Brahma Muhurta ai image
Astrology

തുടക്കം സൂര്യോദയത്തിന് ഒരു മണിക്കൂര്‍ മുപ്പത്തിയാറ് മിനിറ്റ് മുമ്പ്; എന്താണ് ബ്രാഹ്മ മുഹൂര്‍ത്തം?, വിദ്യാര്‍ഥികള്‍ക്ക് ഗുണകരം

ഭാരതീയ സംസ്‌കാരത്തില്‍ ഏറെ പ്രാധാന്യത്തോടെ പറയപ്പെടുന്ന സമയമാണ് ബ്രാഹ്മ മുഹൂര്‍ത്തം

ഡോ: പി. ബി.രാജേഷ്

ഭാരതീയ സംസ്‌കാരത്തില്‍ ഏറെ പ്രാധാന്യത്തോടെ പറയപ്പെടുന്ന സമയമാണ് ബ്രാഹ്മ മുഹൂര്‍ത്തം. ആത്മീയ കാര്യങ്ങള്‍ക്കും പഠനത്തിനും ധ്യാന ത്തിനും ജപത്തിനും ഏറ്റവും ഉത്തമമായ സമയമായി ഇത് കണക്കാക്കപ്പെടുന്നു. മനസ്സിനും ശരീരത്തിനും ഏറ്റവും ശാന്തത ലഭിക്കുന്ന സമയമായതിനാല്‍ ഋഷിമാര്‍ ഈ സമയത്തെ പ്രത്യേകമായി വിശേഷിപ്പിച്ചിട്ടുണ്ട്.

ബ്രാഹ്മ മുഹൂര്‍ത്തത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പ്രധാന ജ്യോതിഷ ഗ്രന്ഥങ്ങളില്‍ വളരെ കുറവാണെങ്കിലും പുരാണഗ്രന്ഥങ്ങളില്‍ ധാരാളമായി കാണാം. എന്നാല്‍ ഓരോ ഗ്രന്ഥവും ചെറിയ വ്യത്യാസങ്ങളോടെയാണ് സമയം നിര്‍ദ്ദേശിക്കുന്നത്.

സ്‌കന്ദപുരാണം :

''രജനീ പ്രാന്ത്യയാമര്‍ദ്ധം ബ്രാഹ്മ സമയ ഉച്യതേ''എന്നാണ് പറയുന്നത്. രാത്രിയുടെ അവസാന ഭാഗത്തുള്ള വിശിഷ്ട സമയമാണ് ബ്രാഹ്മ മുഹൂര്‍ത്തമെന്ന് ഇതിലൂടെ സൂചിപ്പിക്കുന്നു.

അഗ്‌നിപുരാണം :

''രാത്രേസ്തു പശ്ചിമോ യാമോ മുഹൂര്‍ത്തോ ബ്രാഹ്മ ഉച്യതേ'' എന്നും പറയുന്നു. രാത്രിയുടെ അവസാന യാമവുമായി ബന്ധപ്പെട്ട സമയത്തെയാണ് ബ്രാഹ്മ മുഹൂര്‍ത്തമായി കാണുന്നത്.

വിഷ്ണു പുരാണം:

വിഷ്ണു പുരാണം കൂടുതല്‍ വ്യക്തമായി സമയം നിര്‍ദ്ദേശിക്കുന്നു:

''രാത്രേ: പശ്ചിമയാമസ്യ

മുഹൂര്‍ത്തോ യസ്തൃതീയക:

സ ബ്രാഹ്മ ഇതി വിജ്ഞേയോ

വിഹിത: സ പ്രബോധനേ''

അര്‍ത്ഥം: രാത്രിയുടെ അവസാന യാമത്തിലെ മൂന്നാമത്തെ മുഹൂര്‍ത്തമാണ് ബ്രാഹ്മ മുഹൂര്‍ത്തം. സാധാരണയായി സൂര്യോദയത്തിന് ഏകദേശം ഒരു മണിക്കൂര്‍ മുപ്പത്തിയാറ് മിനിറ്റ് മുമ്പ് ആരംഭിക്കുന്ന സമയമാണിത്. ഈ സമയത്തെ ''സരസ്വതി യാമം'' എന്നും വിളിക്കാറുണ്ട്.

പുരാതന ആചാര്യന്മാര്‍ പഠനത്തിനും വേദാധ്യയനത്തിനും ഈ സമയത്തെ ഏറ്റവും ഉത്തമമായി ക ണക്കാക്കിയിരുന്നു. മനസ്സിന്റെ ഏകാഗ്രത കൂടുതലാകുകയും ഓര്‍മ്മശക്തി മെച്ചപ്പെടുകയും ചെയ്യുന്ന സമയമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ക്കും ആത്മീയ അഭ്യാസം നടത്തുന്നവര്‍ക്കും ഈ സമയം ഏറെ പ്രയോജനകരമാണ്.

ആയുര്‍വേദ ഗ്രന്ഥങ്ങളിലും ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണരുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് പറയുന്നുണ്ട്. ഈ സമയത്തെ ശുദ്ധമായ വായുവും മാനസിക ശാന്തതയും ശരീരത്തിന് പുതുമയും ഉന്മേഷവും നല്‍കുമെന്ന് കരുതപ്പെടുന്നു. ധ്യാ നം, പ്രാര്‍ത്ഥന, യോഗ, ജപം, ശാസ്ത്രപഠനം തുടങ്ങിയ കാര്യങ്ങള്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ചെയ്യുമ്പോള്‍ കൂടുതല്‍ ഫലം ലഭിക്കുമെന്ന വിശ്വാസം ഇന്നും നിലനില്‍ക്കുന്നു.

What is Brahma Muhurta?, Benefits for students

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവോണവും മഴയില്‍ മുങ്ങും, മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; ഇന്ന് ആറു ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

'സിഎസ്കെയ്ക്ക് ചെന്നൈ ടച്ച് പരിശീലകൻ വേണം; ദിനേശ് കാർത്തിക് ബെസ്റ്റാ'!

ബിഗ് ടിക്കറ്റില്‍ ലക്ഷങ്ങള്‍ 'അടിച്ചെടുത്ത്' ഇന്ത്യക്കാര്‍; മലയാളി നഴ്സിനും ഭാഗ്യം

പാർലറിൽ പോകാൻ നേരം കിട്ടിയില്ലേ, അടുക്കളയിൽ തക്കാളി ഉണ്ടോ? ഓണത്തിന് തിളങ്ങാൻ ഇതിൽക്കൂടുതൽ വേണ്ട

'എല്ലാം 100 കോടിക്ക് മുകളിലുള്ള പടങ്ങൾ, എന്നിട്ടും കാരക്ടറിൽ ഒരു മാറ്റവുമില്ല; അത് തന്നെയാണ് മമിതയുടെ വിജയവും'