ട്രംപിന്റെ പോസ്റ്റിനു പിറകെ യുദ്ധ ഭീതി Truth Social
Astrology

ട്രംപിന്റെ ജാതകപ്രകാരം കാലസര്‍പ്പയോഗം; അധികാരത്തില്‍ വെല്ലുവിളികളുടെ സമയം

Author : ഡോ: പി. ബി.രാജേഷ്
Edited By : സമകാലിക മലയാളം ഡെസ്ക്

1946 ജൂണ്‍ 14-ന് അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് ഡോണള്‍ഡ് ട്രംപ് ജനിച്ചത്. തൃക്കേട്ട നക്ഷത്രവും വൃശ്ചികം ചന്ദ്രരാശിയുമാണ് അദ്ദേഹത്തിന്റേത്. ജാതകത്തില്‍ കാലസര്‍പ്പ യോഗമുള്ളതായും കാണുന്നു. നിലവില്‍ വ്യാഴദ ശാകാലമാണ്. വൃശ്ചികം രാശിയുടെ സ്വാധീനം അഭിമാനബോധം, പൗരുഷം, ആത്മവിശ്വാസം, മനഃശക്തി, പ്രവര്‍ത്തനശേഷി, കൃത്യനിഷ്ഠ, ആത്മബോധം തുടങ്ങിയ ഗുണങ്ങള്‍ നല്‍കുന്നതായി ജ്യോതിഷം വിലയിരുത്തുന്നു.

കാലസര്‍പ്പദോഷവും ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകളും

ജാതകത്തിലെ പ്രധാനപ്പെട്ട ഒരു സവിശേഷതയാണ് കാലസര്‍പ്പയോഗം. രാഹുവിനും കേതുവി നും ഇടയില്‍ മറ്റു ഗ്രഹങ്ങള്‍ സ്ഥിതിചെയ്യുന്ന ഗ്രഹവിന്യാസത്തെയാണ് പൊതുവെ കാലസര്‍പ്പ യോഗം എന്നു പറയുന്നത്. ഈ യോഗമുള്ളവര്‍ക്ക് ജീവിതത്തില്‍ അപ്രതീക്ഷിതമായ ഉയര്‍ച്ചതാഴ്ച കളും അധികാരസ്ഥാനങ്ങളില്‍ വെല്ലുവിളികളും നേരിടേണ്ടിവരുമെന്നാണ് ജ്യോതിഷവിശ്വാസം. ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഠിനമായ പരി ശ്രമം ആവശ്യമായി വരുക, വിജയത്തിനടുത്തെത്തിയ ഘട്ടങ്ങളില്‍ തടസ്സങ്ങള്‍ ഉണ്ടാകുക, എതിരാളികളില്‍നിന്നുള്ള വെല്ലുവിളികള്‍ വര്‍ധിക്കുക, നേടിയ സ്ഥാനമാനങ്ങള്‍ നിലനിര്‍ ത്താന്‍ നിരന്തരം പോരാടേണ്ടിവരുക തുടങ്ങിയ അനുഭവങ്ങള്‍ ഇതുമായി ബന്ധപ്പെടുത്തി പറയാറുണ്ട്.

ട്രംപിന്റെ രാഷ്ട്രീയജീവിതത്തിലും ഇത്തരം ഉയര്‍ച്ചതാഴ്ചകള്‍ കാണാന്‍ കഴിയും. അമേരിക്കന്‍ പ്രസിഡന്റായിരുന്ന അദ്ദേഹം 2020-ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് അധികാരത്തില്‍നിന്ന് പുറത്തുപോയി. പിന്നീട് രാഷ്ട്രീയരംഗത്ത് തിരിച്ചെത്തി 2024-ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിച്ച് പ്രസിഡന്റായി അധികാരമേറ്റു. ഒരുപക്ഷേ, ജാതകത്തിലെ കാലസര്‍പ്പയോഗവും മറ്റു ഗ്രഹങ്ങളുടെ പ്രതികൂലമായ കാലഘട്ടങ്ങളും ചേര്‍ന്നുണ്ടാക്കിയ വെല്ലുവിളികളില്‍ ഒന്നായി 2020-ലെ പരാജയത്തെ ജ്യോതിഷപരമായി വ്യാഖ്യാനിക്കാം. എന്നാല്‍ കാലസര്‍പ്പയോഗം മാത്രം ഒരു രാഷ്ട്രീയവിജയത്തിന്റെയോ പരാജയത്തിന്റെയോ കാരണമായി കാണാനാവില്ല. മറ്റു ഗ്രഹങ്ങളുടെ ബലവും ദശാപഹാരങ്ങളും കൂടി പരിഗണിക്കേണ്ടതുണ്ട്.

ട്രംപിന്റെ വ്യക്തിത്വത്തില്‍ അഭിമാനബോധവും സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കാനുള്ള സ്വഭാവവും പ്രകടമാണ്. മറ്റുള്ളവരുടെ അനാവശ്യമായ ഇടപെടലുകളും അക്രമാസക്തമായ പ്രവൃത്തികളും ഇഷ്ടപ്പെടാത്ത പ്രകൃതമാണ്. പൊതുവെ ശാന്തസ്വഭാവക്കാരനാണെങ്കിലും ചെറിയ കാര്യങ്ങളില്‍പ്പോലും പെട്ടെന്ന് കോപം പ്രകടിപ്പിക്കാം. പ്രതിസന്ധികളില്‍ ധൈര്യത്തോടെ നിലപാടെടുക്കാനും എതിരാളികളെ നേരിടാനും കഴിവുള്ള വ്യക്തിത്വമാണ്. തന്ത്രപരമായ നീക്കങ്ങളിലൂടെ ലക്ഷ്യത്തിലെത്താനുള്ള കഴിവും ജീവിതത്തിലെ തിരിച്ചടികള്‍ക്കുശേഷം വീണ്ടും ഉയര്‍ന്നുവരാനുള്ള മനഃശക്തിയും അദ്ദേഹത്തിന്റെ ജാതകസൂചനകളായി വിലയിരുത്താം.

നേതൃത്വഗുണം, തീരുമാനങ്ങളെടുക്കാനുള്ള ധൈര്യം, മത്സരബുദ്ധി, അധികാരസ്ഥാനങ്ങളോടുള്ള താല്‍പര്യം എന്നിവയും ഈ ഗ്രഹനിലയുടെ സവിശേഷതകളാണ്. ജീവിതത്തില്‍ അനുകൂലമായ സാഹചര്യങ്ങളും നേട്ടങ്ങളും ലഭിക്കുമ്പോഴും പൂര്‍ണമായ സംതൃപ്തി അനുഭവപ്പെടാത്ത പ്രവണതയുണ്ടാകാം. ഏല്‍പ്പിക്കപ്പെടുന്ന ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും കഠിനാധ്വാനത്തിലൂടെ മുന്നേറാനും പ്രാപ്തിയുള്ള വ്യക്തിത്വമാണെന്നും ജ്യോതിഷപരമായി വിലയിരുത്താം.

നിലവിലെ ഗ്രഹസഞ്ചാരവും ഭാവിഫലവും

വൃശ്ചികം ചന്ദ്രരാശിയെ അടിസ്ഥാനമാക്കി നോക്കുമ്പോള്‍ വ്യാഴം പത്താം ഭാവത്തിലൂടെ സഞ്ചരിക്കുന്ന കാലഘട്ടമാണിത്. തൊഴില്‍, അധികാരം, ഭരണനിര്‍വഹണം, പൊതുരംഗത്തെ സ്വാധീനം എന്നിവയുമായി ബന്ധപ്പെട്ട മേഖലക ളില്‍ ഈ സഞ്ചാരം പ്രധാനമാണ്. എന്നാല്‍ പത്താം ഭാവത്തിലെ വ്യാഴസഞ്ചാരം ചില ഘട്ടങ്ങളില്‍ പ്രവര്‍ത്തനപരമായ തടസ്സങ്ങള്‍ക്കും ഭരണപരമായ വെല്ലുവിളികള്‍ക്കും ഇടയാക്കാം. പ്രതീക്ഷിക്കുന്ന ഫലങ്ങള്‍ ലഭിക്കാന്‍ കൂടുതല്‍ പരിശ്രമവും തന്ത്രപരമായ സമീപനവും ആവശ്യമായി വരാം.

2027 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവ് താരതമ്യേന വ്യക്തതയും അനുകൂലമായ മാറ്റങ്ങളും നല്‍കാന്‍ സാധ്യതയുള്ളതാണ്. ജൂണ്‍ മാസത്തോടെ ശനി ആറാം ഭാവത്തിലേക്ക് മാറുന്നത് എതിരാളികളെ നേരിടുന്നതിനും മത്സരസാഹചര്യങ്ങളില്‍ മുന്നേറ്റം നേടുന്നതിനും സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനും സഹായകമായ ഗ്രഹസഞ്ചാരമായി വിലയിരു ത്താം. നിലവിലുള്ള വെല്ലുവിളികളെ അതിജീവിച്ച് അധികാരവും പ്രവര്‍ത്തനമേ ഖലയിലെ സ്വാധീനവും നിലനിര്‍ത്താന്‍ ഈ കാലഘട്ടം സഹായകമായേക്കാം.

Trump’s horoscope indicates 'Kalasarpa Yoga'; a period of challenges while in power

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരിപ്പൂരിൽ സ്വർണം പൊട്ടിക്കൽ നാടകം; യുവതിയും ഭർത്താവും ഉൾപ്പെടെ നാലുപേർ പിടിയിൽ

നടന്‍ ആയുഷ്മാന്‍ ഖുറാനയ്ക്ക് ഭീഷണി, കോടികള്‍ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം; ഐടി പ്രൊഫഷണല്‍ കസ്റ്റഡിയില്‍

നീറ്റ്-പിജി: പെര്‍സന്റൈല്‍ സമ്പ്രദായത്തിന് പകരം റാങ്ക് അടിസ്ഥാനമാക്കി മെറിറ്റ് ലിസ്റ്റ് കൊണ്ടുവരാന്‍ നീക്കം

മലയാളം മിഷനിൽ ജോലി നേടാം: സ്വീപ്പർ, ഡ്രൈവർ, ഓഫീസ് സ്റ്റാഫ് ഒഴിവുകൾ; അഭിമുഖം 12ന്...

ദേശീയ കാനോയിംഗ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാൻ ഐശ്വര്യ കൃഷ്ണൻ