മേടം (അശ്വതി, ഭരണി, കാർത്തിക ¼)
കുടുംബത്തിൽ ശാന്തിയും സമാധാനവും ഐശ്വര്യവും നിലനിൽക്കും. യാത്ര ഗുണകരമാകും. പൊതുവേ ഭാഗ്യമുള്ള ഒരു ദിവസമാണിന്ന്. സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
പുതിയ സംരംഭങ്ങൾക്ക് ഇന്നത്തെ ദിവസം ഗുണകരമല്ല. അപകടസാധ്യതയുള്ള കാര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. സാമ്പത്തിക ക്ലേശങ്ങൾ ഉണ്ടാവാനും ഇടയുണ്ട്.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. പാർട്ണർഷിപ്പ് ബിസിനസ് ലാഭകരമായി മാറും. കമിതാക്കൾക്ക് ഇന്നത്തെ ദിവസം കൂടുതൽ മികച്ചതാണ്. പരീക്ഷയിൽ ഉന്നത വിജയം നേടും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
പൊതുവേ എല്ലാ കാര്യങ്ങളോടും താല്പര്യക്കുറവ് തോന്നുന്ന ഒരു ദിവസമാണ് ഇന്ന്. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. അനാവശ്യ കാര്യങ്ങൾ ചിന്തിച്ച് മനസമാധാനം നഷ്ടപ്പെടുത്തും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
പുതിയ ചുമതലകൾ ഏറ്റെടുക്കും. ബന്ധുക്കളിൽ നിന്നും ചില സഹായങ്ങൾ ലഭിക്കും. മക്കളുടെ വിജയത്തിൽ സന്തോഷിക്കാൻ സാധിക്കും. ഉന്നത ബന്ധങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാൻ ഇടയുണ്ട്. യാത്ര കൊണ്ട് നേട്ടം ഉണ്ടാകും. സർക്കാർ ഓഫീസിൽ നിന്നും ലഭിക്കേണ്ട രേഖകൾ കിട്ടാൻ കാലതാമസം വരാം. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
സാമ്പത്തികമായി മികച്ച ഒരു ദിവസമാണ് ഇന്ന്. എല്ലാ പ്രതിസന്ധികളും തരണം ചെയ്യാൻ സാധിക്കും. ഉന്നത ബന്ധങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
പരീക്ഷയിൽ മികച്ച വിജയം നേടാൻ കഴിയും. വരുമാനം മെച്ചപ്പെടും. അധ്യാപകർക്കും ലേഖകന്മാർക്കും ഇന്നത്തെ ദിവസം കൂടുതൽ ഗുണകരമാണ്. ആരോഗ്യം മെച്ചപ്പെടും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
സൽക്കാരങ്ങളിലും മംഗള കർമ്മങ്ങളിലും പങ്കെടുക്കാൻ ഇടയുണ്ട്. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ കൂടി ചെയ്തു തീർക്കാൻ കഴിയും. കുടുംബ ജീവിതം സന്തോഷകരമാകും
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
പങ്കാളിയോടൊപ്പം ഒരു യാത്ര നടത്താൻ യോഗം കാണുന്നു. വരവിലും അധികമായ ചിലവുകൾ ഉണ്ടാകും.വാക്ക് തർക്കങ്ങളും കലഹങ്ങളും ഉണ്ടാവാതെ സൂക്ഷിക്കുക. ആരോഗ്യം തൃപ്തികരമാണ്.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. തർക്കങ്ങളും കലഹങ്ങളും രമ്യമായി പരിഹരിക്കാൻ സാധിക്കും. പല കാര്യങ്ങളും കൂടുതൽ ഉത്സാഹത്തോടെ ചെയ്തു തീർക്കും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
പ്രവർത്തനരംഗത്ത് അനുകൂലമായ പലമാറ്റങ്ങളും ഉണ്ടാകും. ഭൂമി, സ്വർണം എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകൾ ലാഭകരമായി നടത്തും. പെട്ടെന്നുള്ള യാത്രകൾ വേണ്ടി വരാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates