മേടം (അശ്വതി, ഭരണി, കാർത്തിക ¼)
സഹോദരങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രധാന വിഷയം അനുകൂലമായി പരിഹരിക്കും. കാത്തിരുന്ന ഒരു രേഖ ലഭിക്കാൻ സാധ്യതയുണ്ട്. കലാ രംഗത്തുള്ളവർക്ക് അവസരങ്ങൾ വന്നുചേരും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
വീടുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും. അടുത്ത സുഹൃത്തിൽനിന്ന് വിലപ്പെട്ട ഉപദേശം ലഭിക്കും. മക്കളുടെ പഠനകാര്യത്തിൽ സന്തോഷകരമായ വാർത്തയുണ്ടാകും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
ജോലി സ്ഥലത്ത് പ്രധാനപ്പെട്ട ഒരു വിവരം ലഭിക്കും. എഴുത്ത്, കല, മാധ്യമ മേഖലകളിലുള്ളവർക്ക് അംഗീകാരം ലഭിക്കും. ബന്ധുവുമായി ഉണ്ടായിരുന്ന ചെറിയ അഭിപ്രായവ്യത്യാസം മാറും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
വിവാഹകാര്യത്തിൽ അനുകൂലമായ ആലോചന മുന്നോട്ടുപോകും. ജീവിതപങ്കാളിയുടെ സഹകരണത്തോടെ ഒരു പ്രധാന തീരുമാനം എടുക്കും. വീട്ടിൽ അതിഥികൾ എത്താൻ സാധ്യതയുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
പൊതുപ്രവർത്തകർക്ക് പുതിയ ചുമതല ലഭിക്കും. മക്കളുടെ ആവശ്യത്തിനായി അധിക ചെലവുണ്ടാകും. ഏറെക്കാലമായി ആഗ്രഹിച്ച ഒരു വസ്തു സ്വന്തമാക്കാൻ സാധിക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
വാഹനവുമായി ബന്ധപ്പെട്ട നടപടി പൂർത്തിയാ ക്കാൻ കഴിയും. പഠിതാക്കൾക്ക് മത്സരങ്ങളിൽ നേട്ടമുണ്ടാകും. സഹോദരിയുടെ സഹായം ഒരു കാര്യത്തിൽ ഗുണകരമാകും..
തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)
ദാമ്പത്യജീവിതത്തിൽ പരസ്പര ധാരണ വർധിക്കും. പ്രിയപ്പെട്ട ഒരാളിൽനിന്ന് പ്രതീക്ഷിക്കാത്ത സമ്മാനം ലഭിക്കാം. കലാകായിക രംഗത്തുള്ളവർക്ക് നേട്ടമുണ്ടാകും. അധിക വരുമാനം ലഭിക്കും.
വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)
വ്യാപാരത്തിൽ ലാഭകരമായ അവസരം ലഭിക്കും. കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അനുകൂല സമയമാണ്. പണം നൽകാനുള്ളവർ തിരിച്ചടവ് നടത്തും. ആരോഗ്യം തൃപ്തികരമാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ജോലിയിൽ മാറ്റവുമായി ബന്ധപ്പെട്ട വിവരം ലഭിക്കും. വിദേശത്തുള്ള ബന്ധുവിൽനിന്ന് സഹായം ലഭിക്കാൻ സാധ്യതയുണ്ട്. പഠനത്തിൽ ശ്രദ്ധേയ മായ നേട്ടം കൈവരിക്കും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
വസ്തുവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് മുന്നോട്ടുപോകും. വീട്ടിലെ ഒരാളുടെ നേട്ടം അഭിമാനം നൽകും. ബാങ്ക് ഇടപാടുകളിൽ സൂക്ഷ്മത വേണം. അപ്രതീക്ഷിതമായി ഒരു ചെലവ് വരാം.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പ്രധാനപ്പെട്ട ചർച്ചയിൽ നിങ്ങളുടെ അഭിപ്രായം അംഗീകരി ക്കപ്പെടും. സുഹൃത്ത് മുഖേന പ്രയോജനകരമായ വിവരം ലഭിക്കും. പുതിയൊരു ഓർഡർ ലഭിക്കും. എതിരാളിയെ സൂക്ഷിക്കുക.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
വീട്ടിൽ സന്തോഷകരമായ ഒരു ചടങ്ങിന് തുടക്കമാകും. മുതിർന്ന ബന്ധുവിന്റെ നിർദേശം ഗുണകരമാകും. സാമ്പത്തിക ബാധ്യത കുറയും. ഏറെക്കാലമായി കാത്തിരുന്ന ഒരു വാർത്ത ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates