വാരഫലം സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 5 വരെ weekly horoscope META AI
Astrology

ധനലാഭം, ഭൂമീലാഭം, വിദ്യാഗുണം.. ഈ നക്ഷത്രക്കാര്‍ക്ക് നല്ല കാലം; ഈയാഴ്ച നിങ്ങള്‍ക്കെങ്ങനെ?

വാരഫലം സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 5 വരെ

ഉണ്ണികൃഷ്ണന്‍ തെക്കേപ്പാട്ട്‌

സെപ്റ്റംബര്‍ 29 തിങ്കളാഴ്ച വൈകീട്ട് 4.30-ന് അഷ്ടമി തുടങ്ങും എന്നതിനാല്‍ അന്ന് ഗ്രന്ഥംവെയ്ക്കണം.

അഷ്ടമി പകല്‍സമയത്ത് കിട്ടുന്ന ദിവസമാണ് ഗ്രന്ഥം പൂജയ്ക്ക് വെയ്‌ക്കേണ്ടത്. പുരാതന കാലത്ത് എല്ലാ അഷ്ടമിയും അവധി ദിവസങ്ങളായിരുന്നു. ആശ്വിനമാസത്തിലെ ശുക്ലനവമി മധ്യാഹ്നത്തില്‍ വരുന്ന ദിവസമാണ് മഹാനവമി. രണ്ട് ദിവസം മധ്യാഹ്നത്തില്‍ നവമി വന്നാല്‍ രണ്ടു ദിവസവും മഹാനവമിയായി എടുക്കണമെന്നാണ് പ്രമാണം. ഈ വര്‍ഷം ഒക്ടോബര്‍ 1-നാണ് മഹാനവമി. സൂര്യോദയത്തിനുശേഷം 6 നാഴികയ്ക്കുമേല്‍ ദശമിയുള്ള ദിവസമാണ് വിജയദശമി. അതുകൊണ്ട് വിജയദശമി ഒക്ടോബര്‍ 2-നാണ്. ഒക്ടോബര്‍ 1ന് ബുധന്റെ മൗഢ്യം മാറും. എന്നാല്‍ ശനിയുടെ വക്രാവസ്ഥ ഇപ്പോഴും മാറിയിട്ടില്ല.

അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം

ഈ നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്ക് പൊതുവെ നല്ല ഫലങ്ങളാണ്. ക്രയവിക്രയങ്ങളില്‍ ലാഭം, സ്ഥാനമാനങ്ങള്‍, വിദ്വജ്ജന സമാഗമം, ഉദ്ദിഷ്ട കാര്യ സിദ്ധി എന്നിവയ്ക്കെല്ലാം യോഗമുണ്ട്. നൂതനഗൃഹനിര്‍മ്മാണം, വാഹനലാഭം എന്നിവയ്ക്കും സാധ്യതയുണ്ട്. അനാവശ്യചെലവുകള്‍ കുറയ്ക്കാന്‍ ശ്രമിയ്‌ക്കേണ്ടതുണ്ട്. ഉഷ്ണരോഗങ്ങള്‍ക്ക് സാധ്യത കൂടുതലുണ്ട്.

കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍

ഈ നക്ഷത്രക്കാര്‍ക്ക് ഈശ്വരാധീനമുള്ള കാലമാണ്. ഉദ്ദിഷ്ട കാര്യസിദ്ധി, സ്ഥാനമാനാദി ഗുണങ്ങള്‍, സാഹിത്യാദികലകളിലൂടെ അഭിവൃദ്ധി, വിദ്യാഗുണം, നൂതനഗൃഹനിര്‍മ്മാണം, വാഗൈ്വഭവം, വാഹനലാഭം എന്നിവയ്ക്കെല്ലാം യോഗമുണ്ട്.

മകീരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് പൊതുവെ നല്ല സമയമാണ്. സ്വസ്ഥതക്കുറവ്, അകാരണഭയം എന്നിവയ്ക്ക് യോഗമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും വളരെ ഗുണകരമാണ്.

പുണര്‍തം 4-ാം പാദം, പൂയം, ആയില്യം നക്ഷത്രങ്ങള്‍

ജനനന്മയ്ക്കായി ധനവിനിയോഗത്തിന് യോഗമുണ്ട്. ദാനധര്‍മ്മാദികളില്‍ താല്പര്യം, വിദ്വജ്ജനസമാഗമം, സ്ഥാനമാനങ്ങള്‍, അഭിവൃദ്ധി എന്നിവയ്ക്കെല്ലാം യോഗമുണ്ട്. ഉണര്‍ന്ന് പ്രവര്‍ത്തിക്കല്‍ സമൂഹത്തിനുതന്നെ മാറ്റം വരുത്താവുന്ന സമയമാണ്.

മകം, പൂരം, ഉത്രം 1-ാം പാദം

ഇവര്‍ക്ക് പൊതുവെ നല്ല സമയമാണിത്. ഉദ്ദിഷ്ടകാര്യസിദ്ധി, ധനലാഭം, ഭൂമീലാഭം, വിദ്യാഗുണം, പ്രശസ്തി എന്നിവയ്ക്കും യോഗം കാണുന്നുണ്ട്. ഈശ്വരാധീനമുളള സമയമാണ്. വിവാഹാദിമംഗള കര്‍മ്മങ്ങള്‍ക്കും ഗൃഹാരംഭപ്രവര്‍ത്തനങ്ങള്‍ക്കും നല്ല സമയമാണ്. ശരീരത്തില്‍ മുറിവേല്‍ക്കാതിരിക്കാനും, നാല്‍ക്കാലികളില്‍നിന്ന് ഉപദ്രവം ഇല്ലാതിരിക്കാനും ശ്രദ്ധിക്കണം.

ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്ര 1, 2, പാദങ്ങള്‍

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് പ്രായേണ നല്ല ഫലങ്ങളാണ്. വിദ്യകൊണ്ടും വിനയംകൊണ്ടും ഉന്നതസ്ഥാനമാനങ്ങള്‍ക്ക് യോഗമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഇത് വളരെ നല്ലതാണ്. എന്‍ജിനീയറിങ്ങ് മേഖലയിലും വൈദ്യ-ശാസ്ത്രരംഗത്തുള്ളവര്‍ക്കും ഗുണപ്രദമാണ്.

ചിത്ര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 നക്ഷത്രപാദങ്ങള്‍

ഈ നക്ഷത്രക്കാര്‍ക്ക് നല്ല സമയമാണ്. ഉന്നത സ്ഥാനമാനങ്ങള്‍, പ്രശസ്തി, ധനാഗമനം എന്നിവയ്‌ക്കെല്ലാം യോഗമുണ്ട്.

വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട

ഈ നക്ഷത്രക്കാര്‍ക്ക് പൊതുവെ ഈശ്വരാധീനക്കുറവുള്ള സമയമാണെന്നറിഞ്ഞ് പ്രവര്‍ത്തിക്കേണ്ട സമയമാണ്. നന്മ ചെയ്താലും ദുരനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. ചതിയേല്‍ക്കാനിടവരുക, നാശനഷ്ടങ്ങള്‍, അനാവശ്യയാത്രകളിലൂടെ ധനനഷ്ടം എന്നിവയ്ക്കും യോഗമുണ്ട്. ബിസിനസ്സ് രംഗത്തുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.

മൂലം, പൂരാടം, ഉത്രാടം 1-ാം പാദം

ഇവര്‍ക്ക് ഗുണദോഷമിശ്രസമയമാണെങ്കിലും വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍,, ഭരണരംഗത്തുള്ളവര്‍ എന്നിവര്‍ക്കെല്ലാം ഗുണകരമായ സമയമാണ്. ഉന്നതസ്ഥാനമാനങ്ങള്‍, സിനിമാമേഖലകളില്‍ ശോഭിക്കാന്‍ അവസരമുണ്ട്.

ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍

ഇക്കൂട്ടര്‍ക്ക് ഈശ്വരാധീനക്കുറവുള്ള സമയമാണെങ്കിലും സ്ഥിര പ്രയത്‌നത്താല്‍ ഉദ്ദിഷ്ട കാര്യ സിദ്ധി, അധികാരപ്രാപ്തി, വിവാഹം, സന്താനലബ്ധി എന്നിവയ്ക്ക് യോഗമുണ്ട്. . വീഴ്ച, മുറിവേല്‍ക്കാനിടവരുക, അകാരണഭയം എന്നിവയ്ക്കും യോഗമുണ്ട്.

അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരോരുട്ടാതി 1, 2, 3 പാദങ്ങള്‍

ഇക്കൂട്ടര്‍ക്ക് ദൈവാനുഗ്രഹമുള്ള സമയമാണ്. പ്രശസ്തി, സമൂഹത്തില്‍ മാന്യത, സന്താനങ്ങള്‍ക്ക് അഭിവൃദ്ധി, കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനിടവരുക എന്നിവയ്ക്കെല്ലാം സാധ്യത ഉണ്ട്. കാര്‍ഷികരംഗത്തുള്ളവര്‍ക്കും വളരെ ഗുണകരമാണ്.

പൂരുരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി

ഈ നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച ഗുണകരമാണ്. പല തരം മാറ്റങ്ങള്‍ക്ക് യോഗമുണ്ടെങ്കിലും ഏഴരശ്ശനി ദോഷങ്ങള്‍ അലസത വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. കൂടുതല്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്താല്‍ ഉന്നതാധികാരപ്രാപ്തിക്ക് നല്ല യോഗമുണ്ട്.

Weekly horoscope and Astrology for Sept 29- Oct 5

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT