കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി; തുടര്‍ പ്രക്ഷോഭം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ദേശീയ പ്രവര്‍ത്തക സമിതി യോഗം

രാജ്യത്തെ യുവാക്കളോട് കേന്ദ്ര സര്‍ക്കാരിനെതിരെ അണിനിരക്കാന്‍ സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്
CJP Protest
CJP Protestx
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ദേശീയ പ്രവര്‍ത്തകസമിതി യോഗം ഇന്ന് ചേരും. കേന്ദ്രസര്‍ക്കാരിനെതിരായ തുടര്‍ പ്രക്ഷോഭങ്ങള്‍ ആലോചിക്കാനായാണ് യോഗം. യോഗത്തില്‍ സമരത്തിന് അന്തിമ രൂപം നല്‍കും. വിദ്യാര്‍ഥി പ്രക്ഷോഭം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് സിജെപി നേതാക്കള്‍ പറഞ്ഞു.

CJP Protest
ഇഡി ആക്രമണ കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയിലേക്ക്; ഓണാഘോഷത്തിലെ വീഴ്ചയിലും നടപടി ?

പ്രതിഷേധക്കാര്‍ക്കെതിരെയുള്ള എഫ്‌ഐആര്‍ പട്ടിക സമര്‍പ്പിക്കാന്‍ സുപ്രിംകോടതി മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയില്ലെന്ന് സിജെപി കുറ്റപ്പെടുത്തി. ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പൂര്‍ണ്ണമായും പാലിക്കപ്പെടമെന്ന് സിജെപി ആവശ്യപ്പെട്ടു. രാജ്യത്തെ യുവാക്കളോട് കേന്ദ്ര സര്‍ക്കാരിനെതിരെ അണിനിരക്കാന്‍ സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.

ജന്തര്‍ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വന്നതിന് പിന്നാലെയാണ് സമര പ്രഖ്യാപനം. മറ്റൊരു ജന്തര്‍ മന്തറിനായി ഒരുങ്ങാനും നിര്‍ദേശമുണ്ട്. സ്‌കൂള്‍ ഠീക് കരോ ക്യാമ്പയിന്റെ ഭാഗമായി എത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുക്കാത്തതിലും സിജെപി പ്രതിഷേധം സംഘടിപ്പിക്കും.

CJP Protest
ഓണത്തിമിർപ്പിലേക്ക്.....; സംസ്ഥാന സർക്കാരിന്‍റെ ഓണം വാരാഘോഷങ്ങൾക്ക് ഇന്ന് തുടക്കം
CJP Protest
ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്നും ഉത്രാട ദിനത്തിലും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
CJP Protest
ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; നാളെയും മറ്റന്നാളും ബാങ്ക് അവധി, ഇന്ന് പ്രവൃത്തിദിനം
Summary

CJP to protest against the Narendra Modi government again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com