ഇന്നലെ മുടങ്ങിപ്പോയ യാത്ര ഇന്ന് ചെയ്യാന്‍ സാധിക്കും. സാമ്പത്തികമായും ഗുണകരമായ ദിവസമാണ് ഇത്. പ്രതീ ക്ഷിക്കാത്ത ചില നേട്ടങ്ങള്‍ ഉണ്ടാകും.
പല കാര്യങ്ങള്‍ക്കും തടസ്സങ്ങള്‍ വരാം. ചെയ്തുകൊണ്ടിരിക്കുന്ന കര്‍മ്മങ്ങളുമായി മുന്നോട്ടു പോകാന്‍കഴിയും. ഈശ്വരാനുകൂല്യം ഉള്ളതിനാല്‍ ഭയപ്പെടാനില്ല.
തൊഴില്‍പരമായും സാമ്പത്തികമായും നേട്ടങ്ങള്‍ ഉണ്ടാകും. ദാമ്പത്യജീവിതം ഊഷ്മളമാകും. കുടുംബ സ്വത്ത് സംബന്ധമായ കാര്യങ്ങള്‍ അനുകൂലമാകും.
സാമ്പത്തിക ഞെരുക്കവും മനക്ലേശവും ഉണ്ടാകും. കലാരംഗത്ത് ശോഭിക്കാന്‍ കഴിയും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടാകും.
ചില കാര്യങ്ങള്‍ ഒക്കെ പ്രതീക്ഷിക്കുന്നത് പോലെ നടക്കും. പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. കൂടുതല്‍ നേട്ടമു ള്ള നിക്ഷേപങ്ങള്‍ നടത്തും.
ബിസിനസ് രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. പുതിയ വീട് വാങ്ങുന്ന കാര്യം തീരുമാനിക്കും.
കാര്യങ്ങള്‍ പൊതുവേ പ്രതീക്ഷിക്കുന്നത് പോലെ നടക്കും. സാമ്പത്തിക നില ഭദ്രമാണ്. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും.
പരീക്ഷയില്‍ ഉന്നത വിജയം നേടാന്‍ സാധിക്കും. വ്യാപാര രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. ലേഖകന്മാര്‍ക്ക് ഗുണകരമായ ദിവസമാണ് ഇന്ന്. ആരോഗ്യം തൃപ്തികരമാണ്.
സൈനിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍പ്രതീക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് ലഭിക്കും. കുടുംബജീവിതം സന്തോഷകരമാണ്.
കുടുംബാംഗങ്ങള്‍ക്ക് വേണ്ടിയുള്ള ചെലവുകള്‍ വര്‍ദ്ധിക്കും. നേരത്തെ നിശ്ചയിച്ച യാത്രകള്‍ നടത്തും. പ്രണയിതാക്കള്‍ ക്ക് സന്തോഷകരമായ സമയമാണ്.
എതിരാളികളുമായി രമ്യതയില്‍ എത്തിച്ചേരാന്‍ സാധിക്കും. ആരോഗ്യസ്ഥിതി ശ്രദ്ധിക്കുക. മരുന്നുകള്‍ മാറിക്കഴിക്കാന്‍ ഇടയാകാതെ സൂക്ഷിക്കുക.
ലഹരി വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുക. ആരോഗ്യ പരിചരണത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. പുതിയ ബിസിന സ് തുടങ്ങാന്‍ സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates