ഒരു കുഞ്ഞ് ജനിച്ച ഉടൻ തന്നെ അതിന്റെ നക്ഷ ത്രം എന്താണെന്ന് അറിയാനുള്ള ആകാംക്ഷ എ ല്ലാ കുടുംബങ്ങൾക്കും ഉണ്ടാകും. എന്നാൽ "പൂ യം", "ആയില്യം", "തൃക്കേട്ട", "മൂലം", "അത്തം" തു ടങ്ങിയ ചില നക്ഷത്രങ്ങളാണെന്ന് കേൾക്കുമ്പോൾ പല മാതാപിതാക്കളുടെയും മനസ്സിൽ അനാവശ്യമായ ഭയം ഉടലെടുക്കാറുണ്ട്. പഴയ തലമുറ യി ൽ നിന്ന് കൈമാറിവന്ന വിശ്വാസങ്ങളും കേട്ടു കേൾവികളും പലപ്പോഴും ഈ ആശങ്ക വർധിപ്പി ക്കാറുണ്ട്.
എന്നാൽ ജ്യോതിഷശാസ്ത്രത്തിന്റെ അടിസ്ഥാ നഗ്രന്ഥങ്ങൾ പരിശോധിച്ചാൽ മനസ്സിലാകുന്ന ഒരു പ്രധാന കാര്യമുണ്ട്. ഒരു നക്ഷത്രം മാത്രമുള്ള തിനാൽ ആരെയും ദോഷവാനായി വിധിക്കാനാ വില്ല. നക്ഷത്രം, തിഥി, വാരം, ലഗ്നം, ചന്ദ്രബലം, ഗ്രഹസ്ഥാനങ്ങൾ, ദശാഭുക്തികൾ തുടങ്ങി അ നേകം ഘടകങ്ങൾ ഒരുമിച്ച് പരിശോധിച്ച ശേഷ മാണ് നിഗമനത്തിലെത്തേണ്ടത്. അതുകൊണ്ടുതന്നെ "ഈ നക്ഷത്രത്തിൽ ജനി ച്ചു, അതിനാൽ ദോഷമുണ്ട്" എന്ന പൊതുവായ പ്രചാരണം ജ്യോതിഷപരമായി ശരിയല്ല.
നക്ഷത്ര ദോഷം എന്താണ്?
ജനനസമയത്ത് ചില പ്രത്യേക ഗ്രഹ-കാല സാഹ ചര്യങ്ങൾ ഒരുമിച്ച് വരുമ്പോൾ, ജാതകന്റെ അടു ത്ത ബന്ധുക്കൾക്കോ ജാതകനോ താൽക്കാലിക മായ ചില അരിഷ്ടസൂചനകൾ ഉണ്ടാകാമെന്ന ആശയത്തെയാണ് നക്ഷത്രദോഷം എന്ന് പറയു ന്നത്. ഇത് ശാശ്വത ശാപമോ ജീവിതം മുഴുവൻ പിന്തുടരുന്ന ദുരിതമോ അല്ല.
പഴയ ആചാര്യന്മാർ പറയുന്ന ഒരു ഗൂഢോപദേശം അനുസരിച്ച്, ഭൂരിഭാഗം നക്ഷത്രദോഷങ്ങളും ശ ക്തമായി പരിഗണിക്കുന്നത് കൃഷ്ണപക്ഷ ജനന ത്തിലും ചന്ദ്രന് പക്ഷബലം കുറവായിരിക്കുമ്പോ ഴുമാണ്. അതിനാൽ നക്ഷത്രം മാത്രം നോക്കി വിധി പറയുന്നത് ശരിയായ രീതിയല്ല.
പ്രധാന നക്ഷത്രങ്ങളും ദോഷാവസ്ഥകളും
പൂയം
പ്രതിപദം തിഥി, കർക്കടക ലഗ്നം, ബുധനാഴ്ച എന്നിവ ഒരുമിച്ച് വന്നാൽ മാത്രമേ പൂയം നക്ഷത്രത്തിന്റെ ദോഷം പൂർണമായി പരിഗണിക്കൂ.
