

റൊമാന്റിക് സീനുകൾ അഭിനയിക്കാൻ തനിക്ക് ചമ്മൽ തോന്നിയിട്ടില്ലെന്ന് മലയാളികളുടെ പ്രിയപ്പെട്ട നടൻ മധു. സിനിമയിൽ വന്ന സമയത്ത് അത്തരം സീനുകൾ ചെയ്തപ്പോൾ പരിചയക്കുറവ് തോന്നി അല്ലാതെ ചമ്മലൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്നെ ആരും ഉപദേശിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും അതുകൊണ്ട് താൻ ആരെയും ഉപദേശിക്കാൻ പോകാറില്ലെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം തന്റെ ജീവിതരീതിയെക്കുറിച്ചും മധു പങ്കുവച്ചു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "എനിക്ക് എന്തെങ്കിലും ചെയ്യണമെങ്കിൽ രാത്രി 10 മണി അല്ലെങ്കിൽ 11 മണിക്ക് ശേഷമേ പറ്റൂ. ഒരു സിനിമ കാണണമെങ്കിലോ എന്തെങ്കിലും വായിക്കണമെങ്കിലോ ഒക്കെ.
അപ്പോൾ എല്ലാം കഴിഞ്ഞ് കിടക്കുമ്പോൾ ഏകദേശം വെളുപ്പിന് രണ്ടര മണിയൊക്കെ കഴിയും. അപ്പോൾ സ്വഭാവികമായും എഴുന്നേൽക്കുമ്പോൾ താമസിക്കും. എട്ട് മണിക്കൂർ ഉറങ്ങണം എന്നല്ലേ പറയുന്നത്. എട്ട് മണിക്കൂർ ഉറങ്ങും ഞാൻ".- മധു പറഞ്ഞു. "എന്നെ ആരും കയറി ഉപദേശിക്കുന്നത് എനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് സ്വാഭാവികമായിട്ടും ഞാൻ ആരെയും ഉപദേശിക്കാൻ പോകാറുമില്ല.
അതിന് അർഥമില്ല എന്നുള്ളതാണ്. റൊമാന്റിക് സീനുകൾ അഭിനയിക്കാൻ ചമ്മൽ തോന്നിയിട്ടില്ല. ഒരുപക്ഷേ തുടക്കത്തിൽ ആദ്യത്തെ ദിവസം സിനിമയിൽ അഭിനയിക്കാൻ വന്നപ്പോൾ ചമ്മൽ അല്ല, ഒരു പരിചയക്കുറവ് തോന്നി എനിക്ക്. അതിന് ശേഷം എനിക്ക് അങ്ങനെ തോന്നിയിട്ടില്ല". - മധു കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates