കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ചു; മലയാളി യുവതി മരിച്ചു

Malayali woman dies after car loses control and crashes into a protective wall
അഫ്രീന
Edited By:
Updated on
1 min read

മാനന്തവാടി: ബെംഗളുരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ ബിഡദിക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതി മരിച്ചു. വയനാട് മാനന്തവാടി ചങ്ങാടക്കടവ് മത്തന്‍ മുഹമ്മദ് ഉവൈസിന്റെ ഭാര്യ അഫ്രീന (23) ആണ് മരിച്ചത്.

അപകടത്തില്‍ ഭര്‍ത്താവ് മുഹമ്മദ് ഉവൈസ്, ഉവൈസിന്റെ മാതാവ്, സഹോദരി, സഹോദരിയുടെ കുട്ടി എന്നിവര്‍ക്കും പരിക്കേറ്റു. ഇവരുടെ പരിക്കുകള്‍ സാരമുള്ളതല്ല.

Malayali woman dies after car loses control and crashes into a protective wall
സിപിഎം മുന്‍ എംഎല്‍എയുടെ പ്രൈവറ്റ് സെക്രട്ടറി കോണ്‍ഗ്രസില്‍ ചേര്‍ന്നു
Malayali woman dies after car loses control and crashes into a protective wall
ആന്റോയുടെ അറസ്റ്റിന് തടസ്സമില്ല; ഓഫീസില്‍ നിന്ന് 6300 ഡോളറും വിദേശ എടിഎമ്മുകളും പിടിച്ചെടുത്തു

ഇക്കഴിഞ്ഞ മേയില്‍ ആണ് അഫ്രീനയും ഉവൈസും തമ്മില്‍ വിവാഹം നടന്നത്. ഉവൈസിന്റെ സഹോദര ഭാര്യയെ യാത്രയയ്ക്കാനായി ബെംഗളൂരു വിമാനത്താവളത്തില്‍ പോയ ശേഷം മടങ്ങുന്നതിനിടെ ബുധനാഴ്ച വൈകിട്ട് മൂന്നിനായിരുന്നു അപകടം.

Summary

Malayali woman dies after car loses control and crashes into a protective wall.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com