ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ നടത്തിയ സമരം അവസാനിപ്പിക്കുന്നതിനായി നൽകിയ ഉറപ്പുകൾ കേന്ദ്ര സർക്കാർ പാലിച്ചില്ലെന്ന ആരോപണവുമായി പ്രഷർ ഗ്രൂപ്പായ കോക്രോച്ച് ജനതാ പാർട്ടി രംഗത്ത്..കൊച്ചി: മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല രൂപീകരിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്. 'എനിക്ക് മൂവാറ്റുപുഴക്കാരെ ഭയങ്കര ഇഷ്ടമാണ്. മൂവാറ്റുപുഴ ജില്ലയെന്ന് പറഞ്ഞപ്പോള്‍ ചെറിയൊരു വിഷമം തോന്നി. കാരണം എന്റെ ജില്ലയില്‍ നിന്ന് മൂവാറ്റുപുഴ വേര്‍പെട്ടു പോവുമല്ലോയെന്ന്. എന്നാലും ആ കാര്യം കൂടി ഗൗരവത്തോടെ പരിശോധിക്കുന്നുണ്ട്. ഒരു ഡിലിമിറ്റേഷന്‍ കമ്മിഷന് ഈ സര്‍ക്കാര്‍ കൊണ്ടുവരും. അക്കാര്യത്തില്‍ ഇതുകൂടി ഗൗരവപൂര്‍വം പരിഗണിക്കും'. മുഖ്യമന്ത്രി പറഞ്ഞു..തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് നടത്തുന്ന ലഹരിവിരുദ്ധ ഡ്രൈവായ 'ഓപ്പറേഷൻ തൂഫാനിൽ' മലപ്പുറത്താണ് ഏറ്റവും കൂടുതൽ അറസ്റ്റുകൾ നടന്നതെന്ന തരത്തിലുള്ള പ്രചാരണങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ചില മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ തള്ളിക്കൊണ്ട് എക്സിലൂടെ (X) പങ്കുവെച്ച കുറിപ്പിലാണ് ആഭ്യന്തര മന്ത്രി കണക്കുകൾ നിരത്തി വിശദീകരണം നൽകിയത്..കോട്ടയം: ബിജെപി വിട്ട നടന് ദേവന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് യുടെ തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടിയിലേക്കെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് ദേവനും ടിവികെ നേതാക്കളും തമ്മിലുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. വെള്ളിയാഴ്ചയാണ് ദേവന്റെ ചാലക്കുടിയിലെ വീട്ടില്‍ രണ്ടു ടിവികെ നേതാക്കള്‍ കാണാനെത്തിയത്..തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വസതിക്കുമുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഓണാഘോഷം സംഘടിപ്പിച്ച സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പൊലീസിന് കനത്ത നാണക്കേടായ സംഭവത്തില്‍ സിറ്റി പോലീസ് കമ്മിഷണര്‍ അരുള്‍ ആര്‍ബി കൃഷ്ണയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് തുടര്‍നടപടികള്‍..Todays Top 5 news.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates