chanting mantras പ്രതീകാത്മക ചിത്രം
Astrology

പുസ്തകങ്ങളെ ആശ്രയിക്കുന്നത് ദോഷഫലം, സ്വീകരിക്കേണ്ടത് ഗുരുവില്‍ നിന്ന്; മന്ത്രം ജപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്നത്തെ കാലത്ത് നിരവധി പേര്‍ ഇന്റര്‍നെറ്റിലെയും യൂട്യൂബിലെയും മന്ത്രങ്ങള്‍ കേട്ടും വായിച്ചും ജപിക്കുന്നതു പതിവായിരിക്കുന്നു

ഡോ: പി. ബി.രാജേഷ്

ന്നത്തെ കാലത്ത് നിരവധി പേര്‍ ഇന്റര്‍നെറ്റിലെയും യൂട്യൂബിലെയും മന്ത്രങ്ങള്‍ കേട്ടും വായിച്ചും ജപിക്കുന്നതു പതിവായിരിക്കുന്നു. അത്ഭുതകരമായ ഗുണഫലങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പലരും ഇത്തരം ശ്രമങ്ങള്‍ നടത്തുന്നത്. ദേവ,ദേവികളെ പ്രീതിപ്പെടുത്താന്‍ അനവധി മന്ത്രങ്ങള്‍ ഉണ്ട് എന്നതാണ് സത്യം. പക്ഷേ മന്ത്രജപം എപ്പോഴും ഗുരുവില്‍ നിന്നുള്ള ഉപദേശത്തോടുകൂടി മാത്രം നടത്തേണ്ടതാണ്.

അറിയാതെയും അര്‍ത്ഥം മനസ്സിലാക്കാതെയും പുസ്തകങ്ങളില്‍ കണ്ട മന്ത്രങ്ങള്‍ നേരിട്ട് ജപിക്കുന്നത് ദോഷഫലങ്ങള്‍ വരുത്തിയേക്കാം. അക്ഷരത്തിലെ ചെറിയ തെറ്റുപോലും മന്ത്രത്തിന്റെ അര്‍ത്ഥം മാറ്റുകയും അതിന്റെ ശക്തി നശിപ്പിക്കുകയും ചെയ്യുന്നു. 'കള്ളിയങ്കാട്ട് നീലിയെ തളച്ച ഭട്ടതിരി'യുടെ കഥയിലേത് പോലെ പുസ്തകത്തില്‍ കണ്ട മന്ത്രം പ്രയോഗിച്ചപ്പോള്‍ ഭഗവതി ചോദിച്ചതായി പറയപ്പെടുന്നു: ''പുസ്തകത്തില്‍ അത് നീ ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നോ?'' എന്ന ചോദ്യം തന്നെ ഗുരുതരമായ പാഠമാണ്.

മന്ത്രങ്ങള്‍ ഉച്ചരിക്കുമ്പോള്‍ ശരിയായ ശുദ്ധിയും ഉദ്ദേശശുദ്ധിയും അനിവാര്യമാണ്. ഗൃഹസ്ഥര്‍, സ്ത്രീകള്‍, കുട്ടികള്‍, എല്ലാവര്‍ക്കും മന്ത്രജപം നടത്താം. പക്ഷേ ശരിയായ രീതിയും വിശ്വാസവും പാലിക്കേണ്ടതുണ്ട്.

മന്ത്രത്തിന്റെ മഹത്വം

മന്ത്രങ്ങള്‍ ദിവ്യശക്തിയുള്ള അക്ഷരങ്ങളുടെ കൂട്ടായ്മയാണ്. ''മനനം ത്രായതേ ഇതി മന്ത്രഃ'' അഥവാ മനനം ചെയ്യുന്നതിനെ രക്ഷിക്കുന്നതാണു മന്ത്രം. എല്ലാ മന്ത്രങ്ങളും ഓംകാരത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്.

ഓം എന്നത് അ, ഉ, മ എന്ന മൂന്നു അക്ഷരങ്ങളുടെ സംഗമമാണ്. ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍ എന്ന ത്രിമൂര്‍ത്തികളുടെ പ്രതീകം. അതുകൊണ്ടുതന്നെ പ്രണവോപാസന (ഓം ജപം) ബ്രഹ്മപ്രാപ്തിക്കുള്ള മഹത്തായ മാര്‍ഗ്ഗമായി കണക്കാക്കപ്പെടുന്നു.

മന്ത്രജപം നടത്തുന്ന വേളയില്‍ ശരീരവും മനസ്സും ശുദ്ധമായിരിക്കണം. നാം ജപിക്കുന്ന മന്ത്രങ്ങള്‍ വെറും അക്ഷരങ്ങള്‍ അല്ല. അവ ഭഗവത്ശക്തിയെ ഉണര്‍ത്തുന്ന ദിവ്യ ഔഷധങ്ങളാണ്. അതിനാല്‍ ശുദ്ധമായ ഉച്ചാരണവും പൂര്‍ണ്ണവിശ്വാസവും അത്യാവശ്യമാണ്.

മന്ത്രജപം എങ്ങനെ നടത്തണം

മന്ത്രജപം മനസ്സിനെ ഏകാഗ്രമാക്കാനുള്ള അഭ്യാസമാണ്. നിരന്തരം ജപിക്കുന്നതിലൂടെ മനസ്സ് ഇഷ്ടദേവതയില്‍ ഉറച്ചുനില്‍ക്കാന്‍ തുടങ്ങും. രൂപവും നാമവും തമ്മില്‍ വേര്‍പ്പെടുത്താനാവില്ല; നാമം ജപിക്കുമ്പോള്‍ ദേവതാ രൂപം സ്വാഭാവികമായി മനസ്സില്‍ തെളിയും. അതാണ് ധ്യാനം. അതുകൊണ്ട് ജപവും ധ്യാനവും ഒരുമിച്ചാണ് നടക്കുന്നത്.

മന്ത്രങ്ങള്‍ക്ക് ചൈതന്യം ലഭിക്കുന്നത് ഗുരുവിന്റെ വായില്‍ നിന്നുള്ള ഉപദേശത്തിലൂടെയാണ്. പുസ്തകത്തില്‍ നോക്കി പഠിച്ചതുകൊണ്ട് മന്ത്രം ജീവിക്കുന്നില്ല. ഒരു ജീവിയില്‍ നിന്നാണ് മറ്റൊരു ജീവി ജനിക്കുന്നതെന്നതുപോലെ, മന്ത്രശ ക്തിയും ഒരു ജീവഗുരുവില്‍ നിന്നാണ് പിറക്കുന്നത്. ഗുരുവില്‍ നിന്നുള്ള മന്ത്ര ദീക്ഷയിലൂടെയാണ് മന്ത്രം ''ജൈവമാകുന്നത്''.

ഗുരുവിന്റെ പ്രാധാന്യം

''ഗുരു ബ്രഹ്മാ, ഗുരു വിഷ്ണു, ഗുരു ദേവോ മഹേശ്വരഃ'' ഗുരു തന്നെ പര ബ്രഹ്മമാണ്. അതുകൊണ്ട് ഗുരുവില്‍ നിന്നും മന്ത്രോപദേശം സ്വീകരിച്ചശേഷം മാത്രമേ മന്ത്രജപം ആരംഭിക്കേണ്ടത്. ജന്മനക്ഷത്രദിനങ്ങളിലും വ്യാഴാഴ്ചകളിലും ഗുരുപൂജ നടത്തുന്നത് ഉചിതമാണ്. മഞ്ഞപ്പൂക്കള്‍ കൊണ്ടാണ് ഗുരുപൂജ ചെയ്യേണ്ടത്.

ദീക്ഷ നല്‍കാന്‍ യോഗ്യനായ ഗുരുവിന് ചില ഗുണങ്ങള്‍ നിര്‍ബന്ധമായുണ്ട്. ഇന്ദ്രിയജയം നേടിയവനും ദയാലുവും സത്യവാദിയും ശാന്തനും വൈദിക ക്രിയകളില്‍ സമര്‍ത്ഥനും മന്ത്രസിദ്ധി നേടിയവനും ആയിരിക്കണം. അതുപോലെ ശിഷ്യനും ഗുരുവില്‍ പൂര്‍ണ്ണവിശ്വാസം പുലര്‍ത്തണം. അച്ചടക്കം, വിനയം, ഈശ്വരവിശ്വാസം, ഗുരുഭക്തി, മാതാപിതൃഭക്തി തുടങ്ങിയ ഗുണങ്ങള്‍ ശിഷ്യനില്‍ ഉണ്ടായിരിക്കണം.വിശ്വാസം ഇല്ലാതെ മന്ത്രജപം ഫലപ്രദമാകില്ല.

ദീക്ഷയുടെ തരങ്ങള്‍

മന്ത്രശാസ്ത്രം ദീക്ഷകളെ മൂന്നു വിഭാഗങ്ങളാക്കുന്നു:

1. മാന്ത്രിക ദീക്ഷ

2. ശാക്തി ദീക്ഷ

3. ശാംഭവീ ദീക്ഷ

ദീക്ഷയോടുകൂടിയ മന്ത്രജപം മനസ്സിനെ ശുദ്ധമാക്കുകയും പാപങ്ങള്‍ നശിപ്പിക്കുകയും കുണ്ഡലിനി ശക്തിയെ ഉണര്‍ത്തുകയും ചെയ്യുന്നു. ജപം വ്യക്തിയെ ഭയവിമുക്തനും സ്‌നേഹസമ്പന്നനുമായും ആക്കുന്നു. ഭക്തിയും വിശ്വാസവും ചേര്‍ന്ന ജപം മനുഷ്യന്റെ പാപങ്ങള്‍ നീക്കി മോക്ഷത്തിലേക്കുള്ള വഴിയെ തുറക്കുന്നു.

ജപഫലങ്ങള്‍

മന്ത്രജപം ജീവിതത്തില്‍ അനവധി മാറ്റങ്ങള്‍ വരുത്തുന്നു. പഥ്യമായി മൂന്ന് കോടി നാമം ജപിക്കുന്നവര്‍ക്ക് കൈരേഖകളില്‍ വരെ മാറ്റങ്ങള്‍ സംഭവിക്കുന്നതായി കാണാം. ജാതകത്തിലെ പന്ത്രണ്ടു ഭാവങ്ങള്‍ക്കും ജപം കൊണ്ട് ശുദ്ധി വരുന്നു. പഥ്യവും ശുദ്ധിയും പാലിച്ച് മൂന്ന് കോടി ജപം നടത്തുന്നവര്‍ക്ക് ഒരിക്കലും ദാരിദ്ര്യം ഉണ്ടാകുകയില്ല. ധനസ്ഥാനത്ത് ശുദ്ധിയും അനുഗ്രഹവും ലഭിക്കും.

മന്ത്രം ജപിക്കുന്നത് ഭക്തിയുടെ ശാസ്ത്രീയ രൂപമാണ്. സത്യവിശ്വാസത്തോടും ശരിയായ ഉച്ചാരണത്തോടും ഗുരുവില്‍ നിന്നുള്ള ദീക്ഷയോടും കൂടി ജപിക്കുന്ന മന്ത്രം മനുഷ്യനെ ആത്മീയമായും മാനസികമായും ഉയര്‍ത്തുന്ന ദിവ്യശക്തിയാ ണ്.മനസ്സിന്റെ ശുദ്ധിയും ഏകാഗ്രതയും ദൈവസ്മരണയും ചേര്‍ന്നാല്‍ ജപം ദൈവാനുഭവത്തിലേക്കുള്ള കവാടമായി മാറും.

Relying on books is harmful, one should take it from the Guru; Things to keep in mind while chanting mantras

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT