horoscope
astrology factsAI IMAGE

പുണര്‍തം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ശ്രീരാമനെ പോലെ വനവാസം?; ലഗ്‌നം മാറിയാല്‍ ദിശ തന്നെ മാറും

ജ്യോതിഷത്തിന്റെ അടിസ്ഥാന ഘടകം ജാതകം തന്നെയാണ്.
Published on

''രോഹിണി നക്ഷത്രത്തില്‍ ജനിച്ചാല്‍ ശ്രീകൃഷ്ണനെ പോലെ അനേകം ഭാര്യമാര്‍ ഉണ്ടാകുമോ?, പുണര്‍തം നക്ഷത്രത്തില്‍ ജനിച്ചാല്‍ ശ്രീരാമനെ പോലെ വനവാസം അനുഭവിക്കേണ്ടി വരുമോ?''- ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ജ്യോതിഷത്തെക്കുറിച്ച് പൊതുവെ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളില്‍ നിന്നാണ് ഉയരുന്നത്. ജ്യോതിഷം ഒരു വ്യക്തിയുടെ ജീവിതത്തെ ഒരു നക്ഷത്രം മാത്രം അടിസ്ഥാനമാക്കി വിലയിരുത്തുന്ന ശാസ്ത്രമല്ല. നക്ഷത്രം ജനനസ്വഭാവത്തിന്റെ ഒരു സൂചന മാത്രമാണ്. വിധിയെ മുഴുവനായി നിര്‍ണ്ണയിക്കുന്ന ഘടകമല്ല.

ജ്യോതിഷത്തിന്റെ അടിസ്ഥാന ഘടകം ജാതകം തന്നെയാണ്. ജനനസമയത്തെ ലഗ്‌നം, ലഗ്‌നാധിപന്‍, ചന്ദ്രന്റെ സ്ഥാനം, ഗ്രഹങ്ങളുടെ ബന്ധങ്ങള്‍, ദശഭുക്തികള്‍, യോഗങ്ങള്‍, ദോഷങ്ങള്‍ ഇവയെല്ലാം ചേര്‍ന്നാണ് ഒരാളുടെ ജീവിതാനുഭവങ്ങള്‍ രൂപപ്പെടുന്നത്. ഒരേ നക്ഷത്രത്തില്‍ ജനിച്ചാലും ലഗ്‌നം മാറിയാല്‍ ജീവിതത്തിന്റെ ദിശ തന്നെ പൂര്‍ണ്ണമായി വ്യത്യസ്തമാകും.

ശ്രീകൃഷ്ണന്‍ രോഹിണി നക്ഷത്രത്തിലാണ് ജനിച്ചത് എന്നത് സത്യമാണ്. എന്നാല്‍ അനേകം വിവാഹങ്ങള്‍ ഉണ്ടായത് രോഹിണി നക്ഷത്രത്തിന്റെ ''ഫലം'' എന്നല്ല. അദ്ദേഹത്തിന്റെ ജാതകത്തിലുള്ള പ്രത്യേക രാജയോഗങ്ങള്‍, ദൈവിക അവതാര സ്വഭാവം, കാലഘട്ട സാഹചര്യങ്ങള്‍ എന്നിവയുടെ ഫലമായാണ് ഉണ്ടായത്. അതുപോലെ, രോഹിണി നക്ഷത്രത്തില്‍ ജനിച്ച എല്ലാവര്‍ക്കും അതേ അനുഭവങ്ങള്‍ ഉണ്ടാകുമെന്ന് പറയുന്നത് ജ്യോതിഷപരമായി തെറ്റാണ്.

അതുപോലെ തന്നെ, ശ്രീരാമന്‍ പുണര്‍തം നക്ഷത്രത്തില്‍ ജനിച്ചു എന്നതുകൊണ്ട് ഈ നക്ഷത്രക്കാര്‍ എല്ലാവരും വനവാസം അനുഭവിക്കണം എന്ന ധാരണക്കും ശാസ്ത്രീയ അടിസ്ഥാനമില്ല. ശ്രീരാമന്റെ വനവാസം അദ്ദേഹത്തിന്റെ ജാതകത്തിലെ കര്‍മ്മബന്ധങ്ങള്‍, രാജകുടുംബത്തിലെ സംഭവവികാസങ്ങള്‍, ദൈവിക ലക്ഷ്യം എന്നിവയുടെ ഫലമായിരുന്നു. പുണര്‍തം നക്ഷത്രം പൊതുവെ സൂചിപ്പിക്കുന്നത് പുനരാരംഭം, തിരിച്ചു വരവ്, ധൈര്യം,മാനസിക ശക്തി എന്നിവയാണ്. നിര്‍ബന്ധമായ ദുരിതങ്ങള്‍ അല്ല. ഇവിടെ പലരും ചോദിക്കുന്ന ഒരു സംശയം ഇതാണ്.

''ശനി ദശ, ശുക്ര ദശ പോലുള്ള ദശകള്‍ വരുമ്പോള്‍ ഒരേ നക്ഷത്രക്കാര്‍ക്ക് ചില അനുഭവങ്ങള്‍ ഒരു പോലെ വരില്ലേ?''

ഉത്തരം: ചില സാമ്യങ്ങള്‍ ഉണ്ടാകാം. പക്ഷേ അനുഭവങ്ങള്‍ ഒരുപോലെയാകണമെന്നില്ല. കാരണം, ദശയുടെ ഫലം നിര്‍ണ്ണയിക്കുന്നത് ആഗ്രഹം ഓരോ ജാതകത്തിലും ഏത് ഭവത്തിന്റെ അധിപനാണ്, ഏത് ഭവത്തില്‍ സ്ഥിതിചെയ്യുന്നു, ഏത് ഗ്രഹങ്ങളുമായി ബന്ധത്തിലാണ്, ശക്തിയുള്ളതാണോ ദുര്‍ബലമാണോ എന്നിങ്ങനെയുള്ള ഘടകങ്ങളിലാണ്. ഒരാള്‍ക്ക് ശനി ദശ ഉയര്‍ച്ച നല്‍കുമ്പോള്‍ മറ്റൊരാള്‍ക്ക് അതേ ശനി ദശ പരീക്ഷണകാലമായി മാറാം. അതിനാല്‍ ദശ ഒരുപോലെയായാലും അനുഭവങ്ങള്‍ വ്യക്തികളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്തമായിരിക്കും.

horoscope
ചെരുപ്പിന് യോജിച്ച നിറങ്ങളെതെല്ലാം?; വീടിന്റെ ഏതുദിശയില്‍ സൂക്ഷിക്കണം?

ജ്യോതിഷം ''കഥാപാത്ര അനുകരണം'' പഠിപ്പിക്കുന്ന ശാസ്ത്രമല്ല. ജീവിതസാധ്യതകളുടെ സൂക്ഷ്മ വിശകലനം നടത്തുന്ന ശാസ്ത്രമാണ്. മഹാപുരുഷന്മാരുടെ ജന്മനക്ഷത്രങ്ങള്‍ ഉദാഹരണങ്ങളായി ഉപയോഗിക്കാം. എന്നാല്‍ അവയെ നേരിട്ട് വ്യക്തി ജീവിതവുമായി തുലനം ചെയ്യുന്നത് തെറ്റായ സമീപനമാണ്. അതിനാല്‍, ഒരേ നക്ഷത്രക്കാര്‍ക്ക് ചില സ്വഭാവസാദൃശ്യം ഉണ്ടാകാം. പക്ഷേ ജീവിതാനുഭവങ്ങളുടെ സമാനത നിര്‍ബന്ധമല്ല. ഓരോ വ്യക്തിയുടെയും ജാതകം തന്നെയാണ് അവന്റെ ജീവിതപാത നിര്‍ണ്ണയിക്കുന്നത്.നക്ഷത്രം വഴി സ്വഭാവം മനസ്സിലാക്കാം. വിധിയെ മുഴുവനായി തീരു മാനിക്കാന്‍ കഴിയുന്നത് സമ്പൂര്‍ണ്ണ ജാതക വിശകലനത്തിലൂടെയാണ്.ഇതാണ് ജ്യോതിഷത്തിന്റെ യഥാര്‍ത്ഥ ശാസ്ത്രീയ സമീപനം.

horoscope
ചതുര്‍ബാഹുവായ മഹാവിഷ്ണു, ഭക്തര്‍ ആരാധിക്കുന്നത് ഉണ്ണിക്കണ്ണന്റെ രൂപത്തില്‍; ഗുരുവായൂര്‍ ക്ഷേത്രവും പ്രാധാന്യവും
Summary

know the facts of astrology

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com