kanyakumari devi temple ഫെയ്സ്ബുക്ക്
Astrology

'ബാണാസുരനെ വധിച്ച ദേവത, കൗമാര പെണ്‍കുട്ടിയുടെ രൂപത്തിലുള്ള ആദിപരാശക്തി'; കന്യാകുമാരി ദേവി ക്ഷേത്രം നാല് അംബികാലയങ്ങളില്‍ ഒന്ന്

കന്യാകുമാരി ദേവിയെ വിവാഹം കഴിക്കാനായി സാക്ഷാല്‍ മഹാദേവന്‍ ഒരുങ്ങി പുറപ്പെട്ടിട്ടും നാരദന്‍ കോഴിയായി വന്നു കൂകി നേരം വെളുത്തതായി ഭഗവാനെ തെറ്റിദ്ധരിപ്പിച്ച് മടക്കി അയച്ചു എന്നൊരു കഥയുണ്ട്

ഡോ: പി. ബി.രാജേഷ്

കന്യാകുമാരി ദേവിയെ വിവാഹം കഴിക്കാനായി സാക്ഷാല്‍ മഹാദേവന്‍ ഒരുങ്ങി പുറപ്പെട്ടിട്ടും നാരദന്‍ കോഴിയായി വന്നു കൂകി നേരം വെളുത്തതായി ഭഗവാനെ തെറ്റിദ്ധരിപ്പിച്ച് മടക്കി അയച്ചു എന്നൊരു കഥയുണ്ട്. ചില തടസ്സങ്ങള്‍ വരുന്നത് മറ്റ് ചില നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ആകാം. ജീവിതത്തില്‍ പല പ്രതിസന്ധികളും ബുദ്ധിമുട്ടുകളും ഒക്കെ വരുമ്പോള്‍ എന്തുകൊണ്ട് ഇത്തരം ഒരു ദുര്‍ഗതി നമുക്ക് നല്‍കിയെന്ന് നമ്മള്‍ ദൈവത്തോട് ചോദിക്കാറുണ്ട്. പുതിയ തലമുറയില്‍ പെട്ടവര്‍ അന്ന് വാച്ചും മൊബൈല്‍ ഫോണും ഉണ്ടായിരുന്നെങ്കില്‍ ആ വിവാഹം മുടങ്ങില്ലായിരുന്നു എന്ന് കരുതുമായിരിക്കാം.

ബാണാസുരന്‍ എന്ന അസുരനെ വധിച്ച ദേവതയായാണ് കന്യാകുമാരിയെ കണക്കാക്കുന്നത്. കന്യകയായ യുവതിയെ കൊണ്ടല്ലാതെ മറ്റാരെക്കൊണ്ടും തന്നെ കൊല്ലാന്‍ സാധിക്കരുത് എന്ന് വരം നേടിയ ബാണാസുരനെ, ദേവി വിവാഹം കഴിച്ചാല്‍ കൊല്ലാന്‍ സാധിക്കില്ലായിരുന്നു. ദേവിയുടെ അവതാര ലക്ഷ്യം തന്നെ ഈ അസുര നിഗ്രഹമായിരുന്നു. എല്ലാ കാര്യങ്ങളും ഒത്തിണങ്ങിയാലും എത്ര പണവും അധികാരവും മറ്റും ഉണ്ടെങ്കിലും ചിലപ്പോള്‍ ചില കാര്യങ്ങള്‍ ആഗ്രഹിക്കുന്ന പോലെ നടക്കാതെ വരാം.എന്നാണ് ഈ കഥയില്‍ നിന്നും മനസ്സിലാക്കാവുന്നത്.

ഒരു കൗമാര പെണ്‍കുട്ടിയുടെ രൂപത്തിലുള്ള ആദിപരാശക്തിയായ ഭഗവതിയാണ് ദേവി കന്യാകുമാരി. ശ്രീ ബാലാംബിക എന്നും ശ്രീ ബാലാ എന്നും അറിയപ്പെടുന്നു. ജഗദീശ്വരിയായ ആദിശക്തിയെ ദുര്‍ഗ അഥവാ പാര്‍വ്വതി എന്ന പേരിലാണ് അറിയപ്പെടുന്നത്. തമിഴ്‌നാട്ടിലെ പ്രസിദ്ധമായ കന്യാകുമാരിയിലാണ് ഈ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ സംഗമ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഇന്ത്യയുടെ തെക്കന്‍ മുനമ്പിലാണ്. കന്യാ ഭഗവതി, ദേവി കുമാരി എന്നിവയുള്‍പ്പെടെ പല പേരുകളിലും അറിയപ്പെടുന്നു.

ഭക്തന്മാര്‍ മഹാകാളിയായും ആരാധിക്കുന്നുണ്ട്. ക്ഷേത്രത്തിന്റെ പ്രതിഷ്ഠ പരശുരാമന്‍ നടത്തിയതാണെന്ന് വിശ്വസിക്കുന്നു. പുരാതന കേരളത്തിന്റെ രക്ഷക്കായി പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ നാല് അംബികാലയങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. കൊല്ലൂര്‍ മൂകാംബിക,വടകര ലോകനാര്‍ക്കാവില്‍ ലോകാംബിക, പാലക്കാട് ഹേമാംബിക എന്നിവയാണ് മറ്റ് മൂന്ന് ക്ഷേത്രങ്ങള്‍.

kanyakumari devi temple history

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT