'ഫുൾ ടൈം ഫോണിൽ തന്നെ, ചായ കുടിക്കാൻ മാത്രം എഴുന്നേൽക്കും! ഒടുവിൽ കഴുത്തിന് ശസ്ത്രക്രിയ'; ഫോൺ ഉപയോ​ഗം കുറയ്ക്കണമെന്ന് ഷക്കീല

കിടക്കയിൽ ചരിഞ്ഞു കിടന്ന് തുടർച്ചയായി നാല് മണിക്കൂർ വരെ ഫോണിൽ ഗെയിം കളിക്കാറുണ്ടായിരുന്നു.
Shakila
Shakilaവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

അമിതമായി ഫോൺ ഉപയോ​ഗിച്ചതിനെ തുടർന്ന് കഴുത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയയായി നടി ഷക്കീല. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഷക്കീല ഇക്കാര്യം പങ്കുവച്ചത്. കഴുത്തിന് പരിക്കേറ്റതിനെ തുടർന്ന് കോളർ നെക്ക് ധരിച്ച ഷക്കീലയെയാണ് വിഡിയോയിൽ കാണാനാവുക.

കിടക്കയിൽ നിന്നെഴുന്നേൽക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമെല്ലാം പരിചാരകരുടെ സഹായം തേടുന്ന ദൃശ്യങ്ങൾ രസകരമായ ട്രോൾ രൂപത്തിലാണ് വിഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. തുടർച്ചയായ ഫോൺ ഉപയോഗമാണെന്ന് തന്റെ ഈ അവസ്ഥയ്ക്ക് പിന്നിലെന്ന് ഷക്കീല പറഞ്ഞു.

"അടുത്ത കാലത്ത് എനിക്കൊരു ഓപ്പറേഷൻ ഉണ്ടായിരുന്നു. അതൊരു സർജറിയായിരുന്നു. ഗൗരവമായ ഒരു കാര്യം പറയുകയാണ്. ഫോൺ നമുക്ക് ഏറെ ഉപകാരമുള്ള വസ്തുവാണ്. പക്ഷേ ആവശ്യത്തിലധികം ഉപയോഗിക്കാതിരിക്കുക. കിടക്കയിൽ ചരിഞ്ഞു കിടന്ന് തുടർച്ചയായി നാല് മണിക്കൂർ വരെ ഫോണിൽ ഗെയിം കളിക്കാറുണ്ടായിരുന്നു.

ഇടയ്ക്ക് ചായയോ കാപ്പിയോ കുടിക്കാൻ മാത്രമാണ് എഴുന്നേൽക്കുന്നത്. ചായ കുടിച്ച് വന്ന ശേഷം ഇതേ ഗെയിം കളി. പിന്നെ യൂട്യൂബിലും ഇൻസ്റ്റ​ഗ്രാമിലും റീൽ കാണും. ഇതാണ് കഴുത്തിലെ ഞരമ്പുകളെ ബാധിക്കുകയും ഒടുവിൽ സർജറിയിൽ കലാശിക്കുകയും ചെയ്തത്. കുട്ടികളുടെ കയ്യിൽ മൊബൈൽ കൊടുക്കുന്നത് പൂർണമായും ഒഴിവാക്കുക.

നിങ്ങളും പരമാവധി ഒഴിവാക്കുക. എന്റെ വിഡിയോ അടക്കം ഒഴിവാക്കുക, നമുക്ക് ഉപകാരമുള്ള വിഡിയോ മാത്രം കാണുക. അല്ലെങ്കിൽ 3 ലക്ഷം രൂപ പോകും. പൈസ പോകുമെന്ന് മാത്രമല്ല നല്ല വേദനയും ഉണ്ടാകും. ഇപ്പോൾ തന്നെ കുട്ടികളുടെ കയ്യിൽ നിന്ന് മൊബൈൽ വാങ്ങി വയ്ക്കുക.

എന്നെ സ്നേഹിക്കുന്ന എല്ലാവരോടും കൂടി പറയുകയാണ് വളരെ പരിമിതമായി മാത്രം ഫോൺ ഉപയോ​ഗിക്കുക. എല്ലാവരും ആരോ​ഗ്യം നോക്കുക". - ഷക്കീല പറഞ്ഞു.

Shakila
'ദാസേട്ടന്റെ മോന് ദാരിദ്ര്യം ഉണ്ടോ എന്ന് ചോദിക്കില്ലല്ലോ; കഴിവ് തെളിയിച്ചില്ലെങ്കിൽ പിന്നെ ആരുടെ മകനാണെന്ന് പറഞ്ഞിട്ടും കാര്യമില്ല'
Shakila
'നരിവേട്ട'യിൽ വെള്ളം ചേർത്തിട്ടുണ്ട്; നിങ്ങളെ കരയിപ്പിക്കുന്നോ എന്നതല്ല പ്രശ്നം, അതൊരു ജനതയുടെ അടിച്ചമർത്തലിന്റെ പ്രശ്നമാണ്: അൻവർ അലി
Shakila
'അതിലെ പല കാര്യങ്ങളും എന്റെ ജീവിതത്തിൽ നടന്നിട്ടുള്ളതാണ്, ജ്യോതിർമയിയെ നായികയാക്കാൻ കാരണം'; 'എന്റെ വീട് അപ്പൂന്റേം' സിനിമയെക്കുറിച്ച് സഞ്ജയ്
Summary

Shakila opens up about her phone addiction and health condition.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com