ഒന്നാം പാദം – ശിശുവിന്
രണ്ടാം പാദം – മാതാവിന്
മൂന്നാം പാദം – പിതാവിന്
നാലാം പാദം – അമ്മാവന്
കർക്കടക ലഗ്നത്തിൽ പകൽ ജനിക്കുന്ന ആൺകുട്ടിക്ക് പിതാവിനും, രാത്രി ജനിക്കുന്ന പെൺകുട്ടിക്ക് മാതാവിനും പ്രത്യേക ശ്രദ്ധ പറയുന്ന ആചാരവുമുണ്ട്.
അത്തം
സപ്തമി തിഥി, കന്നി ലഗ്നം, ചൊവ്വാഴ്ച എന്നിവ ഒരുമിച്ചാൽ,
ഒന്നാം പാദം – പിതാവ്
രണ്ടാം പാദം – അമ്മാവൻ
മൂന്നാം പാദം – ജാതകൻ
നാലാം പാദം – മാതാവ്
എന്നിവർക്കാണ് ക്രമാനുസൃതമായി ദോഷം പറയുന്നത്.
പൂരാടം
ചതുർത്ഥി, നവമി അല്ലെങ്കിൽ ചതുർദ്ദശി തിഥികളിലേതെങ്കിലും ഒന്നും, ധനു ലഗ്നവും, ശനിയാഴ്ചയും ഒത്തുവന്നാൽ,
മാതാവ്
പിതാവ്
അമ്മാവൻ
എന്നിവർക്കാണ് യഥാക്രമം ദോഷസൂചന.
പാദങ്ങൾക്കനുസരിച്ചുള്ള ഫലങ്ങൾ
ആയില്യം
ഒന്നാം പാദം – ദോഷമില്ല.
രണ്ടാം പാദം – ധനനാശം അല്ലെങ്കിൽ ശിശുവിന് അരിഷ്ടം.
മൂന്നാം പാദം – മാതാവിന്.
നാലാം പാദം – പിതാവിന്.
തൃക്കേട്ട
ഒന്നാം പാദം – ജ്യേഷ്ഠസഹോദരൻ.
രണ്ടാം പാദം – അനുജൻ.
മൂന്നാം പാദം – പിതാവ്.
നാലാം പാദം – ശിശു.
ചൊവ്വാഴ്ചയും തൃക്കേട്ടയും ഒരുമിച്ചാൽ ജ്യേഷ്ഠസഹോദരനെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആചാര്യന്മാർ പറയുന്നു.
തൃക്കേട്ടയുടെ പത്ത് അംശങ്ങൾ
തൃക്കേട്ടയെ പത്ത് ഭാഗങ്ങളായി വിഭജിച്ച് അമ്മയുടെ അമ്മ, അമ്മയുടെ അച്ഛൻ, അമ്മാവൻ, മാതാവ്, ജാതകൻ, ജനിച്ച ഗോത്രം, മാതൃവംശം, പിതൃവംശം, സ്വന്തം വംശം, ഭർതൃപിതാവ് തുടങ്ങിയവർക്കുള്ള ഫലങ്ങൾ പരമ്പരാഗത ഗ്രന്ഥങ്ങളിൽ വിവരിക്കുന്നുണ്ട്.
മൂലം
ഒന്നാം പാദം – പിതാവ്.
രണ്ടാം പാദം – മാതാവ്.
മൂന്നാം പാദം – ധനനാശസൂചന.
നാലാം പാദം – ദോഷമില്ല.
ഞായറാഴ്ച മൂലം നക്ഷത്രത്തിൽ ജനിക്കുന്ന സ്ത്രീയുടെ ഭർതൃപിതാവിനെക്കുറിച്ചും ചില ഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്.
മൂലത്തിന്റെ പതിനഞ്ച് അംശങ്ങൾ
മൂലത്തെ പതിനഞ്ച് അംശങ്ങളായി കണക്കാക്കി പിതാവ്, പിതാമഹൻ, മാതാവ്, അമ്മാവൻ, ഇളയച്ഛൻ, വാഹനം, സഹോദരങ്ങൾ, മാതാമഹൻ തുടങ്ങിയവർക്കുള്ള ഫലങ്ങൾ ആചാര്യന്മാർ വിവരിച്ചിട്ടുണ്ട്.
ഉത്രം
ആദ്യ പാദത്തിൽ ജനിക്കുന്ന ആൺകുട്ടിക്ക് പിതാവിന് അരിഷ്ടം പറയുന്ന ആചാരമുണ്ട്. മറ്റ് പാദങ്ങൾക്ക് പൊതുവെ ദോഷമില്ല.
ഗണ്ഡാന്തകാലം
അശ്വതി, മകം, മൂലം എന്നിവയുടെ ആദ്യഭാഗവും, ആയില്യം, തൃക്കേട്ട, രേവതി എന്നിവയുടെ അവസാനഭാഗവും ഗണ്ഡാന്തകാലം എന്നറിയപ്പെടുന്നു.
ഗണ്ഡാന്തത്തിൽ ജനിക്കുന്ന കുട്ടികൾക്ക് നവഗ്രഹശാന്തി, മഹാമൃത്യുഞ്ജയജപം, ദാനധർമ്മങ്ങൾ തുടങ്ങിയ പരിഹാരങ്ങൾ ചെയ്യണമെന്ന് ആചാര്യന്മാർ നിർദേശിക്കുന്നു.
അഭുക്ത മൂലം
തൃക്കേട്ടയുടെ അവസാന ഒരു നാഴികയും മൂലത്തിന്റെ ആദ്യ രണ്ട് നാഴികയും ചേർന്ന സമയമാണ് അഭുക്ത മൂലം.
ഇതിനെക്കുറിച്ച് പലർക്കും വലിയ ഭയമുണ്ടെങ്കിലും, നിരവധി ജ്യോതിഷഗ്രന്ഥങ്ങളിൽ എട്ടാം വയസ്സിനുശേഷം ഈ ദോഷത്തിന്റെ ശക്തി നഷ്ടപ്പെടുകയും, പിന്നീട് ഉയർച്ചയും രാജയോഗസമാനമായ ഫലങ്ങളും ലഭിക്കാമെന്നും പരാമർശമുണ്ട്.
മറ്റ് ചില നക്ഷത്ര അരിഷ്ടങ്ങൾ
അശ്വതി – ഒന്നാം പാദം: മൂന്നാം മാസം വരെ പിതാവിന് അരിഷ്ടം.
ഭരണി – മൂന്നാം പാദം: 28 ദിവസം വരെ ശിശുവിന് അരിഷ്ടം.
രോഹിണി – ഒന്നാം പാദത്തിലെ ആൺകുട്ടി: അമ്മാവന്; രണ്ടാം പാദം: മാതാവിന്.
മകം – ഒന്നാം പാദം: അഞ്ച് മാസം വരെ പിതാവിന്.
ഉത്രം – ആദ്യ/അവസാന പാദങ്ങളിൽ പിതൃസ ഹോദരന് രണ്ട് മാസം വരെ.
ചിത്തിര – ആദ്യ മൂന്ന് പാദങ്ങളിൽ യഥാക്രമം മാതാവ്, പിതാവ്, ശിശു എന്നിവർക്കാണ് ആറു മാസം വരെ അരിഷ്ടം പറയുന്നത്.
ദോഷനിവാരണത്തിന് പ്രധാന കാരണങ്ങൾ
നക്ഷത്രദോഷമുണ്ടെന്ന് പറഞ്ഞാലും താഴെപ്പ റയുന്ന സാഹചര്യങ്ങളിൽ ദോഷം ശമിക്കുകയോ ഇല്ലാതാകുകയോ ചെയ്യും.
ലഗ്നാധിപൻ ശക്തനായിരിക്കുക.ഗുരുവിന്റെയോ ശുക്രന്റെയോ ശുഭദൃഷ്ടി ലഭിക്കുക.കേന്ദ്ര, ത്രി കോണം, മൂലത്രികോണം സ്ഥാനങ്ങളിൽ ശുഭ ഗ്രഹങ്ങൾ ഇരിക്കുക.ചന്ദ്രന് നല്ല പക്ഷ ബലം ലഭിക്കുക.
ശക്തമായ രാജയോഗങ്ങൾ, ധനയോഗങ്ങൾ,ഗജ കേസരി യോഗം തുടങ്ങിയ ശുഭയോഗങ്ങൾ ഉണ്ടാ യിരിക്കുക.ഇത്തരം സാഹചര്യങ്ങളിൽ നക്ഷത്ര ദോഷം പ്രാ യോഗികമായി ഫലപ്രദമാകാറില്ല.ദോ ഷത്തിന്റെ കാലപരിധി പല നക്ഷത്രദോ ഷങ്ങൾ ക്കും ഗ്രന്ഥങ്ങളിൽ വ്യത്യസ്ത കാലപരിധികളാണ് പറയുന്ന ത്.എന്നാൽ പൊതുവെ പരമാവധി പന്ത്ര ണ്ടു വർഷം വരെ മാത്രമാണ്നക്ഷത്ര ദോഷം പരി ഗണിക്കു ന്നത്.അതിനുശേഷം അതേ ദോഷം ചൂ ണ്ടിക്കാട്ടി ഭയപ്പെടുത്തുന്നത് ശാസ്ത്രീയ ജ്യോതി ഷരീതിയല്ല.
പരമ്പരാഗതമായി നിർദേശിക്കുന്ന ചില പരിഹാരങ്ങൾ:
നവഗ്രഹശാന്തി.മഹാമൃത്യു ഞ്ജയ മന്ത്രജപം.
ജന്മനക്ഷത്ര പൂജ.മഹാഗണപതി ഹോമം.
മൃത്യുഞ്ജയ ഹോമം.കുടുംബദേവതാ ആരാധന.
ദാനധർമ്മങ്ങൾ.ക്ഷേത്രദർശനവും അന്ന ദാനവും.ഇവ ആത്മവിശ്വാസവും മാനസിക ശാന്തിയും വർധിപ്പിക്കുന്ന ആത്മീയ മാർഗങ്ങളായാണ് കാണേണ്ടത്.
ഓർക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം
മനുഷ്യശരീരത്തിൽ തലമുടി മുതൽ കാൽനഖം വരെ അനേകം അവയവങ്ങളുണ്ട്. അവയിൽ ചെറിയൊരു ന്യൂനത ഉണ്ടായാൽ മുഴുവൻ ശരീര വും പ്രവർത്തനരഹിതമാകില്ല. അതു പോലെ ഒരു ജാതകത്തിൽ നക്ഷത്രം എന്നത് നിരവധി ഘടക ങ്ങളിൽ ഒന്ന് മാത്രമാണ്.കേവലം നക്ഷത്രത്തിന്റെ പേരോ ഒരു പാദമോ മാത്രം നോ ക്കി ഒരു കുട്ടി യുടെ ഭാവിയും കുടുംബത്തിന്റെ ഭാഗ്യവും വിധി ക്കുന്നത് ജ്യോതിഷശാസ്ത്രത്തിന്റെ ശരിയായ രീതിയല്ല.
സമ്പൂർണ ജാതകവിശകലനം നടത്തിയ ശേഷ മേ ഏതെങ്കിലും നിഗമനത്തിലെത്താവൂ.അതിനാ ൽ നിങ്ങളുടെ കുഞ്ഞിന്റെ നക്ഷത്രം കേട്ട് ഭയപ്പെ ടുകയോ വിഷമിക്കുകയോ ചെയ്യേണ്ടതില്ല. ജാത കത്തിലെ എല്ലാ ഗ്രഹസ്ഥാനങ്ങളും യോഗങ്ങളും ദശാഭുക്തികളും പരിശോധിച്ച് പരിചയസ മ്പന്ന നായ ഒരു ജ്യോതിഷിയുടെ അഭിപ്രായം തേടുന്ന താണ് ഉചിതം.നക്ഷത്രം വിധിയെ നിർണയിക്കുന്ന ഏക ഘടക മല്ല; ശരിയായ ജാതകവിശകലനമാ ണ് യഥാർത്ഥ ഫലനിർണയത്തിന്റെ അടിസ്ഥാനം.
പരമ്പരാഗതമായി നിർദേശിക്കുന്ന ചില പരിഹാരങ്ങൾ:
നവഗ്രഹശാന്തി.മഹാമൃത്യു ഞ്ജയ മന്ത്രജപം.
ജന്മനക്ഷത്ര പൂജ.മഹാഗണപതി ഹോമം.
മൃത്യുഞ്ജയ ഹോമം.കുടുംബദേവതാ ആരാധന.
ദാനധർമ്മങ്ങൾ.ക്ഷേത്രദർശനവും അന്ന ദാനവും.ഇവ ആത്മവിശ്വാസവും മാനസിക ശാന്തിയും വർധിപ്പിക്കുന്ന ആത്മീയ മാർഗങ്ങളായാണ് കാണേണ്ടത്.
ഓർക്കേണ്ട ഏറ്റവും പ്രധാനപ്പെട്ടകാര്യം
മനുഷ്യശരീരത്തിൽ തലമുടി മുതൽ കാൽനഖം വരെ അനേകം അവയവങ്ങളുണ്ട്. അവയിൽ ചെറിയൊരു ന്യൂനത ഉണ്ടായാൽ മുഴുവൻ ശരീര വും പ്രവർത്തനരഹിതമാകില്ല. അതു പോലെ ഒരു ജാതകത്തിൽ നക്ഷത്രം എന്നത് നിരവധി ഘടക ങ്ങളിൽ ഒന്ന് മാത്രമാണ്.കേവലം നക്ഷത്രത്തിന്റെ പേരോ ഒരു പാദമോ മാത്രം നോ ക്കി ഒരു കുട്ടി യുടെ ഭാവിയും കുടുംബത്തിന്റെ ഭാഗ്യവും വിധി ക്കുന്നത് ജ്യോതിഷശാസ്ത്രത്തിന്റെ ശരിയായ രീതിയല്ല.
സമ്പൂർണ ജാതകവിശകലനം നടത്തിയ ശേഷ മേ ഏതെങ്കിലും നിഗമനത്തിലെത്താവൂ.അതിനാ ൽ നിങ്ങളുടെ കുഞ്ഞിന്റെ നക്ഷത്രം കേട്ട് ഭയപ്പെ ടുകയോ വിഷമിക്കുകയോ ചെയ്യേണ്ടതില്ല. ജാത കത്തിലെ എല്ലാ ഗ്രഹസ്ഥാനങ്ങളും യോഗങ്ങളും ദശാഭുക്തികളും പരിശോധിച്ച് പരിചയസ മ്പന്ന നായ ഒരു ജ്യോതിഷിയുടെ അഭിപ്രായം തേടുന്ന താണ് ഉചിതം.നക്ഷത്രം വിധിയെ നിർണയിക്കുന്ന ഏക ഘടക മല്ല; ശരിയായ ജാതകവിശകലനമാ ണ് യഥാർത്ഥ ഫലനിർണയത്തിന്റെ അടിസ്ഥാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates