ജുവൽ ആൻഡ്രു പുറത്ത്; അമിർ ജാം​ഗു വിൻഡീസ് ടി20 ടീമിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ടി20 പരമ്പര ചെവ്വാഴ്ച മുതൽ
Amir Jangoo batting
Amir Jangoox
Updated on: 
1 min read

ഹൈദരാബാദ്: ഇന്ത്യക്കെതിരായ ടി20 പോരാട്ടം ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെ വെസ്റ്റ് ഇൻഡീസ് ടീമിൽ മാറ്റം. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ പരിക്കേറ്റ ജുവല്‍ ആന്‍ഡ്രുവിനു ടി20 പരമ്പര നഷ്ടമാകും. പകരക്കാരനായി അമിര്‍ ജാംഗുവിനെ വിന്‍ഡീസ് ടി20 സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി. ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ക്യാച്ച് എടുക്കുന്നതിനിടെയാണ് ആന്‍ഡ്രുവിന്റെ വിരലിന് പരിക്കേറ്റത്.

ആന്‍ഡ്രുവിന്റെ പരിക്ക് മെഡിക്കല്‍ സംഘം നിരന്തരം നിരീക്ഷിച്ചു വരികയാണെന്ന് വിൻഡീസ് ക്രിക്കറ്റ് അറിയിച്ചു. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 36ാം ഓവറിലെ അവസാന പന്തിലാണ് ആന്‍ഡ്രുവിന് പരിക്കേറ്റത്. വിന്‍ഡീസ് ഇടം കൈയന്‍ സ്പിന്നര്‍ ഗുഡാകേഷ് മോട്ടിയുടെ പന്തില്‍ ബാറ്റിങ് ഓള്‍റൗണ്ടര്‍ നമാന്‍ ധിര്‍ കവറിന് മുകളിലൂടെ കളിച്ച ഷോട്ട് കൈയിലാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തിന്റെ വിരലിന് പരിക്കേറ്റത്. പിന്നാലെ താരത്തിന് ഗ്രൗണ്ട് വിടേണ്ടി വന്നു.

Amir Jangoo batting
'സഞ്ജു കഴിഞ്ഞേ വൈഭവ് ഉള്ളു, സോഷ്യൽ മീഡിയ അല്ല ടീമിനെ തീരുമാനിക്കുന്നത്'

352 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനായി ബാറ്റിങ് ഓപ്പണ്‍ ചെയ്യാനും ആന്‍ഡ്രുവിന് സാധിച്ചില്ല. അദ്ദേഹത്തിന് പകരം ക്യാപ്റ്റന്‍ ഷായ് ഹോപ്പാണ് ഓപ്പണിങിനെത്തിയത്.

വെസ്റ്റ് ഇന്‍ഡീസിനായി ഏഴ് ടി20 മത്സരങ്ങള്‍ കളിച്ച താരമാണ് അമിര്‍ ജാംഗു. ഈ മത്സരങ്ങളില്‍ നിന്ന് 120.74 സ്‌ട്രൈക്ക് റേറ്റില്‍ 163 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഏകദിന പരമ്പരയില്‍ മികച്ച ഫോമിലാണ് 29 കാരനായ താരം ബാറ്റ് വീശിയത്.

Amir Jangoo batting
ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍; ക്രുണാലും ടീമിൽ!
Amir Jangoo batting
'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇം​ഗ്ലീഷ് പേസർ വിരമിച്ചു!
Summary

West Indies have added wicketkeeper-batter Amir Jangoo to their squad for the upcoming T20I series against India. He has been brought in as cover for Jewel Andrew, who suffered a finger injury

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com