Daily Horoscope 
Astrology

Today's Rashi Phalam August 02| മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും, ബന്ധുക്കളുമായി ഒത്തുകൂടും

ഇന്നത്തെ നക്ഷത്രഫലം – 02-08-2026

Author : ഡോ: പി. ബി.രാജേഷ്
Edited By : Joice Daniel

മേടം (അശ്വതി, ഭരണി, കാർത്തിക 1/4)

വരുമാനത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാവും. ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. കുടുംബത്തിൽ നിന്നുള്ള പിന്തുണ ലഭിക്കും. ചിലർക്ക് പുതിയ വാഹനം സ്വന്തമാക്കാൻ സാധിക്കും.

ഇടവം (കാർത്തിക 3/4 , രോഹിണി, മകയിരം 1/2)

പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയും. ആരോഗ്യനില തൃപ്തികരമാണ്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

പഠനകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. തൊഴിൽ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. ബന്ധുക്കളുടെ സഹായം ലഭിക്കും. പൊതുവേ ഭാഗ്യമുള്ള ദിവസമാണ് ഇന്ന്.

കർക്കടകം (പുണർതം 1/4 , പൂയം, ആയില്യം)

സ്വന്തം പ്രയത്നങ്ങൾക്ക് അനുസൃതമായ ഫലങ്ങൾ ഉണ്ടാകും. ഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ നേടാൻ ആകും. അലസത തോന്നാൻ ഇടയുണ്ട്. പുതിയ സംരംഭങ്ങൾക്ക് ഇന്ന് അനുയോജ്യമല്ല.

ചിങ്ങം (മകം, പൂരം, ഉത്രം1/4)

സുഹൃത്തുക്കളെ കൊണ്ട് നേട്ടം ഉണ്ടാകും. പല വിധ പ്രതിസന്ധികളും തരണം ചെയ്യേണ്ടതായി വരാം. പുതിയ സംരംഭങ്ങൾക്ക് ഇന്ന് നല്ല ദിവസമാണ്. കുടുംബ ജീവിതം ഊഷ്മളമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

പുതിയ ചുമതലകൾ ഏറ്റെടുക്കും. സുഹൃത്തുക്കളെ കൊണ്ട് നേട്ടമുണ്ടാകും. പ്രണയിതാക്കൾക്ക് സന്തോഷകരമായ ദിവസമാണിന്ന്. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

തുലാം (ചിത്തിര 1/2 , ചോതി, വിശാഖം 3/4)

പൊതുവേ മികച്ച ദിവസമാണ് ഇന്ന്. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ ദിവസമാണ് ഇന്ന്. ബന്ധുക്കളെ കൊണ്ട് നേട്ടമുണ്ടാകും. ആരോഗ്യപ്രശ്നങ്ങൾ ഇല്ല.

വൃശ്ചികം ( വിശാഖം 1/4 , അനിഴം, തൃക്കേട്ട)

പൊതുവേ മനസ്സമാധാനം ഉള്ള ദിവസമാണിന്ന്. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും. ബന്ധുക്കളുമായി ഒത്തുകൂടും. ധാരാളം യാത്രകൾ ആവശ്യമായി വരും. വരുമാനം വർദ്ധിക്കും.

ധനു (മൂലം, പൂരാടം,ഉത്രാടം1/4)

കുടുംബാംഗങ്ങളോടൊത്തു ഒരു യാത്ര ചെയ്യും. ചിലർക്ക് പുതിയ വാഹനം വാങ്ങാനും സാധ്യത തെളിയും. ചിലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. പല കാര്യങ്ങൾക്കും തടസ്സം ഉണ്ടാകും.

മകരം (ഉത്രാടം 3/4 , തിരുവോണം, അവിട്ടം1/2)

വരുമാനത്തിൽ വർദ്ധനവ് പ്രതീക്ഷിക്കാം. പങ്കാളിയെ കൊണ്ട് വലിയ നേട്ടങ്ങൾ ഉണ്ടാവും. പൂർവിക സ്വത്ത് കൈവശം വന്നുചേരാനും സാധ്യതയുണ്ട്. സൽക്കാരങ്ങളിൽ പങ്കെടുക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

പരീക്ഷയിൽ ഉന്നത വിജയം നേടും. അധ്യാപകർക്കും ഇന്നത്തെ ദിവസം ഗുണകരമാണ്. കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക.

മീനം (പൂരുരുട്ടാതി1/4 , ഉത്രട്ടാതി, രേവതി)

സൽക്കാരങ്ങളിലും മംഗള കർമ്മങ്ങളിലും പങ്കെടുക്കും. പൊതുവേ ഉത്സാഹം തോന്നുന്ന ദിവസമാണിന്ന്. നേരത്തെ നിശ്ചയിക്കാത്ത യാത്രകൾ ചെയ്യേണ്ടതായി വരാം. ചിലവുകൾ വർദ്ധിക്കും.

Daily Horoscope | Today's Rashiphalam August 02

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

ഓണക്കാലത്ത് ജയിലില്‍ കിടക്കേണ്ടിവരും!; ലഹരിയൊഴുക്ക് തടയാന്‍ അതിതീവ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ്

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം