honey bees  file
Astrology

വീട്ടിലോ പരിസരത്തോ തേനീച്ചക്കൂട് ഉണ്ടാകുന്നത് നല്ലതാണോ?; ജ്യോതിഷത്തില്‍ തേനീച്ച എന്തിന്റെ പ്രതീകം?

പ്രകൃതിയിലെ ഏറ്റവും അച്ചടക്കമുള്ള ജീവികളില്‍ ഒന്നാണ് തേനീച്ച

ഡോ: പി. ബി.രാജേഷ്

പ്രകൃതിയിലെ ഏറ്റവും അച്ചടക്കമുള്ള ജീവികളില്‍ ഒന്നാണ് തേനീച്ച. കൂട്ടായ്മ, അധ്വാനം, സമ്പാദ്യം, ക്രമശീലം എന്നിവയുടെ പ്രതീകമായാണ് പല സംസ്‌കാരങ്ങളും തേനീച്ചയെ കാണുന്നത്. അതു കൊണ്ടുതന്നെ വീട്ടിലോ പരിസരത്തോ തേനീച്ചക്കൂട് ഉണ്ടാകുന്നത് ചിലര്‍ ശുഭലക്ഷണമായും ചിലര്‍ ആശങ്കയോടെയും കാണാറുണ്ട്. ജ്യോതിഷപരമായും വാസ്തുപരമായും ഇതിനെ കുറിച്ച് വിവിധ വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നു.

പുരാതന വിശ്വാസപ്രകാരം തേനീച്ച സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ്. ഒരിടത്ത് തേനീച്ചകള്‍ കൂട് പണിയുന്നത് ആ സ്ഥലത്തിന്റെ ശാന്തസ്വഭാവവും പ്രകൃതിയുമായുള്ള അനുകൂല തയും സൂചിപ്പിക്കുന്നതായി കരുതപ്പെടുന്നു. പ്രത്യേകിച്ച് വീട്ടിന്റെ ഈശാന കോണിലോ കിഴക്കു ഭാഗത്തോ തേനീച്ചക്കൂട് ഉണ്ടാകുന്നത് ചില വാസ്തുശാസ്ത്രഗ്രന്ഥങ്ങളില്‍ അനുകൂലമായി വ്യാഖ്യാ നിക്കുന്നുണ്ട്. കുടുംബത്തില്‍ ധനപരമായ പുരോഗതിക്കും തൊഴില്‍ മേഖലയില്‍ വളര്‍ച്ചക്കും ഇത് കാരണമാകുമെന്ന വിശ്വാസവുമുണ്ട്.

ജ്യോതിഷത്തില്‍ തേനീച്ചയെ ശുക്രനുമായും ബുധനുമായും ബന്ധപ്പെടുത്തി കാണാറുണ്ട്. ശുക്രന്‍ ഐശ്വര്യത്തിന്റെയും സൗന്ദര്യത്തിന്റെയും ഗ്രഹമായതിനാല്‍ തേനീച്ചയുടെ സാന്നിധ്യം വീട്ടില്‍ സൗഹൃദപരമായ അന്തരീക്ഷം വര്‍ധിപ്പിക്കുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. അതുപോലെ ബുധന്റെ സ്വഭാവമായ ചാതുര്യവും കൂട്ടായ പ്രവര്‍ത്തനവും തേനീച്ചകളുടെ ജീവിതരീതിയില്‍ പ്രതിഫലിക്കുന്നതായി കാണപ്പെടുന്നു.

എല്ലാ സാഹചര്യങ്ങളിലും തേനീച്ചക്കൂട് വീട്ടില്‍ വെക്കുന്നത് അനുയോജ്യമാണെന്ന് പറയാനാവില്ല. പ്രത്യേകിച്ച് വന്‍തേനീച്ച ആണെങ്കില്‍. വന്‍തേനീച്ച കുത്തുന്നതും വീടിനകത്ത് പ്രവേശിക്കാന്‍ സാധ്യതയുള്ളതുമാണ്. എന്നാല്‍ ചെറുതേനീച്ച ആണെങ്കില്‍ അത്തരം പ്രശ്‌നങ്ങള്‍ ഒന്നുമില്ല. അതിന് കൊമ്പില്ലാത്തതു കൊണ്ടു തന്നെ ഭയപ്പെടേണ്ടതില്ല.

വീടിന്റെ പ്രധാന പ്രവേശന കവാടത്തിന് മുകളിലോ ആളുകള്‍ സ്ഥിരമായി സഞ്ചരിക്കുന്ന ഭാഗ ങ്ങളിലോ കൂട് ഉണ്ടാകുന്നത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. കുട്ടികളുള്ള വീടുകളില്‍ പ്രത്യേക ജാഗ്രത ആവശ്യമാണ്. അതിനാല്‍ ശുഭലക്ഷണമായി കരുതുന്നുണ്ടെങ്കിലും സുരക്ഷയെ അവഗണിക്കരുത്.

ചില ജ്യോതിഷ വിശ്വാസങ്ങളില്‍ വീട്ടില്‍ പെട്ടെന്ന് തേനീച്ചക്കൂട് പ്രത്യക്ഷപ്പെടുന്നത് പുതിയ ഉത്തരവാദിത്തങ്ങള്‍ വരാനിരിക്കുന്നതിന്റെയും കുടുംബത്തില്‍ പ്രവര്‍ത്തനസാന്ദ്രത കൂടുന്നതിന്റെയും സൂചനയായി കണക്കാക്കപ്പെടുന്നു. അതേസമയം, സ്ഥിരമായി ഉണ്ടാകുന്ന കലഹങ്ങള്‍, ശുചിത്വമില്ലായ്മ, അമിത ശബ്ദം എന്നിവയുള്ള ഇടങ്ങളില്‍ തേനീച്ചകള്‍ കൂടുതല്‍കാലം നിലനില്‍ക്കില്ലെന്ന നിരീക്ഷണവും പറയപ്പെടുന്നു. അതിനാല്‍ ശാന്തവും ക്രമബദ്ധവുമായ അന്തരീക്ഷം തേനീച്ചകളെ ആകര്‍ഷിക്കുന്നുവെന്നൊരു വിശ്വാസം ജനങ്ങളില്‍ കാണാം.

തേനീച്ചക്കൂട് നീക്കം ചെയ്യേണ്ട സാഹചര്യം വന്നാല്‍ അതിനെ നശിപ്പിക്കുന്ന രീതികള്‍ ഒഴിവാക്കി വിദഗ്ധരുടെ സഹായത്തോടെ സുരക്ഷിതമായി മാറ്റുന്നതാണ് ഉചിതം. പ്രകൃതിയോട് ആദരവുള്ള സമീപനമാണ് ഇന്ത്യന്‍ ആത്മീയ പാരമ്പര്യങ്ങള്‍ എല്ലായ്‌പ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുള്ളത്.അതിനാല്‍ തേനീച്ചക്കൂട് വീട്ടില്‍ ഉണ്ടാകുന്നത് ശുഭമോ അശുഭമോ എന്നതിലുപരി പ്രകൃതിയുമായുള്ള സഹവര്‍ത്തിത്വത്തിന്റെ ഒരു ഓര്‍മ്മപ്പെടുത്തലായി കാണുന്നതാണ് നല്ലത്. ജ്യോതിഷവും വാസ്തുവും അതിനെ ഐശ്വര്യത്തിന്റെ പ്രതീകമായി കാണുമ്പോഴും, പ്രായോഗിക ജീവിതത്തില്‍ സുരക്ഷയും ശുചിത്വവും ഒരുപോലെ ശ്രദ്ധിക്കപ്പെടണം. ധാരാളം സ്ഥലമുണ്ടെങ്കില്‍ വന്‍തേനീച്ച കൃഷി ലാഭകരമായി ചെയ്യാവുന്നതാണ്. കാപ്പിത്തോട്ടങ്ങളിലും റബ്ബര്‍ തോട്ടങ്ങളിലും എല്ലാം ഇത് കര്‍ഷകര്‍ വിജയകരമായി നടത്തുന്നു. വീടുകളില്‍ ചെറുതേനീച്ച വളര്‍ത്തുന്നതാണ് അനുയോജ്യം.

Is it good to have a beehive in or around the house?; What does a bee symbolize in astrology?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്പീക്കർ തെരഞ്ഞെടുപ്പ്: എൽഡിഎഫ് സ്ഥാനാർത്ഥിയായി എ സി മൊയ്തീൻ, ബി ബി ഗോപകുമാർ ബിജെപി സ്ഥാനാർത്ഥി

പതിനാറാം കേരള നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പുരോഗമിക്കുന്നു; സഭയിൽ കൗതുകക്കാഴ്ചകൾ

'ഡേയ് ഇതെന്താ രണ്ട് നിവിൻ പോളിയോ‌ ?'; ഓസ്ട്രേലിയയിൽ വച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടി ശോഭനയും നിവിനും, വൈറലായി വിഡിയോ

റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് കുതിച്ച് പൊങ്ങി രൂപ, 52 പൈസയുടെ നേട്ടം; സെന്‍സെക്‌സ് 350 പോയിന്റ് മുന്നേറി

'ഇങ്ങനെയൊരു ഇന്റർവെൽ ബ്ലോക്ക് പ്രതീക്ഷിച്ചില്ല, ചെറിയ സർപ്രൈസുകളും'; 'ദൃശ്യം 3' ആദ്യ പകുതി ​ഗംഭീരമെന്ന് പ്രേക്ഷകർ

SCROLL FOR NEXT