പുണര്‍തം ഞാറ്റുവേല ജൂലൈ 20 ഞായറാഴ്ച പുലര്‍ച്ചെ 5 മണി 22 മിനിറ്റു വരെയാണുള്ളത്. ബുധന്റെ കര്‍ക്കടകരാശി സ്ഥിതിയും ശുക്രന്റെ എടവരാശിസ്ഥിതിയും മഴയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന സൂചകങ്ങളാണ്. കൂടാതെ ശനിയുടെയും ബുധന്റെയും വക്രാവസ്ഥ ഭൂകമ്പം, ശക്തമായ കാറ്റ് എന്നിവയുടെ സാധ്യതയും വര്‍ദ്ധിക്കാനുള്ള സൂചകമായി കാണേണ്ടതുണ്ട്. ജൂലൈ 17-ന് ദക്ഷിണായനം ആരംഭിക്കും. കര്‍ക്കടകം 1 ജൂലൈ 17-നാണ്. ബ്രാഹ്മണേതര സമുദായക്കാരുടെ വിശിഷ്ടഗ്രന്ഥമായ രാമായണം പാരായണം ചെയ്യാന്‍ അവര്‍ക്ക് സമയം കിട്ടുന്ന മാസമായതിനാല്‍ രാമായണമാസം എന്നറിയപ്പെടുന്ന മാസത്തിന്റെ ആരംഭകാലംകൂടിയാണ് ജൂലൈ 17. മഴകൂടിയ മാസമായതുകൊണ്ട് കര്‍ക്കടകം കേരളീയര്‍ക്ക് വിവാഹമുഹൂര്‍ത്തത്തിന് സ്വീകരിക്കാറില്ല. വടക്കു കിഴക്കന്‍ മണ്‍സൂണ്‍ പ്രധാനമായ പ്രദേശങ്ങളില്‍ കര്‍ക്കടകമാസം മുഹൂര്‍ത്തമുള്ളതാണ്. അതുകൊണ്ട് അവിടെ ആടിമാസ വില്‍പനകള്‍ക്ക് പ്രാധാന്യം ഉണ്ട്. കൃഷിരംഗത്തുള്ളവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ക്രവിക്രയരംഗത്തുള്ളവര്‍ക്കും സാഹിത്യാദി കലാരംഗത്തുള്ളവര്‍ക്കും ഇത് ഗുണകരമാണ്. ബുധന്റെ പാപാന്തരസ്ഥിതിയും വക്രാവസ്ഥയും വിദ്യാഭ്യാസരംഗത്തെ അനാവശ്യവിവാദങ്ങള്‍ക്കും തന്മൂലമുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്കും സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ്.
ഈ നക്ഷത്രക്കാര്‍ക്ക് പൊതുവെ ഗുണപരമായ ആഴ്ചയാണ്. സല്‍കീര്‍ത്തി, സഹായികളുടെ വര്‍ദ്ധന, നൂതനപദ്ധതികളുടെ ആരംഭം, ഉദ്ദിഷ്ടമായ സിദ്ധി എന്നിവയ്ക്ക് യോഗമുണ്ട്. എന്നിരുന്നാലും അകാരണഭയം, കാലിന് അസുഖങ്ങള്‍, വിചാരിക്കാതെ വന്നുചേരുന്ന ചെലവുകള്‍ എന്നിവയ്ക്കും സാധ്യതയുണ്ട്. ആത്മാര്‍ത്ഥമായ പ്രവര്‍ത്തനംകൊണ്ട് പലതും എത്തിപ്പിടിക്കാവുന്ന ആഴ്ചയാണിത്.
കലാസാഹിത്യഭരണമേഖലകളില്‍ വിഹരിക്കുന്നവര്‍ക്ക് വളരെ നല്ല സമയമാണിത്. എന്നാല്‍, വാഹനാദികള്‍ക്ക് നാശം, വാഗ്‌വാദങ്ങള്‍, കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍, വൃക്ഷം വീണുണ്ടാവുന്ന നാശനഷ്ടങ്ങള്‍, നാല്‍ക്കാലികളില്‍നിന്ന് ഉപദ്രവം എന്നിവയ്ക്കും സാധ്യതയുണ്ട്. ഭൂമിസംബന്ധമായ വഴക്കുകള്‍ക്കും സാധ്യതയുണ്ടെന്നറിഞ്ഞ് ക്ഷമ കാത്തുസൂക്ഷിച്ച് പെരുമാറേണ്ട സമയമാണ്.
ഏര്‍പ്പെടുന്ന മേഖലകളില്‍ തന്റേതായ കഴിവ് പ്രകടിപ്പിക്കാനും പ്രശസ്തിക്കും യോഗമുണ്ട്. സ്ഥാനമാനങ്ങള്‍ക്കും സ്ഥാനചലനങ്ങള്‍ക്കും ഒരുപോലെ സാധ്യതയുള്ള സമയമാണ്. ഗവേഷണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അദ്ധ്യാപക രംഗത്തുള്ളവര്‍ക്കും ശോഭിക്കാവുന്ന സമയമാണ്.
നല്ല പ്രവൃത്തികള്‍ക്കായി ധനച്ചെലവു വരുന്ന കാലമാണിത്. ഗൃഹാരംഭപ്രവര്‍ത്തനങ്ങള്‍, യാത്രകള്‍, ഭവനസംബന്ധമായ ചെലവുകള്‍ തുടങ്ങിയവയ്ക്ക് സാധ്യത ഏറെയുണ്ട്. കലാസാഹിത്യരംഗങ്ങളിലുള്ളവര്‍ക്ക് ഗുണകരമായ സമയമാണ്. സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രശസ്തിക്ക് യോഗമുള്ള സമയംകൂടിയാണിത്.
ഈ നക്ഷത്രക്കാര്‍ക്ക് ഈശ്വരാനുഗ്രഹമുള്ള കാലമാണിത്. ഗവേഷണരംഗത്തുള്ളവര്‍ക്ക് വളരെ ഗുണപ്രദമായ കാലമാണ്. ചിത്രകല, ദാരുശില്പനിര്‍മാണം, വാസ്തുമേഖലകള്‍ എന്നിവയിലുള്ളവര്‍ക്കും ഈയാഴ്ച വളരെ ഗുണകരമാണ്.
നൂതന തൊഴില്‍ദാതാക്കളുമായി സംസര്‍ഗം, ധര്‍മാര്‍ത്ഥങ്ങളായ ഗ്രന്ഥങ്ങളില്‍ താല്പര്യം, പുണ്യതീര്‍ത്ഥ സ്‌നാനാദിഗുണം, നൂതന ഉദ്യോഗലബ്ധി, പ്രശസ്തി ഇത്യാദികള്‍ക്ക് യോഗമുണ്ട്.
ഈ നക്ഷത്രക്കാര്‍ക്ക് വളരെ ഗുണകരമായ ആഴ്ചയാണിത്. എന്‍ജിനീയറിങ്ങ്, കൃഷി, വിദേശവാസം, വിവാഹം എന്നിവയ്ക്ക് സാധ്യത ഏറിയ കാലമാണിത്. ക്രയവിക്രയങ്ങള്‍ക്കും ഈ മാസം ഗുണകരമാണ്.
ഇവര്‍ക്ക് ഈ ആഴ്ചയും അത്ര ഗുണകരമല്ല. നൂതനപദ്ധതികള്‍ ആരംഭിക്കുന്നതിന് തടസ്സങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. കൃഷിനാശം, അകാരണഭയം, സഹായികളില്‍നിന്ന് തിക്താനുഭവങ്ങള്‍, നാശനഷ്ടങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്.
ശാസ്ത്രസാങ്കേതിക രംഗത്തുള്ളവര്‍ക്ക് വളരെ ഗുണകരമാണ്. സാഹിത്യാദി രചനകൡലേര്‍പ്പെടുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രശസ്തിക്ക് യോഗമുണ്ട്. കലാസാഹിത്യാദി രംഗങ്ങളിലുള്ളവര്‍ക്കും വൈദ്യം, വിപണനം, ആരോഗ്യരംഗത്തുള്ളവര്‍ക്കും രാജ്യരക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്കും പൊതുവേ ഗുണകരമായ കാലമാണ്.
പൊതുവെ ഗുണകരമാണെങ്കിലും നല്ലത് ചെയ്താലും ചീത്തഫലങ്ങള്‍ക്ക് യോഗമുണ്ട്. വീഴ്ച, മുറിവേല്‍ക്കാനിടവരുക, കോപം, രക്തദൂഷ്യം എന്നിവകള്‍ക്കും യോഗമുണ്ട്. മാലിന്യനിര്‍മാര്‍ജനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണകരമായ സമയമാണ്.
ഇവര്‍ക്ക് ഏറ്റവും ഗുണകരമായ സമയമാണിത്. സര്‍ക്കാരില്‍നിന്ന് ധനലാഭം, ആരോഗ്യം, കുടുംബക്ഷേമം, പ്രശസ്തി, നാല്‍ക്കാലികളുടെ വര്‍ദ്ധന, കൃഷിയില്‍നിന്ന് ധനലാഭം ഇത്യാദി സകല ഗുണങ്ങള്‍ക്കും സാധ്യതയുണ്ട്.
ഈ നക്ഷത്രക്കാര്‍ക്ക് പൊതുവെ ഗുണകരമായ സമയമാണ്. വിദേശത്ത് തൊഴില്‍ സാധ്യത, ഉന്നത വിദ്യാഭ്യാസത്തില്‍ ഉയര്‍ച്ച എന്നിവയ്‌ക്കെല്ലാം യോഗമുണ്ട്. നൂതന ഗൃഹാരംഭം, കിണര്‍ നിര്‍മാണം, പ്രശസ്തി, സഹായികളുടേയും ബന്ധുക്കളുടേയും വര്‍ദ്ധന സാഹിത്യസൃഷ്ടികളില്‍നിന്ന് ഗുണാനുഭവം എന്നിവയ്ക്കും യോഗമുണ്ട്.
Weekly horoscope for July 14-20
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates