ഇടവപ്പാതി ഫയല്‍
Astrology

ഇടവപ്പാതിയും ഞാറ്റുവേലയും; വെറും മഴക്കാലമല്ലിത്, സമൃദ്ധി ഉറപ്പിക്കുന്ന അനുഗ്രഹകാലം

ഡോ. പി. ബി. രാജേഷ്

Author : ഡോ: പി. ബി.രാജേഷ്

കൊല്ലവർഷത്തിലെ പത്താമത്തെ മാസമായ ഇടവം, സൂര്യൻ ഇടവം രാശിയിലൂടെ സഞ്ചരിക്കുന്ന കാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. സാധാരണയായി മേയ്–ജൂൺ മാസങ്ങൾക്കി ടയിലാണ് ഇടവമാസം വരുന്നത്. 15-5-2026 നാണ് ഈ വർഷം ഇടവം ആരംഭിക്കുന്നത്. തമിഴ് കലണ്ടറിലെ വൈ കാശി–ആണി മാസങ്ങൾക്കിടയിൽ വരുന്ന ഈ സമയം,കേരളത്തിന്റെ കാലാവസ്ഥാ ചക്രത്തിൽ ഏറെ പ്രാധാന്യമുള്ള ഘട്ടമാണ്.

ഇടവമാസത്തിന്റെ പകുതിയോടെ ശക്തമായി തുടങ്ങുന്ന മഴയാണ് “ഇടവപ്പാതി” എന്നറിയപ്പെടുന്നത്. ജൂൺ മാസത്തിന്റെ തുടക്കത്തിൽ കേരളത്തിൽ എത്തുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകളാണ് ഇടവപ്പാതിക്ക് കാരണമാകുന്നത്. അറബിക്കടലിൽ നിന്നുയരുന്ന ഈർപ്പമുള്ള കാറ്റുകൾ ക രയിലേക്ക് വീശിയെത്തുമ്പോൾ കനത്ത മഴ ലഭി ക്കുന്നു. ഇതോടെ മണ്ണും പ്രകൃതിയും പുതുജീവൻ നേടുകയും കൃഷിക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

കേരള ത്തിന്റെ പ്രധാന മഴക്കാലമായ ഇടവപ്പാതി, ജല സമ്പത്ത് വർധിപ്പിക്കുന്നതിലും കൃഷി സമൃദ്ധമാ ക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു. മേയ്–ജൂൺ മാസങ്ങളിൽ സാധാരണയായി അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര എന്നീ ഞാറ്റുവേലകളാണ് വരുന്നത്. കേരളത്തിലെ കാർഷിക സംസ്കാരത്തിലും കാലാവസ്ഥാ നിരീക്ഷണങ്ങളിലും ഈ ഞാറ്റുവേലകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് രോഹിണി ഞാറ്റുവേലയും മകയിരം ഞാറ്റുവേലയും മഴയുടെ ആരംഭത്തോടും കൃഷിയുമായി ബന്ധപ്പെട്ടും ഏറെ ശ്രദ്ധിക്കപ്പെടുന്നു. ഇടവപ്പാതി മഴ സാ ധാരണയായി മകയിരം–തിരുവാതിര കാലയളവി ൽ ശക്തിപ്രാപിക്കുമെന്ന വിശ്വാസവും നിലനിൽക്കുന്നു.

ഇടവപ്പാതി കാലം ആരോഗ്യപരിപാലനത്തിനും ചി കിത്സകൾക്കും വളരെ അനുയോജ്യമായ സമയമാണ്. പ്രത്യേകിച്ച് കളരി ചികിത്സ, മർമ ചികി ത്സ, ആയുർവേദ ചികിത്സകൾ എന്നിവക്ക് ഈ കാല ഘട്ടത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്. കൂടാതെ ഉഴിച്ചിൽ, പിഴിച്ചിൽ, എണ്ണയിട്ട് തിരുമ്മൽ തുടങ്ങിയ ചികിത്സകളും ഈ സമയത്ത് കൂടുതൽ ഫലപ്ര ദമായി കണക്കാക്കപ്പെടുന്നു.

ശരീരത്തിലെ ദോഷങ്ങളെ സമതുലിതപ്പെടുത്താനും പ്രതിരോധ ശേഷി വർധിപ്പിക്കാനും ഈ ചികിത്സകൾ സഹായകമാണ്. “തുള്ളിക്ക് ഒരു കുടം” എന്ന പ്രയോഗം ഇടവപ്പാതിയുടെ മഴയുടെ തീവ്രതയെ മനോഹരമായി ചിത്രീകരിക്കുന്നു. സാധാരണയായി ജൂൺ ആദ്യത്തോടെ ആരംഭിക്കുന്ന ഈ കാലവർഷം സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്നു. ഇടവപ്പാതി, വെറും ഒരു മഴക്കാലമല്ല; പ്രകൃതിയുടെ പുനരുജ്ജീവനവും മനുഷ്യജീവിതത്തിന്റെ സമൃദ്ധിയും ഉറപ്പിക്കുന്ന ഒരു അനുഗ്രഹകാലമാണ്.

Edava paathy and Njattuvela in kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാലവർഷം ശക്തിപ്രാപിക്കും; 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

25 മിനിറ്റിനിടെ ഡെംബലെയുടെ ഹാട്രിക്ക് ഗോളുകള്‍! മൂന്നില്‍ മൂന്നും ജയിച്ച് ഫ്രാന്‍സ്

മഴയണിഞ്ഞ് പീച്ചി; പ്രകൃതിയുടെ പച്ചപ്പും വന്യതയും ആസ്വദിക്കാൻ ഇനി പീച്ചിയിലേക്ക് യാത്രയാകാം

Today's Rashi Phalam June 27 | പുതിയ ജോലിയില്‍ പ്രവേശിക്കും, ദൂരയാത്രയ്ക്ക് അവസരം ലഭിക്കും

ലഹരിക്കെതിരെ മന്ത്രിയുടെ ക്ലാസ്; പഴയ ചിത്രം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; കൈയിലുള്ളത് മയക്കുമരുന്ന് അല്ല, മരുന്നെന്ന് വിശദീകരണം