കേരള ബ്ലാസ്റ്റേഴ്സിന് ലൈസന്‍സ് ഇല്ല; അപേക്ഷ തള്ളി എഐഎഫ്എഫ്

ലൈസന്‍സ് ഇല്ലാത്ത പക്ഷം ടീമുകള്‍ക്ക് ദേശീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.
Kerala Blasters do not have a license; AIFF rejects application
Kerala Blasters
Edited By:
Updated on
1 min read

ന്യൂഡല്‍ഹി : കേരള ബ്ലാസ്റ്റേഴ്സ്, മോഹന്‍ ബഗാന്‍ ഉള്‍പ്പെടെ 7 ടീമുകളുടെ ക്ലബ് ലൈസന്‍സ് അപേക്ഷ നിരസിച്ച് ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്). ക്ലബുകള്‍ നല്‍കിയ അപേക്ഷ പരിശോധിച്ച് പുറത്ത് വിട്ട ആദ്യഘട്ട ലിസ്റ്റാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്.

Kerala Blasters do not have a license; AIFF rejects application
റിസ്‌വാനും കരകയറ്റാനായില്ല, പാകിസ്ഥാനെ തകര്‍ത്ത് ബംഗ്ലാദേശ്; ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ്ണ വിജയം

ലിസ്റ്റില്‍ ലൈസന്‍സ് നിഷേധിക്കപ്പെട്ട ക്ലബുകള്‍ക്ക് തീരുമാനത്തിന്മേല്‍ അപ്പീല്‍ നടത്താനും ഫെഡറേഷനില്‍ നിന്ന് സാവകാശം വാങ്ങാനും സമയം അനുവദിച്ചിട്ടുണ്ട്. ലൈസന്‍സ് ഇല്ലാത്ത പക്ഷം ടീമുകള്‍ക്ക് ദേശീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.

കേരള ബ്ലാസ്റ്റേഴ്സ്, മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്, സ്‌പോര്‍ട്ടിങ് ഡല്‍ഹി, മൊഹമ്മദന്‍സ്, ഒഡീഷ എഫ്സി, ചെന്നൈയിന്‍ എഫ്സി, ഇന്റര്‍ കാശി തുടങ്ങി ഏഴ് ക്ലബുകള്‍ക്കാണ് ലൈസന്‍സ് നിഷേധിക്കപ്പെട്ടത്. നോര്‍ത്തീസ്റ്റ് യുണൈറ്റഡ്, പഞ്ചാബ് എഫ്സി, ബംഗളൂരു എഫ്സി, ഈസ്റ്റ് ബംഗാള്‍, എഫ്സി ഗോവ, മുംബൈ സിറ്റി, ജംഷെഡ്പ്പൂര്‍ എഫ്സി എന്നിവര്‍ക്ക് ലൈസന്‍സ് ലഭിച്ചു.

Summary

Club license applications of 7 teams including Kerala Blasters and Mohun Bagan rejected

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com