Today's Horoscope in Malayalam 
Astrology

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം

ഇന്നത്തെ നക്ഷത്രഫലം – 6-10-2026

Author : ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ജോലിയിൽ പുതിയ ചുമതല ഏറ്റെടുക്കേണ്ടി വരും. പ്രിയപ്പെട്ട വ്യക്തിയുമായി മനസ്സുതുറന്നുള്ള സംഭാഷണത്തിന് അവസരം ലഭിക്കും. യാത്രയ്ക്കിടെ പരിചയപ്പെടുന്ന ഒരാളിൽനിന്ന് നേട്ടമുണ്ടാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

സാമ്പത്തികമായി പ്രതീക്ഷിച്ചിരുന്നതിലും മികച്ച നേട്ടമുണ്ടാകും. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധക്കുറവ് ഒഴിവാക്കുക. സുഹൃത്തിന്റെ സഹായത്തോടെ തടസ്സപ്പെട്ട ഒരു കാര്യം മുന്നോട്ടുപോകും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പഠനത്തിൽ ബുദ്ധിമുട്ടായി തോന്നിയ ഒരു വിഷയം എളുപ്പത്തിൽ മനസ്സിലാകും. ശത്രുവിന്റെ നീക്കങ്ങളെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കും. വീട്ടിൽ നടക്കുന്ന ഒരു ചടങ്ങിൽ പങ്കെടുക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യത്തെക്കുറിച്ച് ഡോക്ടറുടെ നിർദേശം ലഭിക്കും. വിവാഹാലോചനയിൽ തീരുമാനം ഉണ്ടാകാം. കടം കൊടുത്ത പണത്തിൽ ഒരുഭാഗം തിരികെ ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

മേലധികാരിയുടെ മുന്നിൽ നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരം ലഭിക്കും. സഹോദരനോ സഹോദരിക്കോ ആവശ്യമായ സഹായം നൽകും. ഒരു വാർത്ത മനസ്സിലെ ആശങ്ക മാറ്റും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ഒരു പ്രധാന രേഖയിൽ ഒപ്പിടുന്നതിന് മുമ്പ് വിശദാംശങ്ങൾ പരിശോധിക്കുക. പ്രണയ ബന്ധ ത്തിൽ ഉണ്ടായിരുന്ന ചെറിയ പിണക്കം മാറും. പുതിയ പഠനരീതി മികച്ച ഫലം നൽകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

വ്യാപാരത്തിൽ പുതിയ ഉപഭോക്താവിനെ ലഭിക്കാൻ സാധ്യതയുണ്ട്. യാത്ര മാറ്റിവയ്ക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. പഴയ പ്രശ്നത്തിന് പരിഹാരം കണ്ടെത്തും.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

കുടിശ്ശികയായി ലഭിക്കാനുള്ള തുക കൈയിലെത്തും. പങ്കാളിയുമായി ഭാവിയിലെ കാര്യങ്ങളെക്കുറിച്ച് ഗൗരവമായ ചർച്ച നടക്കും. നിയമ പ്രശ്നത്തിൽ അനുകൂല തീരുമാനം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

വിദേശത്തേക്കുള്ള പഠനമോ ജോലിയോ സംബന്ധിച്ച നടപടികളിൽ പുരോഗതിയുണ്ടാകും. ആരോഗ്യത്തിന് ഗുണകരമായ ഭക്ഷണക്രമം പാലിക്കാൻ ശ്രദ്ധിക്കുക. വരുമാനം മെച്ചപ്പെടും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പുതിയ വ്യാപാര ആശയത്തിന് തുടക്കം കുറിക്കാൻ കഴിയും. മക്കളുടെ പഠനവുമായി ബന്ധപ്പെട്ട് സന്തോഷം നൽകുന്ന വിവരം കേൾക്കും. വാഹനം വാങ്ങാനുള്ള തീരുമാനത്തിലെത്തും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ജോലിസ്ഥലത്ത് ചെറിയ മാറ്റം വരാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ട ഒരാളുടെ പെരുമാറ്റം മനസ്സിൽ സന്തോഷം നിറയ്ക്കും. അപ്രതീക്ഷിതമായ ചെലവ് ഒഴിവാക്കാനാകും.

മീനം (രേവതി, പൂരുരുട്ടാതി ¼, ഉത്രട്ടാതി)

വിവാഹവുമായി ബന്ധപ്പെട്ട് പുതിയ ആ ലോചന എത്തും. എതിരാളിയുടെ ഭാഗത്തു നിന്നുള്ള തടസ്സം ദുർബലമാകും. ദൂരെയുള്ള ഒരാളിൽനിന്ന് ലഭിക്കുന്ന വാർത്ത സന്തോഷം നൽകും.

Today's Rashi Phalam october 06|Daily Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു