ഗുരുവായൂരിൽ സ്വർഗ്ഗ വാതിൽ ഏകാദശി ബുധനാഴ്ച ആണ് കൊണ്ടാടുന്നത്. ഏകാദശികളിൽ പരമപവിത്രമായ സ്ഥാനമാണ് സ്വർഗ്ഗവാതിൽ ഏകാദശി അഥവാ വൈകുണ്‌ഠ ഏകാദശിക്ക്. ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് സ്വർഗവാതിൽ ഏകാദശി എന്നറിയപ്പെടുന്നത്. കൃഷ്ണൻ സഹപാഠിയായിരുന്ന കുചേലനെ കുബേരനാക്കിയ ദിനമാണു സ്വർഗവാതിൽ അഥവാ വൈകുണ്‌ഠ ഏകാദശി എന്നാണ് ഐതിഹ്യം.
പുരാണ കഥകൾ അനുസരിച്ച് ഏകാദശി ഒരു ദേവിയാണ് - ഏകാദശീ ദേവി. ഈ ദേവി വിഷ്ണു വിൽ നിന്നും ഉത്ഭവിച്ചതാണ്. ബ്രഹ്മദേവൻ സൃഷ് ടിച്ച അസുരനാണ് താലജംഘൻ. അദ്ദേഹത്തിന്റെ മകൻ മുരൻ. ഇരുവരും ചന്ദ്രാ വതിപുരിയിലായിരുന്നു താമസം. അവർ ഇന്ദ്ര ലോകം ആക്രമിക്കുകയും ദേവേന്ദ്ര സ്ഥാനം തട്ടി യെടുക്കുകയും ചെയ്‌തപ്പോൾ ദേവന്മാർ മഹാ ദേവനെ ശരണം പ്രാപിച്ചു. മഹാദേവനാവട്ടെ അവരെ വിഷ്ണുവിൻറെ അടുത്തേക്ക് അയച്ചു. ദേവന്മാർ വിഷ്‌ണുവിനോട് സങ്കടം ഉണർത്തിച്ച പ്പോൾ വിഷ്‌ണുവിൽ നിന്ന് സുന്ദരിയും അതീവ ശക്തിശാലിനിയുമായ ഒരു ദേവി ഉത്ഭവിച്ചു.
അന്ന് ഏകാദശി ദിവസം ആയതുകൊണ്ട് ദേവിക്ക് ഏകാദശി ദേവി എന്ന് പേരിടുകയും ചെയ്തു. ദേവി മുരനെ നേരിടുകയും വധിക്കുകയും ചെയ്തു. വിഷ്ണുവിന് സന്തോഷമായി. എന്താണ് വരം വേണ്ടത് എന്നു ചോദിച്ചപ്പോൾ സ്വന്തം പേരിൽ ഒരു വ്രതം ഉണ്ടാവണം എന്നും അത് എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠമായിരിക്കണം എന്നും അത് അനുഷ്ഠിക്കാത്തവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും ദേവി ആവശ്യപ്പെട്ടു. വിഷ്ണു അത് സമ്മതിച്ചു. അങ്ങനെയാണ് ഏകാദശി വ്രതം ഉണ്ടായത്.
വിഷ്ണുവിൽനിന്നും ഉത്ഭവിച്ച ദേവി മുരനെ കൊന്നതുകൊണ്ട് വിഷ്‌ണുവിന് മുരാരി എന്ന പേരും ഉണ്ടായി. ഉപവസിക്കണം. അതിനു സാധിക്കാത്തവർ ഒരു നേരം പഴങ്ങള് മാത്രം കഴിക്കുക. എണ്ണ തേച്ചു കുളിക്കരുത്, പകലുറക്കം പാടില്ല. പ്രഭാത സ്നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കിൽ വിഷ്ണു ക്ഷേത്ര ദർശനം നടത്തി വിഷ്‌സൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയവ കൊണ്ടുളള അർച്ചന നടത്തുകയും ചെയ്യുക. അന്നു മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കു ന്ന നാമങ്ങൾ ജപിക്കുക.
വിഷ്ണുസഹസ്രനാമം ചൊല്ലുന്നത് ഉത്തമം. കഴുകി വൃത്തിയാക്കിയ വെളുത്ത വസ്ത്രം ധരിക്കുക. ഭാഗവതം, നാരായണീയം ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. ഭഗവത്ഗീതാജയന്തി ദിനവുമാണ് അന്നേ ദിവസം. ഏകാദശിയുടെ പിറ്റേന്നു ദ്വാദശി ദിവസം രാവിലെ മലരും തുളസിയിലയും ഇട്ട തീർഥം സേവിച്ചു വ്രതം അവസാനിപ്പിക്കാം. ഇതിന് പാരണ വീടുക എന്ന് പറയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates