പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കി; പ്രതി അറസ്റ്റില്‍

പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ പ്രതി തന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയിരുന്നെങ്കിലും രഹസ്യമായി വീട്ടിലെത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
shalu
shalu
Edited By:
Updated on
1 min read

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. താമരശേരി കൂടത്തായി സ്വദേശി നെരോത്ത് വീട്ടില്‍ 'കസിന്‍ ഷാലു' എന്നറിയപ്പെടുന്ന ഷാലു (23) ആണ് പിടിയിലായത്. എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ കെആര്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

shalu
'കലാപം ഉണ്ടാക്കാനായിരുന്നു സിപിഎം ശ്രമം, എല്ലാത്തിനും ഒരു പരിധിയുണ്ടാകണം, ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല'

പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ വിശ്വാസം നേടിയെടുത്തശേഷം ലഹരി നല്‍കി നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി. പെണ്‍കുട്ടിയുടെ വീട്ടിലും സുഹൃത്തിന്റെ വീട്ടിലുംവെച്ച് പീഡനം നടന്നതായി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ പ്രതി തന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയിരുന്നെങ്കിലും രഹസ്യമായി വീട്ടിലെത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

shalu
'വിദ്വേഷങ്ങളുടെ ഇരുളിനെ മാറ്റിനിര്‍ത്താം'; ബക്രീദ് ആശംസകളുമായി പിണറായി

പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച് കൂടുതല്‍ പെണ്‍കുട്ടികള്‍ ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. എലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.രഞ്ജിത്ത് സബ് ഇന്‍സ്‌പെക്ടര്‍ ബിജു പ്രണവം, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രൂപേഷ്, നിജിലേഷ്, സിവില്‍ പൊലീസ് ഓഫിസര്‍ ലജിഷ, ലാമിയ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Summary

Minor girl sexually assaulted and made pregnant; Young man arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com