guruvayur temple image credit: Guruvayur Devaswom
Astrology

'ഏഴു ജന്മങ്ങളിലെ പാപങ്ങള്‍ ഇല്ലാതാകും'; അറിയാം ഗുരുവായൂര്‍ ഏകാദശി വ്രതാനുഷ്ഠാനം, ഐതീഹ്യം

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആട്ടവിശേഷങ്ങളിലൊന്നാണ് വൃശ്ചിമാസത്തിലെ വെളുത്ത പക്ഷത്തിലെ ഗുരുവായൂര്‍ ഏകാദശി

ഡോ: പി. ബി.രാജേഷ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആട്ടവിശേഷങ്ങളിലൊന്നാണ് വൃശ്ചിമാസത്തിലെ വെളുത്ത പക്ഷത്തിലെ ഗുരുവായൂര്‍ ഏകാദശി. ഗുരുവായൂരിലെ പ്രതിഷ്ഠാദിനമായാണ് ഇത് കണക്കാക്കി വരുന്നത്. തിങ്കളാഴ്ചയാണ് ഈ വര്‍ഷത്തെ ഗുരുവായൂര്‍ ഏകാദശി.

ഐതിഹ്യപ്രകാരം ഇവിടെ പ്രതിഷ്ഠ നടത്തിയത് വൃശ്ചികത്തിലെ വെളുത്ത ഏകാദശിയിലാണ് എന്നാണ് വിശ്വാസം. കുരുക്ഷേത്ര യുദ്ധത്തിനിടയില്‍ പ്രിയപ്പെട്ടവരെ ശത്രു പക്ഷത്ത് കണ്ട് തേര്‍തട്ടില്‍ തളര്‍ന്നിരുന്ന അര്‍ജ്ജുനന് ശ്രീകൃഷ്ണ ന്‍ ഗീത ഉപദേശിച്ചു കൊടുത്തതും ഈ ദിവസമാണെന്നും വിശ്വസിച്ചു വരുന്നു. അതിനാല്‍,ഗീതാദിനമായും ഇത് ആചരിക്കുന്നു. കേരളത്തില്‍ സ്വന്തമായി ഏകാദശി ആഘോഷങ്ങള്‍ ഉള്ള അപൂര്‍വ്വം വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഗുരുവായൂര്‍ .

ഏകാദശി വ്രതം എന്നത് വിഷ്ണു ഭഗവാനെ ഭജിക്കുന്നതിനായുള്ള ഒരു പുണ്യാനുഷ്ഠാനമാണ്. ഇത് ആത്മീയ ശുദ്ധീകരണത്തിനും സര്‍വ്വ പാപങ്ങളില്‍ നിന്നുമുള്ള മോചനത്തിനുമായി അനുഷ്ഠിക്കുന്നു. ദശമി ദിവസത്തെ ഒരിക്കലൂ ണോടെ തുടങ്ങി, ഏകാദശി ദിനം പൂര്‍ണ്ണമായി ഉപവസിക്കുകയും ദ്വാദശി ദിനത്തില്‍ പാരണ വീട്ട് വ്രതം അവസാനിപ്പിക്കുക ആണ് പതിവ്.

ഏകാദശി വ്രതാനുഷ്ഠാനം

ദശമി ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കുക. ഏകാദശി ദിവസം പൂര്‍ണ്ണ ഉപവാസം വേണം. സാധ്യമെങ്കില്‍ പൂര്‍ണ്ണമായും ഉപവസിക്കുകയോ, അല്ലാത്തവര്‍ അരിയാഹാരമൊഴിച്ച് പഴങ്ങളോ ഗോതമ്പു പോലുള്ള മറ്റ് ധാന്യങ്ങളോ കഴിക്കുകയോ ചെയ്യാം. പകല്‍ ഉറങ്ങുന്നത് ഒഴിവാക്കണം. വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുകയോ, ക്ഷേത്രത്തില്‍ ഭജനമിരുന്ന് വിഷ്ണു കീര്‍ത്തനങ്ങള്‍ ചൊല്ലുകയോ ചെയ്യാം. വിഷ്ണു സഹസ്രനാമം, ഭാഗവതം, ഭഗവദ്ഗീത, നാരായണീയം എന്നിവ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുന്നത് ഉത്തമമാണ്.

ദ്വാദശി ദിവസം:

പാരണ വീടല്‍: രാവിലെ ഉറക്കമുണര്‍ന്ന് മലരും തുളസിയിലയും ചേര്‍ത്ത തീര്‍ത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കുക. അതിനുശേഷം പതിവു ഭക്ഷണം കഴിക്കാം.

ഏകാദശി വ്രതം ആത്മീയവും മാനസികവുമായ ശുദ്ധീകരണത്തിന് സഹായിക്കുന്നു. ഏഴു ജന്മങ്ങളിലെ പാപങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു. കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും ഉണ്ടാകാന്‍ ഇത് അനുഷ്ഠിക്കുന്നു.രോഗശാന്തി, മനഃശാന്തി, ശത്രുനാശം, സന്താന സൗഭാഗ്യം തുടങ്ങിയ ഫലങ്ങള്‍ നല്‍കും. എല്ലാ ഏകാദശികള്‍ക്കും അതിന്റേതായ പ്രാധാന്യം ഉണ്ട്. ഗുരുവായൂര്‍ ഏകാദശി, വൈകുണ്ഠ ഏകാദശി എന്നിവ ഇതില്‍ പ്രധാനപ്പെട്ടവയാണ്.

Know the Guruvayur Ekadashi fasting, and its importance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

ഒരു ദിവസം എത്ര കപ്പലണ്ടി കഴിക്കാം?

ബ്രെഡ് വാങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ 'പണി'യാകും

2023ലെ തോല്‍വിക്ക് 'മധുര പ്രതികാരം'! സബലേങ്കയെ വീഴ്ത്തി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഉയര്‍ത്തി റിബാകിന

ഉറക്കം താനേ വരും, വെളുത്തുള്ളി ഇങ്ങനെയൊന്ന് ട്രൈ ചെയ്യൂ

SCROLL FOR NEXT