വാരഫലം - 2025 ജൂലൈ 7 മുതല്‍ 13 വരെ weekly horoscope AI Image
Astrology

ഈയാഴ്ച നല്ല മഴ പെയ്യും, നാലു ദിവസം വിവാഹ മുഹൂര്‍ത്തങ്ങള്‍; വിദ്യാര്‍ഥികള്‍ക്കു ഗുണകരം

വാരഫലം - 2025 ജൂലൈ 7 മുതല്‍ 13 വരെ

ഉണ്ണികൃഷ്ണന്‍ തെക്കേപ്പാട്ട്‌

പുണര്‍തം ഞാറ്റുവേലയും ബുധന്‍ കര്‍ക്കടക രാശിയിലും ശുക്രന്‍ എടവം രാശിയിലും കൂടിയായതുകൊണ്ട് ഈയാഴ്ച ഇടയ്ക്ക് നല്ല മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം കര്‍ഷകര്‍ക്ക് ഗുണകരമായ മഴ ലഭിക്കുന്ന കാലമാണ്. ജൂലൈ 7, 9, 11, 12 തീയതികള്‍ വിവാഹാദിമംഗളകര്‍മങ്ങള്‍ക്ക് മുഹൂര്‍ത്തമുള്ളവയാണ്. പൊതുവെ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും കാവ്യ, ശാസ്ത്ര, സംഗീതാദികളില്‍ വിഹരിക്കുന്നവര്‍ക്കും ഗുണകരമായ ഒരാഴ്ചയാണിത്.

അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം

ഈ നക്ഷത്രക്കാര്‍ക്ക് ക്രയവിക്രയങ്ങള്‍ക്കും ധനാഗമനത്തിനും സാധ്യതയുള്ള സമയമാണ്. ഈശ്വരാധീനക്കുറവ് കാണുന്ന സമയമായതിനാല്‍ തിരക്കുപിടിച്ച് ഒന്നും ഏറ്റെടുക്കാവുന്ന ആഴ്ചയല്ല ഇത്. വാഗ്വാദങ്ങള്‍ക്കും അനാവശ്യമായ ചെലവുകള്‍ക്കും തടസ്സങ്ങള്‍ക്കും സാധ്യതയുണ്ടെന്നറിഞ്ഞ് ക്ഷമാപൂര്‍വം പെരുമാറേണ്ട കാലമാണിത്.

കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകീരം 1, 2 പാദങ്ങള്‍

സുഖസമൃദ്ധമായ ഒരു സമയമാണിത്. അലസതയ്ക്ക് യോഗമുണ്ടെങ്കിലും ഈശ്വരാധീനമുള്ള കാലമായതിനാല്‍ പ്രായേണ നല്ല ഗുണഫലങ്ങളാണ് ഇക്കാലത്ത് അനുഭവവേദ്യമാവുക. കലാസാംസ്‌കാരിക രംഗത്തുള്ളവര്‍ക്ക് വളരെ നല്ല സമയമാണ്. എന്നിരുന്നാലും അനാവശ്യമായ തര്‍ക്കങ്ങള്‍ക്കും, ഭൂമിസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഉഷ്ണരോഗങ്ങള്‍ക്കും സാധ്യത ഏറിയ കാലം കൂടിയാണ്.

മകീരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍

രംഗകലകളില്‍നിന്ന് പ്രശസ്തിക്കും സ്ഥാനമാനങ്ങള്‍ക്കും സാധ്യതയുള്ള സമയമാണിത്. കൃഷിക്കാര്‍ക്കും കുട്ടികള്‍ക്കും നല്ല സമയമാണ്. കുടുംബസുഖം, വിവാഹാദി മംഗളകര്‍മങ്ങള്‍, അന്നപാനാദി സുഖം, പുണ്യതീര്‍ത്ഥസ്നാനാദി ഗുണം ഇത്യാദികള്‍ക്കും സാധ്യത ഏറിയ കാലമാണിത്.

പുണര്‍തം 4-ാം പാദം, പൂയം, ആയില്യം നാളുകാര്‍

അകാരണ ഭയം, മനോദുഃഖങ്ങള്‍ എന്നിവയ്ക്ക് യോഗമുണ്ടെന്നറിഞ്ഞ് പ്രവര്‍ത്തിക്കേണ്ട കാലമാണ്. കാലിന് അസുഖങ്ങള്‍, അപവാദപ്രചരണങ്ങള്‍ എന്നിവയ്ക്കും യോഗമുണ്ട്. എന്നിരുന്നാലും കലാസാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ ഗുണകരമാണ്.

മകം, പൂരം, ഉത്രം 1-ാം പാദം

ഈ നക്ഷത്രക്കാര്‍ക്ക് വളരെ നല്ല സമയമാണിത്. ഉദ്ദിഷ്ടകാര്യസിദ്ധി, സര്‍ക്കാരില്‍നിന്ന് ധനാഗമനം, ഉദ്യോഗത്തില്‍ ഉയര്‍ച്ച, വിവാഹാദി മംഗളകര്‍മങ്ങള്‍, ചലച്ചിത്രരംഗത്തുള്ളവര്‍ക്ക് ധനാഗമനം, പണ്ഡിതശ്രേഷ്ഠരുടെ സമാഗമം ഇത്യാദി സകല ഗുണങ്ങള്‍ക്കും സാധ്യതയുള്ള നക്ഷത്രക്കാരാണിവര്‍.

ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്ര 1, 2 പാദങ്ങള്‍

നൂതന തൊഴില്‍ സംരംഭങ്ങളിലേക്ക് മാറ്റം, വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം, ദേവന്മാരുടേയും ഗുരുക്കന്മാരുടേയും അനുഗ്രഹം എന്നിവയ്ക്ക് നല്ല സാധ്യതയുണ്ട്. എന്നിരുന്നാലും അവിചാരിതമായ ചില തസ്സങ്ങള്‍ ബാധിക്കാനിടയുണ്ടെന്നറിഞ്ഞ് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതാണ്.

ചിത്ര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍

സൗഭാഗ്യം, ധര്‍മകര്‍മങ്ങളിലും പൊതുജനപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാന്‍ അവസരം, നൂതനാശയങ്ങളുടെ രൂപീകരണം, ക്രോഡീകരണം, ഗവേഷണരംഗത്തുള്ളവര്‍ക്ക് ഗുണാനുഭവങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാദികളില്‍ വിജയം എന്നിവയ്ക്ക് സാധ്യതയുണ്ട്.

വിശാഖം 4, അനിഴം, തൃക്കേട്ട

ഇവര്‍ക്ക് ഈയാഴ്ച അത്ര ഗുണകരമല്ല. കാര്യങ്ങള്‍ക്ക് വിഘ്നം, ധനനഷ്ടം, ചതിയേല്‍ക്കാനുള്ള സാധ്യത, കൃഷിനാശം, അകാരണഭയം എന്നിവയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍, സംഗീതാദികലാരംഗത്തും നൃത്തരംഗത്തും ശോഭിക്കാന്‍ പറ്റിയ സമയമാണ്.

മൂലം, പൂരാടം, ഉത്രാടം ആദ്യപാദം

വിദ്യാഭ്യാസം, ഗവേഷണം, ആധ്യാത്മിക കാര്യങ്ങള്‍ എന്നിവയ്ക്ക് ഗുണകരമായ സമയമാണ്. ശാസ്ത്രസാങ്കേതിക രംഗത്തുള്ളവര്‍ക്കും കര്‍ഷകര്‍ക്കും ഇത് നല്ല സമയമാണ്. ക്രയവിക്രയങ്ങളില്‍ ധനനഷ്ടത്തിന് യോഗമുണ്ട്. എന്നിരുന്നാലും ഈ നക്ഷത്രക്കാര്‍ക്ക് പൊതുവെ ഗുണകരമായ സമയമാണ്.

ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2, പാദങ്ങള്‍

അനാവശ്യചെലവുകള്‍, നാശനഷ്ടങ്ങള്‍, ശരീരത്തില്‍ മുറിവുകള്‍, കാട്ടുമൃഗങ്ങളുടേയും മറ്റു ജന്തുക്കളുടേയും ഉപദ്രവം, കഫശല്യം, ചെവിക്ക് അസുഖങ്ങള്‍ എന്നിവയ്ക്ക് സാധ്യത കൂടിയ സമയമാണിത്. നന്മ ചെയ്താലും തിക്താനുഭവങ്ങളുണ്ടാവാനും സാധ്യതയുണ്ട്.

അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പുരോരുട്ടാതി 1, 2, 3 പാദങ്ങള്‍

ഇക്കൂട്ടര്‍ക്ക് ഉദരരോഗം, കാലിന് അസുഖം എന്നിവയ്ക്ക് യോഗം കാണുന്നുണ്ട്. എന്നിരുന്നാലും താരതമ്യേന നല്ല കാലമാണ്. ഉദ്യോഗരംഗത്തും ക്രയവിക്രയങ്ങളിലും വിദ്യാഭ്യാസരംഗത്തും സേവനരംഗത്തും ശോഭിക്കാവുന്ന കാലമാണിത്. ധനലാഭം, വാഹനലാഭം, ഭൂമിലാഭം എന്നിവയ്ക്ക് യോഗമുണ്ട്.

പുരോരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി

ഈ നക്ഷത്രക്കാര്‍ക്ക് ഇക്കാലം ഗുണകരമാണ്. ക്രയവിക്രയങ്ങളിലും കൃഷിയിലും പൊതുവെ ഗുണകരമായ ഫലങ്ങള്‍ക്ക് യോഗമുണ്ട്. പ്രശസ്തി, വിദേശവാസയോഗം, അധികാരലബ്ധി എന്നിവയ്ക്കും യോഗമുള്ള സമയമാണ്.

Weekly Horoscope for 2025, July 07-13. Astrology for the week

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

പ്രണവിനെ കണ്ട് എഴുതിയ കഥാപാത്രം; നെഗറ്റീവ് ഷെയ്ഡ് ചെയ്യാന്‍ അദ്ദേഹവും കാത്തിരിക്കുകയായിരുന്നു; രാഹുല്‍ സദാശിവന്‍

ശബരിമലയിലെ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത് 15 ലക്ഷം രൂപയ്ക്ക്?; എസ്‌ഐടിക്ക് നിര്‍ണായക മൊഴി

ലക്ഷ്യത്തിലെത്താന്‍ ഇനിയും ദൂരങ്ങള്‍ താണ്ടാനുണ്ട്, 'നവ കേരള'ത്തിന്റെ ഭാവിയില്‍ കിഫ്ബി നിര്‍ണായകം; കെ എം എബ്രഹാം

50 രൂപ പ്രതിഫലം കൊണ്ട് താജ്മഹൽ കാണാൻ പോയ ചെറുപ്പക്കാരൻ! ഇന്ന് അതിസമ്പന്നൻ; കഠിനാധ്വാനത്തിലൂടെ ഷാരുഖ് പടുത്തുയർത്തിയ സാമ്രാജ്യം

SCROLL FOR NEXT