ഒറ്റ സെഞ്ച്വറി, '3 റെക്കോര്‍ഡ്'; അഭിഷേക് ശര്‍മ '30 പന്ത് 100 റണ്‍സ്'!

ടി20യില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യന്‍ ഓപ്പണര്‍
Abhishek Sharma century celebration
Abhishek Sharmax
Updated on
1 min read

ന്യൂഡല്‍ഹി: അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കത്തും ഫോമില്‍ ബാറ്റ് വീശി അഭിഷേക് ശര്‍മ ടി20യില്‍ പുതിയ ചരിത്രമെഴുതി. മത്സരത്തില്‍ 30 പന്തില്‍ സെഞ്ച്വറിയിലെത്തി താരം റെക്കോര്‍ഡുകളും സ്വന്തമാക്കി. 11 സിക്‌സും 9 ഫോറും സഹിതം അഭിഷേക് 34 പന്തില്‍ 108 റണ്‍സുമായി മടങ്ങി.

ഒരു അന്താരാഷ്ട്ര ടി20 പോരാട്ടത്തിന്റെ പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമായി അഭിഷേക് മാറി. മാത്രമല്ല തന്റെ മൂന്നാം അന്താരാഷ്ട്ര ടി20 സെഞ്ച്വറി കണ്ടെത്തിയ അഭിഷേക് അന്താരാഷ്ട്ര ടി20യില്‍ അതിവേഗം സെഞ്ച്വറിയിലെത്തുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും നേടി. ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളിലെ ഒരു താരം അന്താരാഷ്ട്ര ടി20യില്‍ നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡും അഭിഷേക് ഡല്‍ഹിയില്‍ സ്വന്തമാക്കി.

Abhishek Sharma century celebration
അഭിഷേക്- സഞ്ജു 'മിന്നല്‍'! പരമ്പര തൂത്തുവാരാന്‍ '221' റണ്‍സ്

പവര്‍ പ്ലേയുടെ ആറ് ഓവറില്‍ 22 പന്തില്‍ 76 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. 2023ല്‍ 25 പന്തില്‍ 74 റണ്‍സ് അടിച്ച പോര്‍ച്ചുഗലിന്റെ കുല്‍ദീപ് ഘോലിയയുടെ റെക്കോര്‍ഡാണ് അഭിഷേക് സ്വന്തം പേരിലേക്ക് മാറ്റിയത്.

അന്താരാഷ്ട്ര ടി20യിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറികളുടെ റെക്കോര്‍ഡ് പട്ടികയില്‍ അഭിഷേകിന്റെ പ്രകടനം ഇനി നാലാം സ്ഥാനത്ത്. എസ്റ്റോണിയ താരം സഹില്‍ ചൗഹാന്റെ പേരിലാണ് നിലവില്‍ റെക്കോര്‍ഡ്. താരം സൈപ്രസിനെതിരായ പോരാട്ടത്തിലാണ് റെക്കോര്‍ഡ് സെഞ്ച്വറി തൂക്കിയത്.

ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളിലെ ബാറ്റര്‍ നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറിയും അഭിഷേകിന്റെ പേരിലായി. ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍, ഇന്ത്യയുടെ രോഹിത് ശര്‍മ എന്നിവര്‍ 35 പന്തില്‍ സെഞ്ച്വറി നേടിയതായിരുന്നു ഇതുവരെ മുന്നില്‍.

Abhishek Sharma century celebration
22 പന്തിൽ 57, 35 പന്തിൽ 50... 'ഓപ്പണർ സഞ്ജു'!
Abhishek Sharma century celebration
കിടിലം അഭിഷേക്!!! 30 പന്തില്‍ 'റെക്കോര്‍ഡ്' സെഞ്ച്വറി, പറത്തിയത് 11 സിക്‌സ്, 9 ഫോര്‍
Summary

Abhishek Sharma set the Arun Jaitley Stadium on fire with a stunning display of power hitting against Afghanistan in the third T20I on Thursday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com