മേടം (അശ്വതി, ഭരണി, കാർത്തിക ¼)
ആത്മവിശ്വാസം വർധിക്കും. നീണ്ടകാലമായി സൂക്ഷിച്ചിരുന്ന ഒരു ആഗ്രഹം സഫലമാകും. യാത്ര സന്തോഷം നൽകും. ആത്മീയ ചിന്തകൾ ശക്തമാ കും. പൊതുപ്രവർത്തനങ്ങളിൽ സജീവമാകും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
പൊതുരംഗത്ത് ശ്രദ്ധ നേടാൻ സാധ്യതയുണ്ട്. ദീർഘകാലമായി കാത്തിരുന്ന ഒരു വിവരം ലഭിക്കും. സൗഹൃദ ബന്ധങ്ങൾ കൂടുതൽ ഉറപ്പിക്കും. കലാ- സാഹിത്യ മേഖലകളിൽ താത്പര്യം വർധിക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¼)
സൃഷ്ടിപരമായ ചിന്തകൾ മനസ്സിൽ ഉദിക്കും. ദൂര യാത്രകൾ അനുഭവസമ്പത്തായി മാറും. ചില നിർണായക തീരുമാനങ്ങൾ എടുക്കേണ്ടിവരും. ആ ത്മീയ ഗ്രന്ഥങ്ങൾ വായിക്കാൻ താത്പര്യം തോന്നും.
കർക്കടകം (പുണർതം ¾, പൂയം, ആയില്യം)
ദീർഘകാലമായി ആലോചിച്ചിരുന്ന കാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ ധൈര്യം ലഭിക്കും. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ സാധിക്കും. സാമൂഹിക ബന്ധങ്ങൾ കൂടുതൽ ശക്തമാകും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
മുന്നോട്ടുള്ള ജീവിത ലക്ഷ്യങ്ങളെ കുറിച്ച് വ്യക്തമായ ചിന്തകൾ ഉണ്ടാകും. യാത്രകൾ മനസ്സിന് പുതുമ നൽകും. കലാപരമായ കഴിവുകൾ പ്രകടി പ്പിക്കാൻ അവസരം ലഭിക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ആത്മപരിശോധനയ്ക്ക് അനുയോജ്യമായ സമയം ആയിരിക്കും. പഴയ ഓർമ്മകൾ മനസ്സിൽ വരാം. പ്രകൃതിയുമായി കൂടുതൽ അടുപ്പം തോന്നും. ധ്യാനം പോലുള്ള കാര്യങ്ങളിൽ താത്പര്യം വർധിക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
സാമൂഹിക വേദികളിൽ സാന്നിധ്യം ശ്രദ്ധേയമാകും. യാത്രകൾ മനസ്സിന് സന്തോഷം നൽകും. ചില പ്രധാനപ്പെട്ട വ്യക്തികളുമായി പരിചയം ഉണ്ടാ കാം. ആത്മീയ പ്രവർത്തനങ്ങളിൽ പങ്കാളിയാകും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ധൈര്യത്തോടെ തീരുമാനങ്ങൾ എടുക്കാൻ കഴിയും. പൊതുസമ്മേളനങ്ങളിൽ പങ്കാളിയാകാൻ സാധ്യതയുണ്ട്. ദൂരസ്ഥലങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങൾ ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. തീർത്ഥാടനത്തിന് സാഹചര്യം ഉണ്ടാകും. ദൂരയാത്രകൾ പുതിയ അനുഭവങ്ങൾ സ മ്മാനിക്കും. മനസ്സിന് സമാധാനം ലഭിക്കും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ജീവിതത്തിലെ ചില കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യം ലഭിക്കും. സുഗമമായ യാത്രകൾ നടക്കാം. സാഹിത്യ- സാംസ്കാരിക മേഖലകളിൽ താത്പര്യം വർധിക്കും. ആത്മവിശ്വാസം വർധിക്കും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പുതുമയുള്ള ആശയങ്ങൾ മനസ്സിൽ ഉദിക്കും. ദൂര ദേശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗുണകരമാകും. സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ വിജയിക്കും. പൊതുപ്രവർത്തനങ്ങളിൽ സജീവമാകും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
ആത്മീയ ചിന്തകൾ കൂടുതൽ ശക്തമാകും. തീർത്ഥാടനത്തിന് അവസരം ലഭിക്കും. മനസ്സിൽ സമാധാനം അനുഭവപ്പെടും. ദീർഘകാലമായി ആഗ്രഹിച്ച ഒരു അനുഭവം സഫലമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates