

27 നക്ഷത്രങ്ങള്‍ക്കും ഓരോ വൃക്ഷവും മൃഗവും പക്ഷിയും ഉണ്ട്. ഇവ സംരക്ഷിക്കേണ്ടത് ഓരോരു ത്തരുടെയും ഉത്തരവാദിത്വമാണ്. കഴിയുമെങ്കില്‍ അവരവരുടെ നക്ഷത്ര വൃക്ഷമെങ്കിലും നട്ടു പിടി പ്പിക്കാന്‍ ശ്രമിക്കേണ്ടതാണ്. പ്രകൃതിയെ സ്‌നേഹിക്കുക എന്ന പാഠം കൂടി ജ്യോതിഷം നമുക്ക് തരുന്നു.
നക്ഷത്രം -വൃക്ഷം-മൃഗം-പക്ഷി
അശ്വതി:-കാഞ്ഞിരം-കുതിര-പുള്ള്
ഭരണി:-നെല്ലി-ആന-പുള്ള്
കാര്‍ത്തിക:-അത്തി-ആട്-പുള്ള്
രോഹിണി:-ഞാവല്‍-പാമ്പ്-പുള്ള്
മകയിരം:-കരിങ്ങാലി-പാമ്പ്-പുള്ള്
തിരുവാതിര:-കരിമരം-ശ്വാനന്‍-ചെമ്പോത്ത്
പുണര്‍തം:-മുള-പൂച്ച-ചെമ്പോത്ത്
പൂയം:-അരയാല്‍-ആട്-ചെമ്പോത്ത്
ആയില്യം:-നാഗമരം-കരിമ്പൂച്ച-ചെമ്പോത്ത്
മകം-പേരാല്‍:-എലി-ചെമ്പോത്ത്
പൂരം:-പ്ലാശ്-ചുണ്ടെലി-ചെമ്പോത്ത്
ഉത്രം:-ഇത്തി-ഒട്ടകം-കാക്ക
അത്തം:-അമ്പഴം-പോത്ത്-കാക്ക
ചിത്തിര:-കൂവളം-പുലി-കാക്ക
ചോതി:-നീര്‍മരുത്-മഹിഷം-കാക്ക
വിശാഖം:-വയങ്കത-സിംഹം -കാക്ക
അനിഴം:-ഇലഞ്ഞി-മാന്‍-കാക്ക
തൃക്കേട്ട:-വെട്ടി-കേഴമാന്‍-കോഴി
മൂലം:-പൈന്‍-ശ്വാനന്‍-കോഴി
പൂരാടം:-വഞ്ഞി-വാനരന്‍-കോഴി
ഉത്രാടം:-പ്ലാവ്-കാള-കോഴി
തിരുവോണം:-എരിക്ക്-വാനരന്‍-കോഴി
അവിട്ടം:-വഹ്നി-സിംഹം-മയില്‍
ചതയം:-കടമ്പ്-കുതിര-മയില്‍
പൂരുരുട്ടാതി:-തേന്മാവ്-നരന്‍-മയില്‍
ഉത്രട്ടാതി:-കരിമ്പന-പശു-മയില്‍
രേവതി:-ഇരുപ്പ-ആന-മയില്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates