'മമിത ഗംഭീര നടിയാണെന്ന് ആ സീനില്‍ മനസിലായി; മുമ്പ് അത് കണ്ടത് സായ് പല്ലവിയില്‍'; വാചാലയായി രാധിക ശരത്കുമാര്‍

രണ്ടാമത്തെ നിമിഷം തന്നെ ഞാന്‍ വെങ്കിയോട് പറഞ്ഞു, യു ലോക്ക് ഇറ്റ്.
Mamitha Baiju, Radhika Sarathkumar, Sai Pallavi
Mamitha Baiju, Radhika Sarathkumar, Sai Pallavi
Updated on
1 min read

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ്. സൂര്യ നായകനായ ചിത്രത്തില്‍ നായികയായെത്തുന്നത് മലയാളത്തിന്റെ സ്വന്തം മമിത ബൈജുവാണ്. വിജയ് ചിത്രം ജന നായകന്റെ വന്‍ വിജയത്തിന് ശേഷമെത്തുന്ന മമിത ബൈജു ചിത്രമാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ്. ചിത്രത്തിലെ പാട്ടുകളൊക്കെ ട്രെന്റിങായി മാറിക്കഴിഞ്ഞു.

വിശ്വനാഥ് ആന്റ് സണ്‍സിലെ മമിതയുടെ പ്രകടനത്തെക്കുറിച്ചുള്ള നടി രാധിക ശരത്കുമാറിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാധിക. സൂര്യയും മമിതയും ചിത്രത്തിന്റെ സംവിധായകനും ഒപ്പമുണ്ടായിരുന്നു.

''എന്നോട് ഈ കഥ പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ വെങ്കിയോട് പറഞ്ഞു, ഈ പെണ്‍കുട്ടിയുടെ കഥാപാത്രം ആര് ചെയ്യുന്നുവെന്നത് വളരെ പ്രധാനപ്പെട്ടതാണെന്ന്. ഒരു ദിവസം വിളിച്ചിട്ട് ഒരു പെണ്‍കുട്ടിയുടെ കൂടെ വരാമെന്ന് പറഞ്ഞു. ആരാണ് ഈ പെണ്‍കുട്ടിയെന്ന് ചോദിച്ചപ്പോള്‍ മമിത ബൈജുവാണെന്ന് പറഞ്ഞു. ഞാന്‍ ഒരിക്കല്‍ ഡൂഡിന്റെ ഷൂട്ടിന് പോയപ്പോള്‍ അവളെ കണ്ടിരുന്നു. അന്നാണ് ആദ്യം കണ്ടത്. അതിനാല്‍ ജഡ്ജ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഞാന്‍ ശരത് സാറിനെ കാണാന്‍ പോയതായിരുന്നു'' രാധിക ശരത്കുമാര്‍ പറയുന്നു.

''ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒരു സീന്‍ തന്നു. കുറച്ച് കോംപ്ലിക്കേറ്റഡ് ആയ സീനായിരുന്നു. അത് ചെയ്ത് രണ്ടാമത്തെ നിമിഷം തന്നെ ഞാന്‍ വെങ്കിയോട് പറഞ്ഞു, യു ലോക്ക് ഇറ്റ്. അവള്‍ ആ രംഗം ഗ്രാസ്പ് ചെയ്തത് എനിക്കിഷ്ടമായി. വളരെ കുറച്ച് പെണ്‍കുട്ടികളില്‍ മാത്രമേ ഞാനത് കണ്ടിട്ടുള്ളൂ. സായ് പല്ലവിയില്‍ ഞാനത് കണ്ടിട്ടുണ്ട്. ഇവള്‍ വളരെ നല്ല ഡാന്‍സറുമാണ്. സൂര്യയും ഇവളുമുള്ള സീന്‍ മനോഹരമാണ്'' എന്നും അവര്‍ പറയുന്നു.

അതേസമയം ഓഗസ്റ്റ് 14ന് വിശ്വനാഥ് ആന്‍ഡ് സണ്‍സ് തിയേറ്ററുകൡലെത്തും. പിന്നാലെ മലയാളത്തില്‍ ബത്‌ലഹേം കുടുംബ യൂണിറ്റും മമിതയുടേതായി ഓണത്തിനെത്തുന്നുണ്ട്. പ്രേമലുവിന് ശേഷം മമിതയുടെ മലയാളം റിലീസാണ് ഈ ചിത്രം. ഗിരീഷ് എഡി ഒരുക്കുന്ന ചിത്രത്തിലെ നായകന്‍ നിവിന്‍ പോളിയാണ്. ആരാധകര്‍ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായും കാത്തിരിക്കുന്നത്.

Mamitha Baiju, Radhika Sarathkumar, Sai Pallavi
'എന്നെ ആരും കയറി ഉപദേശിക്കുന്നത് എനിക്ക് ഇഷ്ടമല്ല; ഞാനതിന് പോകാറുമില്ല'
Mamitha Baiju, Radhika Sarathkumar, Sai Pallavi
'നല്ല സിനിമ' ഞങ്ങള്‍ക്ക് വേണ്ടെന്ന് തമിഴ്‌നാട്ടുകാര്‍; മെയ്യഴകനും ബ്ലാസ്റ്റിനും പിന്നാലെ ഡിസിയേയും കൈവിടുന്നു?
Mamitha Baiju, Radhika Sarathkumar, Sai Pallavi
'അയാളുടെ സെക്സ് ഡ്രൈവ് ആണ് ഇല്ലാതായത്; 'മുംബൈ പൊലീസ്' ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്'
Summary

Radhika Sarathkumar talks about Mamitha Baiju. says she saw in her what she had seen in Sai Pallavi before.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com