daily horoscope 
Astrology

Today's Rashi Phalam July 09|പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവസരം

ഇന്നത്തെ നക്ഷത്രഫലം – 9-7-2026 ഡോ. പി. ബി. രാജേഷ്

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ഏറെക്കാലമായി കാത്തിരുന്ന മറുപടി ലഭിക്കാം. വാഹനം സംബന്ധിച്ച ഒരു കാര്യം അനുകൂലമായി തീരും. പുതിയ പരിചയങ്ങൾ ഭാവിയിൽ ഉപകാരപ്പെടും. പ്രതീക്ഷിക്കാത്ത യാത്ര ആവശ്യമാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

പൂർത്തിയാകാതെ കിടന്ന ഒരു ജോലി വിജയകര മായി അവസാനിപ്പിക്കും. വ്യാപാര ചർച്ചകൾ പ്രതീ ക്ഷിച്ചതിലേറെ ഫലം നൽകും. ക്ഷണിക്കപ്പെട്ട ഒരു ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

അപേക്ഷ നൽകിയ കാര്യത്തിൽ അനുകൂല വിവരം ലഭിക്കും. പരീക്ഷ, അഭിമുഖം എന്നിവയിൽ ആത്മവിശ്വാസത്തോടെ മുന്നേറും. പുതിയ സാങ്കേതിക അറിവുകൾ പ്രയോജനപ്പെടും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവസരം ലഭിക്കും. ഔദ്യോഗിക രേഖകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എളുപ്പത്തിൽ പൂർത്തിയാകും. പഴയ ബന്ധങ്ങൾ വീണ്ടും സജീവമാകും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

കലാരംഗത്തും സൃഷ്ടിപരമായ പ്രവർത്തനങ്ങളിലും അംഗീകാരം ലഭിക്കും.പൊതുവേദിയിൽ അഭിപ്രായം അവതരിപ്പിക്കാൻ അവസരം ലഭി ക്കും. പുതിയ കരാർ ഗുണകരമാകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കണക്കുകൂട്ടലുകൾ കൃത്യമായി ഫലം കാണും. സ ഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും.പുതിയ പ ദ്ധതിയുടെ രൂപരേഖ തയ്യാറാക്കും. ഇഷ്ടപ്പെട്ട ഭൂമി സ്വന്തമാക്കാൻ കഴിയും. വരുമാനം വർദ്ധിക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സാമൂഹിക പരിപാടികളിൽ സജീവ സാന്നിധ്യമു ണ്ടാകും. പുതിയ സൗഹൃദം ഉപകാരപ്രദമാകും. രേഖകൾ ഒപ്പിടുമ്പോൾ നല്ല ഫലം ലഭിക്കും. വിനോദത്തിനായി സമയം കണ്ടെത്തും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

മത്സരപരമായ രംഗങ്ങളിൽ മുന്നേറ്റം നേടും. ദീർ ഘകാലമായി ആലോചിച്ച കാര്യം നടപ്പിലാക്കാൻ കഴിയും. ബിസിനസ് വികസനത്തിന് പുതിയ മാർ ഗങ്ങൾ തെളിയും. ആരോഗ്യം തൃപ്തികരമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പുതിയ കരാറുകൾക്ക് അനുകൂല സാഹചര്യം ഉ ണ്ടാകും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തീരുമാ നങ്ങൾ ഗുണകരമാകും. വിദഗ്ധരുടെ ഉപദേശം പ്രയോജനപ്പെടും. യാത്ര ഗുണകരമാകും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

കാത്തിരുന്ന സാമ്പത്തിക ഇടപാട്പൂർത്തിയാകും. പുതിയ ബന്ധങ്ങൾ ഭാവിയിൽ നേട്ടമാകും.കുടുംബത്തിൽ സമാധാനം നിലനിൽക്കും.ഔദ്യോഗിക രംഗത്ത് പുരോഗതി ഉണ്ടാകും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പുതിയ ആശയങ്ങൾക്ക് അംഗീകാരം ലഭിക്കും. ദൂരയാത്ര സംബന്ധിച്ച തീരുമാനം എടുക്കാം. അപ്രതീക്ഷിതമായ ഒരു ക്ഷണം സന്തോഷം നൽകും. മുടങ്ങിക്കിടന്ന കാര്യം വീണ്ടും സജീവമാകും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പ്രധാനപ്പെട്ട വ്യക്തിയുമായി കൂടിക്കാഴ്ച നടത്തും. പുതിയ പഠനമോ പരിശീലനമോ ആരംഭിക്കും.വ്യാ പാര രംഗത്ത് പുതിയ ഉപഭോക്താക്കളെ ലഭിക്കും. ഇന്ന് ശുഭകരമായ മാറ്റമുണ്ടാകും.

Today's Horoscope in Malayalam:

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനത്ത മഴ; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാലയങ്ങള്‍ക്ക് അവധി

മണ്ണിടിച്ചില്‍ മനുഷ്യ നിര്‍മിതമെന്ന് മന്ത്രി പറഞ്ഞത് പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍; മൂന്നുപേരുടെ നിലഗുരുതരം; നാളെ പുഴയിലും തിരച്ചില്‍ നടത്തും: മുഖ്യമന്ത്രി

'കെ കരുണാകരന്‍ മെമ്മോറിയല്‍'; തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളജിന് പേരിട്ട് ഉത്തരവിറക്കി സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ പുതിയ അഭിഭാഷക സംഘം; രമേശ് ബാബു സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍

'ദുരന്തത്തിലേക്ക് നയിച്ചത് അശാസ്ത്രീയമായ നിര്‍മാണം; ഈ അപകടത്തിന്റെ പേരില്‍ വയനാടിന്റെ സ്വപ്നപദ്ധതി ഉപേക്ഷിക്കരുത്'