മേടം (അശ്വതി, ഭരണി, കാർത്തിക ¼)
മനസ്സിൽ ഏറെ നാളായി ഉണ്ടായിരുന്ന ഒരു പദ്ധ തി നടപ്പിലാക്കാൻ സാധിക്കും. കുടുംബകാര്യങ്ങളിൽ സമാധാനപരമായ തീരുമാനങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ പ്രതീക്ഷിക്കാം.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
സുഹൃത്തുക്കളുമായി നടത്തിയ ആശയവിനിമയം സന്തോഷം നൽകും. ചെറിയ യാത്രകൾ ഗുണകരമായി മാറും. വ്യാപാരകാര്യങ്ങളിൽ അനുകൂല സാഹചര്യങ്ങൾ ഉണ്ടാകും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
കുടുംബാംഗങ്ങളുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകും. ഏറെക്കാലമായി മുടങ്ങിയി രുന്ന ഒരു കാര്യം വീണ്ടും സജീവമാകും. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
ഗൃഹകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട സാഹചര്യം ഉണ്ടാകും. ബന്ധുക്കളിൽ നിന്ന് സഹായ സഹകരണങ്ങൾ ലഭിക്കും. ജോലിസ്ഥലത്ത് കഴിവുകൾ അംഗീകരിക്കപ്പെടും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
മനസ്സിൽ സന്തോഷം നിറയ്ക്കുന്ന അനുഭവങ്ങൾ ഉണ്ടാകും. കുടുംബാംഗങ്ങളുമായി കൂടുതൽ അടുപ്പം തോന്നും. പുതിയ പ്രവർത്തനങ്ങളിൽ സജീവ മായി പങ്കെടുക്കും. വരുമാനം മെച്ചപ്പെടും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
വിദ്യാഭ്യാസപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. സുഹൃത്തുക്കളിൽ നിന്ന് പ്രോത്സാഹനം ലഭിക്കും. ചെറിയ മാറ്റങ്ങൾ പോലും ഗുണകരമാകുന്ന സമയമാണ്.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
കുടുംബജീവിതത്തിൽ കൂടുതൽ ഐക്യം അനുഭവപ്പെടും. യാത്രകളിലൂടെ പുതിയ അനുഭവങ്ങൾ ലഭിക്കും. ധനകാര്യ കാര്യങ്ങളിൽ സൂക്ഷ്മത പുല ർത്തും. ഇഷ്ടപ്പെട്ട കാര്യങ്ങൾക്ക് സമയം കണ്ടെ ത്തും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
പഴയ ബന്ധങ്ങൾ വീണ്ടും ശക്തമാകും. തൊഴിൽ രംഗത്ത് തിരക്കേറിയ സാഹചര്യം ഉണ്ടാകും. പുതി യ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരാം. സാമ്പ ത്തിക കാര്യങ്ങളിൽ ക്രമീകരണങ്ങൾ നടത്തും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ദൂരസ്ഥലങ്ങളിൽ നിന്നുള്ള വാർത്ത സന്തോഷം നൽകും. കുടുംബാംഗങ്ങളോടൊപ്പം സമയം ചെല വിടാൻ സാധിക്കും. ജോലികളിൽ കൂടുതൽ ആ ത്മവിശ്വാസം പ്രകടമാക്കും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
മുടങ്ങി കിടന്ന ബിസിനസ്സ് പുനരാരംഭിക്കും. തൊഴിൽപരമായ കാര്യങ്ങളിൽ ശ്രദ്ധ വർധിക്കും. പുതിയ അവസരങ്ങൾ പ്രയോജന പ്പെടുത്തും. വിവാഹ ആലോചന തീരുമാനം ആകും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
കുടുംബത്തിൽ സമാധാനകരമായ അന്തരീക്ഷം നിലനിൽക്കും. മേലുദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾ അനുകൂലമാകും. സാമ്പത്തിക കാര്യങ്ങളിൽ പ്രതീക്ഷ നൽകുന്ന മാറ്റങ്ങൾ ഉണ്ടാകും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും.സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ സ്ഥിരത കൈവരും.കുടുംബാംഗങ്ങളുടെ പിന്തുണ ആത്മവിശ്വാസം നൽ കും.പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates