daily horoscope 
Astrology

Today's Rashi Phalam September 17 | നിങ്ങളുടെ അഭിപ്രായത്തിന് വിലയുണ്ടാകും

ഇന്നത്തെ നക്ഷത്രഫലം – 17-9-2026 ഡോ: പി. ബി. രാജേഷ്

Author : ഡോ: പി. ബി.രാജേഷ്
Edited By : Amal Joy

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. നേരത്തെ നൽകിയ അപേക്ഷയിൽ അനുകൂല മറുപടി ലഭിക്കാം. സുഹൃത്തുക്കളിൽനിന്ന് നല്ല സഹകരണം ലഭിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

സാമ്പത്തികമായി പ്രതീക്ഷിച്ച നേട്ടം കൈവരി ക്കും. വസ്തു സംബന്ധമായ ഇടപാടിൽ പുരോഗതിയുണ്ടാകും. വിലപിടിപ്പുള്ള ഒരു സാധനം സ്വന്തമാക്കാൻ അവസരമുണ്ടാകും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പഠനരംഗത്ത് മികച്ച പുരോഗതിയുണ്ടാകും. അധ്യാപകരുടെ അഭിനന്ദനം നേടും. ഉല്ലാസ യാത്ര നടത്തും.മുടങ്ങിക്കിടന്ന ഒരു നടപടി പൂർത്തിയാക്കാൻ കഴിയും. വരുമാനം വർദ്ധിക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

വീട്ടിൽ വിവാഹാലോചനയുമായി ബന്ധപ്പെട്ട് തീരുമാനം ഉണ്ടാകും. ജീവിതപങ്കാളിയുടെ നേട്ടത്തിൽ സന്തോഷിക്കും.ബന്ധുവിന്റെ സന്ദർശനം സന്തോഷം പകരും.അസുഖം പൂർണമായിവിട്ടുമാറും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കലാ രംഗത്തുള്ളവർക്ക് ശ്രദ്ധേയമായ അവസരം ലഭി ക്കും. സമൂഹത്തിൽ നിങ്ങളുടെ അഭിപ്രായത്തിന് വില വർധിക്കും.കുട്ടികളുടെ ചെലവ് കൂടും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

വാഹനം വാങ്ങാനുള്ള ശ്രമം വിജയിക്കാം. ബാങ്കുമായി ബന്ധപ്പെട്ട ഒരു നടപടി അനുകൂലമായി പൂർത്തിയാകും. സഹോദരന്റെ സഹായം പ്രധാന കാ ര്യത്തിൽ ലഭിക്കും.ആരോപണം കേൾക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

ദാമ്പത്യജീവിതത്തിൽ സന്തോഷകരമായ സാഹചര്യമുണ്ടാകും. നേരത്തെ ഉണ്ടായ അഭിപ്രായ വ്യ ത്യാസം പരിഹരിക്കും. ഇഷ്ടപ്പെട്ട ഒരാളിൽനിന്ന് നല്ല സന്ദേശം ലഭിക്കും.ധനലാഭം ഉണ്ടാകും.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

വ്യാപാരത്തിൽ പ്രതീക്ഷിച്ച ഇടപാട് നടക്കും. പുതിയ ഉപഭോക്താക്കളെ ലഭിക്കും. പണം ലഭിക്കാനുള്ള ഒരു പഴയ കുടിശ്ശിക കൈയിലെത്തും.കൃഷിയിൽ പണം മുടക്കും.പുതിയ വാഹനം വാങ്ങും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ജോലി സംബന്ധമായ പ്രധാനപ്പെട്ട അറിയിപ്പ് ലഭിക്കും. മേലധികാരികളുടെ പിന്തുണയോടെ ഒരു ചുമതല പൂർത്തിയാക്കും. സഹപ്രവർത്തകരുടെ സഹകരണം ലഭിക്കും.ആരോഗ്യം ശ്രദ്ധിക്കുക.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

വീടുമായി ബന്ധപ്പെട്ട ഒരു പ്രധാന തീരുമാനം എടുക്കും. കുടുംബത്തിലെ ഒരാളുടെ നേട്ടം സന്തോഷം നൽകും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത പാലിക്കുക.പുതിയ ചുമതലകൾ ലഭിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സംരംഭകർക്ക് പുതിയ ഉപഭോക്താക്കളെ ലഭിക്കും. പ്രധാനപ്പെട്ട ഒരു കരാർ സംബന്ധിച്ച ചർച്ച വിജയകരമാകും. സുഹൃത്തിന്റെ നിർദേശം പ്ര യോജനപ്പെടും.ശത്രുക്കൾ ഉപദ്രവിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യമുണ്ടാകും. ചികിത്സയുമായി ബന്ധപ്പെട്ട ആശ്വാസകരമായ വിവരം ലഭിക്കും. കുടുംബത്തിലെ മുതിർന്ന ഒരാളുടെ പിന്തുണലഭിക്കും.മനസമാധാനം ഉണ്ടാകും.

Today's Horoscope in Malayalam:

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെന്നിത്തലയുടെ യുഎസ് സന്ദര്‍ശനം: അപകീര്‍ത്തികരമായ പോസ്റ്റില്‍ കെ എസ് അരുണ്‍കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ചു; മലയാളി യുവതി മരിച്ചു

വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ ചെയര്‍മാന്‍ സ്ഥാനാര്‍ഥി അധ്യാപകന്‍; പുറത്താക്കാന്‍ ഉത്തരവിട്ട് വിസി

സിപിഎം മുന്‍ എംഎല്‍എയുടെ പ്രൈവറ്റ് സെക്രട്ടറി കോണ്‍ഗ്രസില്‍ ചേര്‍ന്നു

സെന്‍സര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു; പ്രിയദര്‍ശനും പ്രീതി സിന്റയും ഉള്‍പ്പെടെ 18 പുതിയ അംഗങ്ങള്‍