'ദാസേട്ടന്റെ മോന് ദാരിദ്ര്യം ഉണ്ടോ എന്ന് ചോദിക്കില്ലല്ലോ; കഴിവ് തെളിയിച്ചില്ലെങ്കിൽ പിന്നെ ആരുടെ മകനാണെന്ന് പറഞ്ഞിട്ടും കാര്യമില്ല'

എന്താ ബുദ്ധിമുട്ട് എന്നല്ലേ ചോദിക്കുകയുള്ളൂ.
Vijay Yesudas
Vijay Yesudasവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

പാട്ടിനൊപ്പം തന്നെ അഭിനയത്തിലും തിളങ്ങി നിൽക്കുകയാണിപ്പോൾ വിജയ് യേശുദാസ്. നടൻ ആർ മാധവൻ പ്രധാന വേഷത്തിലെത്തിയ 'ജിഡിഎൻ' ആണ് വിജയ് യേശുദാസിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ​ഗായകൻ യേശുദാസിന്റെ മകനായിരുന്നിട്ട് കൂടി സിനിമയിൽ അവസരങ്ങൾ കിട്ടാനും ശ്രദ്ധ നേടാനും വിജയ് യേശുദാസിന് സമയമേറെയെടുത്തു.

തനിക്ക് വേണ്ടി അച്ഛൻ ഇതുവരെ ആരോടും ചാൻസ് ചോദിച്ചിട്ടില്ല എന്ന് പറയുകയാണ് വിജയ് ഇപ്പോൾ. നമ്മൾ സ്വയം കഴിവ് തെളിയിച്ചില്ലായെങ്കിൽ പിന്നെ ആരുടെ മകനാണെന്ന് പറഞ്ഞിട്ടും കാര്യമില്ലെന്നും വിജയ് പറഞ്ഞു. "ദാസേട്ടന്റെ മോന് ദാരിദ്ര്യം ഉണ്ടോ എന്ന് ചോദിക്കില്ലല്ലോ. എന്താ ബുദ്ധിമുട്ട് എന്നല്ലേ ചോദിക്കുകയുള്ളൂ.

ഒന്നിന്റെയും കുറവൊന്നുമില്ല. എന്റെ അറിവിൽ അപ്പ, നല്ലതോ ചീത്തയോ എന്നതല്ല ഞാൻ പറയുന്നത്. എന്റെ മകൻ വരുന്നുണ്ട്... ഇത് കൊടുക്കണം, അത് ചെയ്യണം, പാട്ട് കൊടുക്കണം എന്നൊന്നും അപ്പ ആരെയും വിളിച്ച് പറഞ്ഞിട്ടില്ല. എല്ലാ ബഹുമാനത്തോടും കൂടി പറയുകയാണ്, തുടക്കത്തിൽ എനിക്കൊരു ചാൻസ് തന്നു.

'മില്ലേനിയം സ്റ്റാർസ്' പോലെയുള്ള സിനിമകളിൽ. പുതിയതായി വരുന്ന ആരായാലും അയാൾ ആരുടെയെങ്കിലും കാല് പിടിച്ച് സംവിധായകന്റെ അടുത്ത് നിന്ന് അസിസ്റ്റന്റ് ആയിട്ടോ അല്ലെങ്കിൽ എങ്ങനെയെങ്കിലുമൊക്കെ നിന്ന്, അവസാനം ഒരു റോൾ കിട്ടുമ്പോൾ നമ്മുടെ കഴിവ് തെളിയിച്ചില്ലെങ്കിൽ പിന്നെ ആരുടെ മകനാണെന്ന് പറഞ്ഞിട്ടും കാര്യമില്ല".- മൂവി വേൾഡ് ഒറിജിനൽസിന് നൽകിയ അഭിമുഖത്തിൽ വിജയ് യേശുദാസ് പറഞ്ഞു.

Vijay Yesudas
'നരിവേട്ട'യിൽ വെള്ളം ചേർത്തിട്ടുണ്ട്; നിങ്ങളെ കരയിപ്പിക്കുന്നോ എന്നതല്ല പ്രശ്നം, അതൊരു ജനതയുടെ അടിച്ചമർത്തലിന്റെ പ്രശ്നമാണ്: അൻവർ അലി
Vijay Yesudas
'അതിലെ പല കാര്യങ്ങളും എന്റെ ജീവിതത്തിൽ നടന്നിട്ടുള്ളതാണ്, ജ്യോതിർമയിയെ നായികയാക്കാൻ കാരണം'; 'എന്റെ വീട് അപ്പൂന്റേം' സിനിമയെക്കുറിച്ച് സഞ്ജയ്
Vijay Yesudas
മൂന്ന് പേരും തകർത്തു! മെസിക്കൊപ്പം കളി ചിരികളുമായി വിസ്മയയും ആശിഷും; വിഡിയോ വൈറൽ
Summary

Vijay Yesudas talks about his career.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com