യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം- എറണാകുളം മെമു ഇന്ന് ഓടില്ല; കോട്ടയം വഴിയുള്ള 8 ട്രെയിനുകള്‍ ആലപ്പുഴ വഴി

മധുര- ഗുരുവായൂര്‍ എക്‌സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും
Restrictions on train traffic
train traffic
Updated on
1 min read

തിരുവനന്തപുരം: ട്രെയിൻ ​ഗതാ​ഗതത്തിൽ ഇന്ന് നിയന്ത്രണം. ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയില്‍ പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം.

രാത്രി 9.05ന് പുറപ്പെടുന്ന കൊല്ലം എറണാകുളം മെമു (66310) റദ്ദാക്കി. കോട്ടയം വഴിയുള്ള 8 ട്രെയിനുകള്‍ ഇന്ന് ആലപ്പുഴ വഴി സര്‍വീസ് നടത്തും. ഇവയ്ക്കു അധിക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്. ചില ട്രെയിനുകൾ ഭാ​ഗികമായി റദ്ദാക്കിയിട്ടുണ്ട്. ചിലത് വൈകിയാണ് സർവീസ് നടത്തുക.

Restrictions on train traffic
37 ഡി​ഗ്രി വരെ ഉയരും; ഈ ജില്ലകളിൽ കൊടും ചൂട്, ജാ​ഗ്രത വേണം

വഴി തിരിച്ചു വിടുന്ന ട്രെയിനുകള്‍

12624 തിരുവനന്തപുരം ചെന്നൈ മെയില്‍ (സ്റ്റോപ്പുകള്‍ : ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംക്ഷന്‍)

16312 തിരുവനന്തപുരം ശ്രീഗംഗാനഗര്‍ എക്‌സ്പ്രസ് (ആലപ്പുഴ, എറണാകുളം ജംക്ഷന്‍)

16319 തിരുവനന്തപുരം നോര്‍ത്ത് എസ്എംവിടി ബെംഗളൂരു ഹംസഫര്‍ (കായംകുളം, ആലപ്പുഴ, എറണാകുളം ജംക്ഷന്‍)

16629 തിരുവനന്തപുരം മംഗളൂരു മലബാര്‍ (ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംക്ഷന്‍)

22503 കന്യാകുമാരി ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് (കായംകുളം, ആലപ്പുഴ, എറണാകുളം ജംക്ഷന്‍)

16343 തിരുവനന്തപുരം രാമേശ്വരം അമൃത (ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംക്ഷന്‍)

16349 തിരുവനന്തപുരം നോര്‍ത്ത് നിലമ്പൂര്‍ രാജ്യറാണി (ഹരിപ്പാട്, അമ്പലപ്പുഴ,ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംക്ഷന്‍)

16347 തിരുവനന്തപുരം മംഗളൂരു എക്‌സ്പ്രസ് (ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംക്ഷന്‍)

Restrictions on train traffic
ഗണേഷ് കുമാറിന് തിരിച്ചടി; പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

14ന് 16327 മധുര ഗുരുവായൂര്‍ എക്‌സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.

15ന് 16328 ഗുരുവായൂര്‍ മധുര എക്‌സ്പ്രസ് കൊല്ലത്ത് നിന്നു സര്‍വീസ് ആരംഭിക്കും.

14ന് 16366 നാഗര്‍കോവില്‍ കോട്ടയം എക്‌സ്പ്രസ് കായംകുളത്ത് യാത്ര അവസാനിപ്പിക്കും.

ഇന്നു വൈകിട്ട് ചെന്നൈയില്‍ നിന്നു പുറപ്പെട്ട തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് (12695) നാളെ രാവിലെ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും

14ന് 12696 തിരുവനന്തപുരംചെന്നൈ സൂപ്പര്‍ഫാസ്റ്റ് കോട്ടയത്തു നിന്ന് യാത്ര തുടങ്ങും (രാത്രി 8.05)

വൈകി ഓടുന്ന ട്രെയിനുകള്‍

14ന് പുറപ്പെടുന്ന തൂത്തുകുടിപാലക്കാട് പാലരുവി എക്‌സ്പ്രസ് 35 മിനിറ്റും തിരുവനന്തപുരംഎറണാകുളം വഞ്ചിനാട് എക്‌സ്പ്രസ് 30 മിനിറ്റും വൈകും.

15ന് 66322 കൊല്ലംഎറണാകുളം മെമു 45 മിനിറ്റ് വൈകും

Summary

Restrictions: train traffic on the Mavelikkara-Chengannur stretch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com