ധങ്ങൾ നേരിടേണ്ടി വരാം. പുതിയ സംരംഭങ്ങൾ മറ്റൊരു ദിവസത്തേക്ക് തുടങ്ങാൻ ആയി മാറ്റി വെക്കുക. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പുതിയ വിഷയങ്ങൾ പഠിക്കാൻ ആരംഭിക്കും. ചെറിയ യാത്രകൾക്ക് സാധ്യത കാണും. എല്ലാ കാര്യങ്ങളും ധൈര്യപൂർവ്വം നേരിടാൻ ആകും. കുടുംബ ജീവിതം സന്തോഷകരമാണ്.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പൊതുവേ ഉത്സാഹം കുറഞ്ഞ ദിവസമായി അനുഭവപ്പെടും. ചെറിയ അസുഖങ്ങൾക്കും സാധ്യത കാണുന്നു. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക. സാമ്പത്തിക നില ഭദ്രമാണ്.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പല വഴികളിലൂടെ പണം കൈവശം വന്നുചേരും ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയിപ്പിക്കാൻ സാധിക്കും. പങ്കാളിയുടെ സഹായം പ്രയോജന പ്പെടും. ആരോഗ്യം തൃപ്തികരമാണ്.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

കുടുംബാംഗങ്ങളുമായി ഒത്തുകൂടാൻ സാധിക്കും. തീർത്ഥയാത്രകൾ നടത്താനും സാധ്യത കാണുന്നു. പൊതുവേ സമാധാനമുള്ള ദിവസമാണ് ഇന്ന്. തൊഴിൽ രംഗത്ത് പ്രശ്നങ്ങളില്ല.

Daily horoscope January 02

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ കാർ ഇടിച്ചിട്ട ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു; കൂടുതൽ വകുപ്പുകൾ ചുമത്തും

ബാനര്‍ കെട്ടുന്നതിനെച്ചൊല്ലി ബെല്ലാരിയില്‍ സംഘര്‍ഷം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ഒറ്റ ദിവസം, കടവന്ത്ര ബെവ്ക്കോ 'കോടിപതി'! പുതുവർഷത്തലേന്ന് സംസ്ഥാനത്തെ ഔട്ട്ലെറ്റുകൾ വഴി വിറ്റത് 105.78 കോടിയുടെ മദ്യം

നടന്റെ കാർ ഇടിച്ചയാൾ മരിച്ചു, കടകംപള്ളിയുടെ ചോദ്യം ചെയ്യൽ രഹസ്യമാക്കി വെച്ചതെന്തിന്? ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പ്രീമിയര്‍ ലീഗില്‍ വമ്പൻമാർക്ക് ഗോളില്ലാ കുരുക്ക്! സമനിലകളുടെ ദിവസം

SCROLL FOR NEXT