2025 Mahindra Bolero, Bolero Neo Launched In India image credit: mahindra
Automobile

ബൊലേറോയുടെയും നിയോയുടെയും 2025 പതിപ്പ് വിപണിയില്‍; അറിയാം ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ബൊലേറോയുടെയും ബൊലേറോ നിയോയുടെയും അപ്‌ഡേറ്റഡ് വേര്‍ഷന്‍ പുറത്തിറക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ബൊലേറോയുടെയും ബൊലേറോ നിയോയുടെയും അപ്‌ഡേറ്റഡ് വേര്‍ഷന്‍ പുറത്തിറക്കി. മഹീന്ദ്ര ബൊലേറോയുടെ പുതുക്കിയ പതിപ്പിന്റെ പ്രാരംഭ വില 7.99 ലക്ഷമാണ് (എക്‌സ് ഷോറൂം). അതേസമയം ബൊലേറോ നിയോയുടെ പുതുക്കിയ പതിപ്പിന്റെ വില (എക്‌സ്-ഷോറൂം) 8.49 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. നിരവധി മാറ്റങ്ങളുമായാണ് രണ്ടു മോഡലുകളും വിപണിയില്‍ എത്തിയത്.എന്നിരുന്നാലും മെക്കാനിക്കലായി രണ്ടിലും വലിയ മാറ്റങ്ങളില്ല.

മുന്‍ പതിപ്പിലെ അതേ പവര്‍ യൂണിറ്റാണ് 2025 മഹീന്ദ്ര ബൊലേറോയിലും ഉള്ളത്. 75bhp കരുത്തും 210Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ mHawk75 ഡീസല്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. ഫോഗ് ലാമ്പുകള്‍, പുതുതായി രൂപകല്‍പ്പന ചെയ്ത അലോയ് വീലുകള്‍, പുതിയ ഗ്രില്‍ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. കൂടാതെ, മഹീന്ദ്ര ബൊലേറോയുടെ പ്രധാന ഹൈലൈറ്റുകളിലൊന്ന് ബ്രാന്‍ഡ് ഒരു പുതിയ നിറം അവതരിപ്പിച്ചു എന്നതാണ്. സ്റ്റെല്‍ത്ത് ബ്ലാക്ക് എന്ന പുതിയ നിറത്തിലും വാഹനം വിപണിയില്‍ എത്തും.

മഹീന്ദ്ര ബൊലേറോയ്ക്ക് ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററിയും വായുപ്രവാഹത്തിനായി സീറ്റുകളില്‍ മെഷ് ഡിസൈനും ഉള്ള പുതുക്കിയ കാബിന്‍ ഉണ്ട്. സ്റ്റിയറിംഗ്-മൗണ്ടഡ് ഓഡിയോ കണ്‍ട്രോളിലൂടെയും മറ്റ് ഫംഗ്ഷനുകളിലൂടെയും അടിസ്ഥാന ഇന്റീരിയര്‍ പ്രവര്‍ത്തനങ്ങള്‍ നാവിഗേറ്റ് ചെയ്യാന്‍ കഴിയും. ഇതിന് 17.8 സെന്റീമീറ്റര്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റുമുണ്ട്.

വേരിയന്റ് വില (എക്‌സ്-ഷോറൂം)

B4 7.99 ലക്ഷം രൂപ

B6 8.69 ലക്ഷം രൂപ

B6 (O) 9.09 ലക്ഷം രൂപ

B8 9.69 ലക്ഷം രൂപ

ബൊലേറോ നിയോ

മഹീന്ദ്ര ബൊലേറോ നിയോ 2025 മോഡലും മുന്‍ പതിപ്പിലെ പവര്‍ യൂണിറ്റ് തന്നെയാണ് നിലനിര്‍ത്തിയിരിക്കുന്നത്. 1.5 ലിറ്റര്‍ mHawk ഡീസല്‍ എന്‍ജിനോടുകൂടിയാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഇത് ഏകദേശം 100 bhp പവറും 260 Nm ടോര്‍ക്കും പുറപ്പെടുവിക്കും. മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഉണ്ട്.

പുതുതായി രൂപകല്‍പ്പന ചെയ്ത ഗ്രില്‍, R16 അലോയ് വീലുകള്‍ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. കൂടാതെ ജീന്‍സ് ബ്ലൂ എന്ന പുതിയ നിറത്തിലും വാഹനം വിപണിയില്‍ ലഭ്യമാണ്. പുതുക്കിയ മഹീന്ദ്ര ബൊലേറോ നിയോയ്ക്കും ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററിയും മെഷ് പാറ്റേണുകളുമുള്ള ഒരു പുതുക്കിയ കാബിന്‍ ഉണ്ട്. അപ്ഡേറ്റിനൊപ്പം, നിയോയ്ക്ക് റിയര്‍ വ്യൂ കാമറയും 22.9 സെന്റീമീറ്റര്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റും ലഭിക്കുന്നു.

വേരിയന്റ് വില (എക്‌സ്-ഷോറൂം)

N4 8.49 ലക്ഷം രൂപ

N8 9.29 ലക്ഷം രൂപ

N10 9.79 ലക്ഷം രൂപ

N11 9.99 ലക്ഷം രൂപ

2025 Mahindra Bolero, Bolero Neo Launched In India: Price, Specs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT