മേടം (അശ്വതി, ഭരണി, കാർത്തിക ¼)
മറ്റുള്ളവർ ഉപേക്ഷിച്ച ഒരു കാര്യം നിങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കും .കുടുംബത്തിൽ നിങ്ങളുടെ അഭിപ്രായത്തിന് കൂടുതൽ പ്രാധാന്യം ലഭിക്കും. യാത്രകൾ ഗുണകരമാകും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ആരെയും പ്രതീക്ഷിക്കാതെ ലഭിക്കുന്ന സഹായം വലിയ ആശ്വാസമാകും. വീടുമായി ബന്ധപ്പെട്ട ചില മാറ്റങ്ങൾ ആലോചിക്കും. യാത്രാ പദ്ധതി മാറ്റേണ്ട സാഹചര്യം ഉണ്ടാകാം.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
മുമ്പ് ചെയ്ത ഒരു പ്രവർത്തനത്തിന് ഇപ്പോൾ അംഗീകാരം ലഭിക്കും. കുടുംബത്തിലെ ഒരാളുടെ നേട്ടത്തിൽ സന്തോഷം തോന്നും. പുതിയ സ്ഥല വുമായി ബന്ധപ്പെടാൻ അവസരം ലഭിക്കും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
മനസ്സിൽ ഏറെ നാളായി ഉണ്ടായിരുന്ന ആശങ്ക കുറയും. ബന്ധുക്കളുമായി ചേർന്ന് പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും. ചില കാര്യങ്ങളിൽ വൈകിയ തീരുമാനം ഗുണകരമാകും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
പൊതുവേദികളിൽ നിങ്ങളുടെ കഴിവ് ശ്രദ്ധിക്ക പ്പെടും. ചെറിയ യാത്ര പോലും വലിയ അനുഭവം നൽകും. കുടുംബത്തിലെ ഒരാളുടെ ഉപദേശം ജീവിതത്തിൽ പ്രയോജനപ്പെടും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ആരോടും പറയാതെ ചെയ്ത ഒരു കാര്യം പിന്നീട് പ്രശംസ നേടും. വീടിന്റെ ക്രമീകരണങ്ങളിൽ മാറ്റം വരുത്താൻ ശ്രമിക്കും. സാമ്പത്തിക പുരോഗതി നേടാനാകും. പുതിയ സംരംഭങ്ങൾ ആരംഭിക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇട പെടേണ്ട സാഹചര്യം ഉണ്ടാകും. കുടുംബത്തിൽ മംഗളകരമായ വാർത്ത കേൾക്കും. പുതിയ ആളു കളുമായുള്ള ബന്ധം ഉപകാരപ്പെടും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
അനുകൂലമല്ലെന്ന് കരുതിയ കാര്യം പിന്നീട് ഗുണ കരമാകാം. ബന്ധുക്കളുമായി പഴയ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ കഴിയും. രേഖകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധ ആവശ്യമാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
മുൻപ് എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് ബോധ്യപ്പെടും. കുടുംബാംഗങ്ങളോടൊപ്പം കൂടുത ൽ സമയം ചെലവിടാൻ അവസരം ലഭിക്കും. ഒരു ക്ഷണം സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടാകും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ആഗ്രഹിച്ച ഒരു കാര്യം പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ പൂർത്തിയാകും. പുതിയ പരിചയങ്ങൾ ഗുണകരമാകും. വീട്ടിൽ ചില അറ്റകുറ്റപ്പണികൾ നടത്താൻ ആലോചിക്കും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
നാളുകളായി കാണാതിരുന്ന ഒരാളെ വീണ്ടും കാണും. കുടുംബത്തിലെ ചെറുപ്പക്കാരുടെ കാര്യത്തി ൽ കൂടുതൽ ശ്രദ്ധ ചെലവിടും.ധന കാര്യ കാര്യ ങ്ങളിൽ ആലോചിച്ച് മുന്നോട്ട് പോകണം.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
നിങ്ങളുടെ നിർദ്ദേശം മറ്റുള്ളവർ അംഗീകരിക്കും. പഴയ ഓർമ്മകൾ സന്തോഷം നൽകും. ദൂരയാത്ര യെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കും. വീട്ടിൽ ശാന്തമായ അന്തരീക്ഷം നിലനിൽക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates