sabarimala pilgrimage
sabarimala pilgrimage

എങ്ങനെയാണ് ശബരിമല വ്രതം തുടങ്ങേണ്ടത്?; ബ്രഹ്മചര്യം 41 ദിവസമെടുക്കേണ്ടതിന്റെ കാരണം?

ശുദ്ധചിന്ത, ശുദ്ധവാക്ക്, ശുദ്ധപ്രവൃത്തി എന്ന മൂന്നു ശുദ്ധികളോടെയാണ് വ്രതം തുടങ്ങുന്നത്
Published on

ശുദ്ധചിന്ത, ശുദ്ധവാക്ക്, ശുദ്ധപ്രവൃത്തി എന്ന മൂന്നു ശുദ്ധികളോടെയാണ് വ്രതം തുടങ്ങുന്നത്. ഗുരുസ്വാമിയുടെ കയ്യില്‍ നിന്നും തുളസി മാല അല്ലെങ്കില്‍ രുദ്രാക്ഷമാല ശരണം വിളിച്ചു ധരിക്കണം. മാലയിടുന്ന നിമിഷം മുതല്‍ മാല ഊരുന്ന സ മയം വരെ ഭക്തന്‍ ''അയ്യപ്പന്‍'' ആണ്. ഭക്ത മാളികപ്പുറവും ആകുന്നു. ഇത് ആത്മീയ ഐക്യം സൂചിപ്പിക്കുന്നു.

എങ്ങനെയാണ് സ്വാമിമാര്‍ മല ചവിട്ടേണ്ടത്?

ശിരസ്സില്‍ അഥവാ കൈയില്‍ ഇരുമുടിക്കെട്ട്, മനസ്സില്‍ ശബരിമലയിലേക്കുള്ള പ്രാര്‍ത്ഥന, ഓരോ പടിയും 'സ്വാമി ശരണം, അയ്യപ്പ ശരണം' എന്ന ശരണമന്ത്രത്തോടെ കയറണം. മറ്റൊരാളെയും തള്ളിക്കടക്കരുത്. വഴിയിലൊരാള്‍ക്കും ദുഖം വരുത്താതെ, ശുദ്ധ മനസ്സോടെ യാത്ര തുടരണം. പമ്പാ നദി, കരിമല, കല്ലിടുംകുന്ന് എല്ലായിടത്തും മനസ്സിലെ അഹങ്കാരവും പാപവും താഴെ വെച്ച് സഞ്ചരിക്കണം.

കന്നി അയ്യപ്പന്മാര്‍ / കന്നി മാളികപ്പുറങ്ങള്‍ പാലിക്കേണ്ട പ്രധാന അനുഷ്ഠാനങ്ങള്‍

കോപം, അസൂയ, അഹങ്കാരം ഇല്ലാതാക്കണം. ഭക്ഷണം സസ്യാഹാരം മാത്രം. പുതുതായി പാകം ചെയ്തതായിരിക്കണം. കള്ളം പറയരുത്. മുതിര്‍ന്ന അയ്യപ്പന്മാരുടെയും ഗുരുസ്വാമിയുടെയും ഉപദേശം മാനിക്കണം. അഴുതയില്‍ നിന്ന് എടുത്ത കല്ല് കല്ലിടുംകുന്നില്‍ സമര്‍പ്പിക്കല്‍ കന്നി അയ്യപ്പന്മാര്‍ക്ക് നിര്‍ബന്ധമാണ്. ദിവസത്തില്‍ രണ്ടു പ്രാവശ്യം കുളിക്കണം.''സ്വാമി ശരണം ,അയ്യപ്പ ശരണം' എന്ന ശരണമന്ത്രം വിളിക്കുകയും വേണം.

sabarimala temple
sabarimala temple

ശബരിമലയ്ക്ക് പോകാന്‍ മാലയിട്ട ആളിനെപ്പോലെ തന്നെ ആ വീട്ടിലെ എല്ലാവരും വ്രതം നോക്കേണ്ടതുണ്ടോ?

മാലയിട്ടയാളുടെ മനസ്സും ശരീരവും ശുദ്ധമാകണമെങ്കില്‍, വീട്ടിലെ അന്തരീക്ഷവും ശുദ്ധമാകണം. ഒരു വീട്ടില്‍ ഒരാള്‍ അയ്യപ്പന്‍ ആകുന്നുവെങ്കില്‍, ആ വീട്ടിലെ ശബ്ദം, സംസാരശൈലി, ഭക്ഷണം, സ്വഭാവം എല്ലാം ഊര്‍ജ്ജപരമായി മാറുന്നു. അതുകൊണ്ട് വീട്ടുകാര്‍ പൂര്‍ണ വ്രതം തന്നെ നോക്കണമെന്നില്ല. എന്നാല്‍ അയ്യപ്പന്റെ വ്രതത്തിനു വിരുദ്ധമായ പ്രവൃത്തികള്‍ വീട്ടില്‍ ഉണ്ടാകരുത്. വീട്ടിലുള്ളവര്‍ ലഹരി, മദ്യം, അസഭ്യം, തര്‍ക്കം, ശല്യം എന്നിവ ഒഴിവാക്കണം.അത് വീട്ടിലെ ഊര്‍ജജഭാവത്തെ ബാധിക്കും.

 sabarimala pilgrimage
വിവാഹാദി മംഗളകര്‍മ്മങ്ങള്‍, ഭവന നിര്‍മ്മാണം, സ്ഥാനമാനങ്ങള്‍; ഈ നക്ഷത്രക്കാര്‍ക്ക് കണ്ടകശ്ശനിദോഷം
sabarimala temple
sabarimala temple

ശബരിമല ക്ഷേത്രത്തെക്കുറിച്ചുള്ള ചില കൗതുകകരമായ കാര്യങ്ങള്‍

അയ്യപ്പന്‍ ശാന്തിനാഥനും യുദ്ധവീരനുമാണ് അതു കൊണ്ട് ശരണം വിളി ആത്മീയ ശക്തി നല്‍കുന്നു. സന്നിധാനത്തെ ''പൊന്നമ്പലം'' സാധാരണ ക്ഷേത്രശില്‍പ്പശാസ്ത്രത്തെ മറികടക്കുന്ന ശക്തിയുള്ളതാണ്.

പതിനെട്ടാംപടി,പതിനെട്ട് പുരാണങ്ങള്‍, പാപങ്ങളില്‍ നിന്നുള്ള മോക്ഷം എന്ന പ്രതീകം. ശബരിമലയിലെ മകരജ്വാല പ്രകൃതിദര്‍ശ്യവും ദൈവവിഭവവും ചേര്‍ന്ന ഒരു അത്ഭുതാനുഭവമാണ്. പമ്പാ ത്രിവേണിയില്‍ അയ്യപ്പന്‍ മറവപ്പട സൈന്യത്തിന് നല്‍കിയ ബലി ഇന്ന് പിതൃതര്‍പ്പണമെന്ന നിലയില്‍ നടക്കുന്നു.

ബ്രഹ്മചര്യം 41 ദിവസമെടുക്കേണ്ടതിന്റെ ആത്മീയ കാരണം

മനസ്, ചിന്ത, വാക്ക് ഇതു മൂന്നും ഒരു ഊര്‍ജത്തില്‍ ലയിപ്പിക്കുന്നതിന്റെ കാലപരിധിയാണ് 41 ദിവസം.41 ദിവസം മനുഷ്യന്റെ ശീലങ്ങള്‍ മാറ്റുന്ന ശാസ്ത്രീയ കാലയളവും ആണ്. അയ്യപ്പ ഭക്തി ശരീരത്തെയും ആത്മാവിനേയും ശുദ്ധമാക്കുന്ന തരത്തിലുള്ള യോഗമാണ്. മൂലാധാരത്തില്‍ നിന്നും ഉയരുന്ന കുണ്ടലിനി ശക്തി യോഗ ചക്രങ്ങള്‍ കടന്ന് സഹസ്രാര പത്മത്തിന് മുകളിലുള്ള അമൃത കുംഭത്തില്‍ നിന്നുള്ള അമൃത ധാരയ്ക്ക് തുല്യമാണ് നാളികേരം ഉടച്ച് ശാസ്താവിന് നെയ്യഭിഷേകം ചെയ്യുന്നത്.

 sabarimala pilgrimage
ഭക്തന്‍ അഹങ്കാരവും ഭോഗങ്ങളും ത്യജിച്ചാല്‍ 'ദിവ്യദര്‍ശനം'; അറിയാം ശാസ്താവിന്റെ വ്യത്യസ്ത ഭാവങ്ങളിലുള്ള സങ്കല്‍പ്പങ്ങളും ക്ഷേത്രങ്ങളും
Summary

How to start sabarimala vratham?; Why does Brahmacharya have to last 41 days?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com