Daily Horoscope 
Astrology

Today's Rashi Phalam July 26 | കുടുംബത്തിൽ ഐക്യം, സാമ്പത്തിക ഇടപാടുകൾ വിജയമാകും

ഇന്നത്തെ നക്ഷത്രഫലം – 26-7-26

Author : ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക 1/4)

മുടങ്ങിക്കിടന്ന ഒരു കാര്യം വീണ്ടും മുന്നോട്ടുപോകും. ഔദ്യോഗിക ആവശ്യത്തിനുള്ള സന്ദർശനം ഫലം കാണും. പുതിയ ആളുകളുമായുള്ള പരിചയം ഗുണകരമാകും. ചെലവു ചുരുക്കാൻ നോക്കുക.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ജോലി സംബന്ധമായ ഒരു നിർണായക തീരുമാനം എടുക്കും. വീട്ടിലേക്ക് ആവശ്യമായ ഒരു സാധനം വാങ്ങാൻ സാധ്യതയുണ്ട്. സുഹൃത്തിന്റെ നിർദേശം പുതിയ അവസരത്തിലേക്ക് നയിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

മാറ്റിവെച്ചിരുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയും. രേഖകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുകൂല പുരോഗതി ഉണ്ടാകും. ചെറിയ യാത്ര ഗുണകരമാകും.

കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)

കുടുംബത്തിലെ മുതിർന്നവരുടെ ഉപദേശം പ്രയോജനപ്പെടും. വീട് സംബന്ധമായ ഒരു തീരുമാനം അനുകൂലമാകും. പ്രതീക്ഷിച്ച ധനം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

പൊതുരംഗത്ത് സ്വാധീനം വർധിക്കും. പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകും. പഴയ പ്രശ്നത്തിന് പരിഹാരം കണ്ടെത്തും. സുഹൃത്തുക്കളെ കണ്ടുമുട്ടാൻ ഇടയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

വ്യാപാരത്തിൽ പുതിയ ആശയങ്ങൾ നടപ്പിലാക്കാൻ അവസരം ലഭിക്കും. ഗുണകരമായ ഒരു കരാർ ഉറപ്പിക്കാം. കുടുംബത്തിൽ ഐക്യം വർധിക്കും. മനസ്സമാധാനം ഉള്ള ദിവസം ആണിന്ന്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

പ്രധാനപ്പെട്ട ഒരു കൂടിക്കാഴ്ച പ്രതീക്ഷിച്ചതിലും മികച്ച ഫലം നൽകും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുന്നേറ്റം ഉണ്ടാകും. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധ പുലർത്തുക.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

പുതിയ വരുമാനമാർഗങ്ങളെക്കുറിച്ച് ആലോചിക്കും. ദൂരെയുള്ള ഒരാളിൽ നിന്ന് സന്തോഷകരമായ സന്ദേശം ലഭിക്കും. മത്സരപരമായ കാര്യങ്ങളിൽ അനുകൂല സാഹചര്യമുണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

നാളുകളായി കാത്തിരുന്ന ഒരു അനുമതി ലഭിക്കാൻ സാധ്യതയുണ്ട്. ജോലിയിൽ മികവ് പ്രകടിപ്പിക്കും. സാമ്പത്തിക ഇടപാടുകൾ വിജയകരമാകും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

തൊഴിൽരംഗത്ത് അംഗീകാരം ലഭിക്കും. മുടങ്ങിക്കിടന്ന ചർച്ചകൾ വീണ്ടും ആരംഭിക്കും. കുടുംബത്തിലെ ഒരു സന്തോഷവാർത്ത മനസ്സിന് ആശ്വാസം നൽകും. ദൂരയാത്ര നടത്തും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

പുതിയ പഠനമോ പരിശീലനമോ ആരംഭിക്കാൻ അവസരം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ മികച്ച ക്രമീകരണം നടത്തും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. ആരോഗ്യം തൃപ്തികരമാണ്.

മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

പ്രതീക്ഷിച്ച കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. കലാ-സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. പഴയ പരിചയം വീണ്ടും സജീവമാകും. യാത്ര വിജയിക്കും.

Daily Horoscope Today's Rashi Phalam July 26

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധര്‍മേന്ദ്ര പ്രധാന് പകരക്കാരനായി; പ്രള്‍ഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

CJP Jantar Mantar Protest Live: സമരം അവസാനിപ്പിച്ച് 'പാറ്റകള്‍', ജന്തര്‍ മന്തറില്‍ ആഹ്ലാദം

സ്വര്‍ണക്കടത്തെന്ന് സംശയം, കണ്ണൂര്‍ വിമാനത്താവളത്തില്‍ നഗ്നനാക്കി പരിശോധന; മുഖ്യമന്ത്രിക്ക് പരാതി നല്‍കി പ്രവാസി യുവാവ്

'യുവജനം എല്ലാം കാണുന്നുണ്ട്': പുതിയ വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിക്ക് സിജെപിയുടെ മുന്നറിയിപ്പ്

തുടരും... ഇന്ത്യയുടെ 'ബാറ്റിങ് വിപ്ലവം'; സ്വന്തം ലോക റെക്കോർഡിനൊപ്പം!