Today's Horoscope in Malayalam 
Astrology

Today's Rashi Phalam June 21 2026:മുടങ്ങിക്കിടന്ന ഒരു കാര്യം വീണ്ടുംതുടങ്ങും

ഇന്നത്തെ നക്ഷത്രഫലം – 21-6-2026 ഡോ. പി. ബി. രാജേഷ്

Author : ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും.മംഗളകർമങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. അകന്നുപോയ ബന്ധങ്ങൾ വീണ്ടും അടുക്കും. ഒരു ക്ഷണക്കത്ത് ലഭിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കും. ഏറെ നാ ളായി കാണാതിരുന്ന ഒരാളെ കണ്ടുമുട്ടും. വീടുമായി ബന്ധപ്പെട്ട ഒരു ആലോചന മുന്നോട്ട് പോകും. അതിഥികളുടെ വരവ് സന്തോഷം പകരും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

വിദേശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. പുതിയ സ്ഥലങ്ങൾ സന്ദർശിക്കാൻ സാഹചര്യം ഒരുങ്ങും. പ്രതീക്ഷിച്ച മറുപടി ലഭിക്കും. പഴയ ഒരു ആശങ്ക ഒഴിഞ്ഞുപോകും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

പുതിയ വീട്ടിലേക്ക് മാറുന്നതിനുള്ള ശ്രമങ്ങൾ വി ജയിക്കും.ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുക്കും. കുടുംബാംഗങ്ങളോടൊപ്പം വിലപ്പെട്ട സമയം ചെലവഴിക്കും.ഏറെ നാളായി ആഗ്രഹിച്ച കാര്യം സാധി ക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ആഘോഷവേളകളിൽ സജീവമായി പങ്കെടുക്കും. പുതിയ അനുഭവങ്ങൾ ലഭിക്കും. മനസ്സിൽ സൂക്ഷി ച്ചിരുന്ന ഒരു ആഗ്രഹം നിറവേറും.ചിലവ് കൂടും. പ രിചയമുള്ളവരിൽ നിന്ന് സഹകരണം ലഭിക്കും

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

വരുമാനത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാകും. ആശുപത്രി ചികിത്സ പൂർത്തിയാകും. പിരിഞ്ഞു പോയ ഒരാളുമായി വീണ്ടും സംസാരിക്കാൻ അവ സരം ലഭിക്കും. മംഗളകരമായ ഒരു വിവരം അറി യും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

താമസസ്ഥലവുമായി ബന്ധപ്പെട്ട കാര്യങ്ങൾഅനു കൂലമാകും. ക്ഷേത്രസന്ദർശനത്തിന് അവസരം ലഭിക്കും. പുതിയ തീരുമാനം എടുത്തേക്കും. ഒരാ ളുടെ നേട്ടത്തിൽ അഭിമാനം തോന്നും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വിദേശ അവസരങ്ങൾ തേടുന്നവർക്ക് അനുകൂല സൂചനകൾ ലഭിക്കും.മംഗളകർമങ്ങളിൽ പങ്കെടുക്കും.ദീർഘനാളായി കാത്തിരുന്ന സന്ദേശം എത്തും.മുടങ്ങിക്കിടന്ന ഒരു കാര്യം വീണ്ടുംതുടങ്ങും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പഴയ പരിചയക്കാരെ വീണ്ടും കാണും. കുടുംബസമേതം സമയം ചെലവഴിക്കാൻ അവസരം ലഭി ക്കും. ഒരു പ്രത്യേക ചടങ്ങിൽ പങ്കെടുക്കും. മനസ്സിന് സന്തോഷം നൽകുന്ന കൂടിക്കാഴ്ച നടക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

വീടുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനുകൂലമാകും. ഏറെ നാളായി കാത്തിരുന്ന കാര്യം നടക്കും. ബന്ധങ്ങളിൽ കൂടുതൽ അടുപ്പം ഉണ്ടാകും. ബന്ധുക്കളിൽ നിന്ന് സഹായം ലഭിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

വിദേശ യാത്രയ്ക്കുള്ള ശ്രമങ്ങൾ ശക്തമാകും.പു തിയ ആളുകളുമായി പരിചയം ഉണ്ടാകും. ഒരു യാത്രാ പദ്ധതി രൂപപ്പെടും. പഴയ വിരോധങ്ങൾ അവ സാനിക്കും.പ്രതീക്ഷ നൽകുന്ന സാഹചര്യം ഉണ്ടാകും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

അഭിപ്രായ വ്യത്യാസങ്ങൾ മാറും. കുടുംബാന്തരീക്ഷം സന്തോഷകരമാകും. ഏറെ നാളായി കാത്തിരുന്ന കൂടിക്കാഴ്ച നടക്കും. മംഗളകരമായ കാര്യങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോർമൂസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; ലെബനനിൽ ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് സൈന്യം

വ്യാജ സാറ്റലൈറ്റ് ചാനല്‍ സംപ്രേഷണം; ദുബൈയില്‍ തട്ടിപ്പ് സംഘം പിടിയില്‍

കൊലപാതകശേഷം കൂസലില്ലാതെ മദ്യം വാങ്ങാൻ ബിവറേജസിൽ; സുധ കൊലക്കേസിൽ ഭർത്താവ് അറസ്റ്റിൽ

ആലുവയിൽ ഏഴുവയസ്സുകാരന് നേരെ ക്രൂരത; ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, പിതാവിനെതിരെ കേസ്

കവി പി നാരായണക്കുറുപ്പ് അന്തരിച്ചു