മേടം (അശ്വതി, ഭരണി, കാർത്തിക ¼)
തീരുമാനിച്ച കാര്യങ്ങളിൽ മുന്നേറ്റം ഉണ്ടാകും. സാമ്പത്തികമായി പ്രതീക്ഷിച്ച നേട്ടം ലഭിക്കും. പ്രണയ ബന്ധത്തിൽ സന്തോഷകരമായ സംഭാഷണം നടക്കും. യാത്രയുമായി ബന്ധപ്പെട്ട തടസ്സം മാറും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
പുതിയ അവസരം തേടിയെത്തും. ഓഫീസിലെ പ്രധാന ചർച്ചയിൽ നിങ്ങളുടെ അഭിപ്രായത്തിന് അംഗീകാരം ലഭിക്കും. മുടങ്ങിക്കിടന്ന പണം ലഭിക്കാൻ ഇടയുണ്ട്. പരീക്ഷയിൽ ഉന്നത വിജയം നേടും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും.ബന്ധ ങ്ങളിൽ നിലനിന്നിരുന്ന തെറ്റിദ്ധാരണകൾ പരിഹ രിക്കും. വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂ ർത്തിയാക്കും. പഠനത്തിൽ പുരോഗതി ഉണ്ടാകും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
പ്രധാനപ്പെട്ട ഒരു കൂടിക്കാഴ്ച ഗുണകരമാകും. പുതിയ പദ്ധതിക്ക് തുടക്കം കുറിക്കും. ദൂരയാത്രയ്ക്ക് അവസരം ലഭിച്ചേക്കാം. ആഗ്രഹിച്ച ഒരു കാര്യത്തിന് അനുകൂല തീരുമാനം ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ഓഫീസിൽ പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കും. സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ പുലർത്തുന്നത് ഗുണകരമാണ്. പ്രണയകാര്യത്തിൽ പ്രതീക്ഷിച്ച മറുപടി ലഭിക്കും. ആത്മവിശ്വാസം വർധിക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
നാളുകളായി ശ്രമിച്ചിരുന്ന കാര്യം വിജയത്തിലേക്ക് നീങ്ങും. പുതിയ ബന്ധങ്ങൾ കൊണ്ട് പ്രയോജനമുണ്ടാകും . വ്യാപാരത്തിൽ ഇടപാടുകൾ വർധിക്കും. സന്തോഷകരമായ വാർത്ത കേൾക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങും. ഔദ്യോഗിക രംഗത്ത് പുതിയ നിർദേശം ലഭിക്കും. പ്രണയ ബന്ധത്തിൽ അടുപ്പം വർധിക്കും. യാത്രയ്ക്കിടെ പുതിയ പരിചയം ഉണ്ടാകാൻ സാധ്യതയുണ്ട്.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
മുടങ്ങിയ ഒരു ധനകാര്യ ഇടപാട് പൂർത്തിയാക്കും. പ്രധാനപ്പെട്ട രേഖകളിൽ ഒപ്പിടുന്നതിന് മുമ്പ് വിശദമായി പരിശോധിക്കുക. പരീക്ഷാഫലം കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ആത്മവിശ്വാസത്തോടെ എടുത്ത തീരുമാനം ഫലപ്രദമാകും. വ്യാപാരത്തിൽ പുതിയ ഉപഭോക്താക്കളെ ലഭിക്കും. പ്രണയബന്ധത്തിൽ സന്തോഷകരമായ മാറ്റമുണ്ടാകും. ആരോഗ്യം മെച്ചപ്പെടും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
സാമ്പത്തികമായി നേട്ടമുള്ള ദിവസം. ഔദ്യോഗിക രംഗത്ത് നിങ്ങളുടെ കഴിവ് അംഗീകരിക്കപ്പെടും. പുതിയ ജോലി അല്ലെങ്കിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവരം ലഭിക്കും. ദൂരയാത്ര നടത്തും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പുതിയ ആശയം പ്രാവർത്തികമാക്കാൻ അവസരം ലഭിക്കും. അധിക ചെലവ് ഒഴിവാക്കുക. ബന്ധങ്ങളിൽ തുറന്ന സംസാരത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കും. പഠന പുരോഗതി ഉണ്ടാകും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
പ്രധാനപ്പെട്ട ഒരു വാർത്ത നിങ്ങളെ സന്തോഷിപ്പി ക്കും. സാമ്പത്തിക നേട്ടം ഉണ്ടാകാം. പ്രണയകാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. പുതിയ അവസരങ്ങൾ ലഭിക്കും.
Daily Horoscope | Today's Rashi Phalam August 25
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates